നിരീക്ഷണം

വരികൾക്കിടയിൽ വായിച്ചത്!!!

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

അദ്ദേഹം പറഞ്ഞത് ഇതാണ്. "എത്രയോ മിഥ്യാ വാർത്തകൾ ആണിപ്പോൾ ഉള്ളത്, ആരെ ആണ് അല്ലെങ്കിൽ എന്താണ്

വിശ്വസിക്കേണ്ടത് എന്നറിയാൻ ബുദ്ധിമുട്ടാണ്..." ("...but there’s so much fake news about these days it’s hard to know who or what to believe so I didn’t really believe it until journalists started calling and lining up outside my door.") 2017 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു എന്ന വാർത്ത അറിഞ്ഞതിനെപ്പറ്റി കസുവോ ഇഷിഗുരോ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. (തൽക്കാലം ഇത് എങ്കിലും നമുക്ക് വിശ്വസിക്കാം)

ഇതു വിരൽ ചൂണ്ടുന്നത് വാർത്താ മാധ്യമ രംഗത്തെ ഇല്ലായ്മയിലേക്കാണ്. അതെ നഗ്നമായ വാർത്ത യുടെ ഇല്ലായ്മ. വാർത്തകൾ സ്വീകരിക്കുന്ന നമുക്കു വേണ്ടത് വസ്ത്രം ധരിപ്പിക്കാത്ത, ചായം പുരട്ടാത്ത, ദുർമ്മേ മേദസ്സു ചേർക്കാത്ത  വെറും നഗ്നമായ വാർത്തയാണ്. വാർത്ത അറിയിക്കുന്ന ആളിന്റെ രാഷ്ട്രീയ, മത ചായ് വ് അനുസരിച്ചു  വളച്ചൊടിച്ചു വികൃതമാക്കിയ വാർത്തയല്ല. അയാൾ വെറുതെ റിപ്പോർട്ട് ചെയ്‌താൽ മാത്രം മതി. നിറം ചേർക്കുന്ന പണി നമ്മൾ വേണമെങ്കിൽ ചെയ്തുകൊള്ളാം. വാർത്ത മാത്രം മതി. അതിൽ ദയവായി നിങ്ങളുടെ അഭിപ്രായങ്ങളും, ഊഹങ്ങളും, ആഗ്രഹങ്ങളും വിളക്കിച്ചേർക്കേണ്ടതില്ല.

ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും, എഡിറ്റു ചെയ്ത വീഡിയോകളും, വെറും കള്ള വാർത്തകളും എത്രമാത്രം ഉണ്ടെന്നറിയാൻ നമ്മുടെ ഫേസ്ബുക്കിൽ നോക്കിയാൽ മതി. രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളിൽ നിന്നും നാം സത്യസന്ധമായ വാർത്ത പ്രതീക്ഷിക്കുന്നില്ല. മത സ്ഥാപനങ്ങൾ നടത്തുന്ന മാധ്യമങ്ങളിൽ നിന്നും നാമിതു പ്രതീക്ഷിക്കുന്നില്ല. വാണിജ്യ സാമ്രാജ്യങ്ങൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളിൽ നിന്നും നാം ഇതു പ്രതീക്ഷിക്കുന്നില്ല. ഇതല്ലാതെ ഏതെങ്കിലും ഏതെങ്കിലും മാധ്യമം ഉണ്ടോ സുഹൃത്തേ? അറിയാത്തതു കൊണ്ടു മാത്രമാണ് ചോദിക്കുന്നത്! ഒന്നു follow ചെയ്യാനാണ്. 


കൂടുതൽ നിരീക്ഷണങ്ങൾ

 • ഓർമ്മയുടെ ഉന്മാദം


  നെടുകെയും കുറുകെയും വെള്ളയും കറുപ്പും
  വരകളുള്ള പുറംചട്ടയോട് കൂടിയ ഒരു ഡയറി ഉണ്ടായിരുന്നു അന്നാളുകളിൽ എനിക്ക്.

  Read more ...  
 • ഐ നീഡ് ഹെല്പ്....


  "യൂ ഹാവ് ഓ സി ഡി, പ്രിയാ" ഇതാദ്യമായി പറയുന്നത് കാർത്തിയാണ്. അന്ന് അവനോടു ഞാൻ

  Read more ...  
 • നിലനില്പിന്റെ രാഷ്ട്രീയം

  ദൈവവും മതവും  തമ്മിലുള്ള ബന്ധം മാത്രമേ  രാഷ്ട്രീയവും  'കക്ഷി രാഷ്ട്രീയവും' തമ്മിൽ ഒള്ളു. കക്ഷി രാഷ്ട്രീയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നിലനിൽപ്പിന്റെ തന്ത്രങ്ങൾ ഉണ്ടാകും.

  Read more ...  
 • എന്റെ അച്ഛൻ 'മാങ്ങ' ആയിരുന്നു?

  ഒന്നിൽ കൂടുതൽ പക്ഷങ്ങൾ ഉള്ളതുകൊണ്ടാണല്ലോ നിഷ്പക്ഷത എന്ന വാക്കുണ്ടായത്. ഓരോ പക്ഷക്കാരും പൊതുവായി കരുതുന്നത് തങ്ങളുടെ പക്ഷമാണു ശരി എന്നാണു.

  Read more ...  
 • എന്തുകൊണ്ട് പൊതു ഇടങ്ങൾ?

  നിഷ്പക്ഷമായ പൊതു ഇടങ്ങൾ സമൂഹത്തിൽ ആവശ്യമാണോ? 

  എല്ലാവരുടെയും ശരികൾ എന്നൊരു ശരി ഇല്ല. ഒരു വ്യക്തിയുടെ ശരി അപൂർവ്വമായെങ്കിലും മാറുകയും ചെയ്യാം. അപ്പോൾ ശരി എന്നത് വെറും ആപേക്ഷികമായ ഒരു അവസ്ഥ മാത്രമാണ്.

  Read more ...  


 

എഴുത്തുകാരോട്

രജിസ്റ്റർ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കാം. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. കാലം മാറി; ഒരുപാടെഴുതിയാൽ നിങ്ങൾ പോലും അതു വായിക്കില്ല.  

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

2.jpg

എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന LINK ഉപയോഗിക്കുക. http://olam.in/Transliterate

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments.