User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

മന്ത്രിയും ബഹുമാനപ്പെട്ട മന്ത്രിയും തമ്മിൽ എന്താണ് അന്തരം? മന്ത്രി എന്നെ പ്പോലെ ഒരാൾ മാത്രം; ബഹുമാനപ്പെട്ട മന്ത്രി എന്നിൽ നിന്നും ഒരുപാടു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അതിമാനുഷൻ. 'പ്രിയപ്പെട്ട' മന്ത്രി എന്റെ വളരെ അടുത്തു നിലകൊള്ളുമ്പോൾ 'ബഹുമാനപ്പെട്ട' മന്ത്രി എന്നിൽ നിന്നും ഒരുപാടു ദൂരത്തിലാണ്.

'ബഹുമാനപ്പെട്ട' എന്ന ഒരു വാക്കു കൊണ്ട് മനുഷ്യർക്കിടയിൽ ഒരുപാടു അകൽച്ച ഉണ്ടാക്കാൻ കഴിയും. എന്തിനാണ് ഇത്തരം നാമ വിശേഷണങ്ങൾ ഔദ്യോഗിക പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കി തുടർന്നു പോകുന്നത്?. രാജ ഭരണത്തിലും, ഫ്യൂഡൽ വ്യവസ്ഥിതിയിലും ചൂഷണത്തിനായി 'ഭയം' എന്ന മനുഷ്യ വികാരത്തെ വളരെ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇന്നും അത് തുടരുന്നു. ജനപ്രതിനിധികൾ ജനങ്ങളിൽ നിന്നും വളരെ 'ഉയരെ' നില കൊള്ളുന്നു. ആ ഉയർച്ച നില നിർത്താനായി 'ബഹുമാനപ്പെട്ട' വാക്കുകൾ ജനാധിപത്യത്തിൽ നിരന്തരമായി ഉപയോഗിക്കുന്നു. 

ഒരാളെ വിളിക്കാൻ/അഭിസംബോധന ചെയ്യാൻ അയാളുടെ പേരോ ഔദ്യോഗിക നാമമോ പോരെ? ആത്യന്തികമായി മനുഷ്യർ തുല്യരാണെന്നു ഘോരമായി പ്രസംഗിച്ചാൽ മാത്രം മതിയോ? നമുക്കതു പ്രവർത്തിയിൽ കൊണ്ടുവരണ്ടേ?