User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

കാത്തിരിക്കാൻ ആയിരം കാരണങ്ങൾ വേണമെന്നില്ലല്ലോ ? എനിക്ക് കാത്തിരിക്കാൻ ഒരേ ഒരു കാരണമേയുള്ളൂ .

'നീ' ! . അവന്റെ പതിഞ്ഞ ശബ്ദത്തിലുള്ള ഇ മറുപടിക്ക് ഒരു ഇടിമുഴക്കത്തിന്റെ ശക്തിയുണ്ടായിരുന്നു .ബന്ധങ്ങളുടെ ബന്ധനത്തിൽ നിസ്സഹായനായി പോയപ്പോഴും ഉള്ളിൽ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു മണ്ടൻ. ജീവിതത്തിൽ ഒരുത്തി ഉണ്ടങ്കിൽ അതവളായിരിക്കും. പക്ഷെ ഇതുകേട്ട സമൂഹമാണ് അവന് മണ്ടനെന്ന പേര് നൽകിയത്.

കാലത്തിനു മായ്ക്കാൻ പറ്റാത്ത മുറിവുകളുണ്ടോ എന്ന് ചിലർ. നിനക്ക് ഇതിലും നല്ല ജീവിതം ഉണ്ടല്ലോ പിന്നെന്തിനാടാ ഇങ്ങനെ മണ്ടത്തരം കാട്ടുന്നെ എന്ന് മറ്റുചിലർ. നിന്റെ കുടുംബത്തെ മറന്ന് നിനക്കെന്തിനാടാ ഇങ്ങനെ ആകാൻ പറ്റുന്നെ എന്നും ചിലർ. അവരോടെല്ലാം അവന്റെ മറുപടി ഒരു പതിഞ്ഞ ചിരി മാത്രമായിരുന്നു. അവൻ അവനോടു തന്നെ സംസാരിച്ചു തുടങ്ങി. അവൻ അവനോടു തന്നെ കുമ്പസാരിച്ചു. പാപങ്ങളുടെയും , ആഗ്രഹങ്ങളുടെ കുന്ന് മണ്ടൻ വെട്ടി നിരത്തി. മണ്ടൻ മണ്ടനോട് തന്നെ കുമ്പസാരിച്ചപ്പോൾ അവനു മനസിലായി അവൻ നിസ്സഹായനാണ്, ഒരു ഭീരുവാണ്, ഒരു മണ്ടനാണ്. പക്ഷെ ഒന്നേ അവന് ചെയ്യുവാൻ കഴിയുകയുള്ളു ' കാത്തിരിപ്പ് '.
Better a witty fool than a foolish wit. 
William Shakespeare