നിരീക്ഷണം

അന്നദാനം

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഈ ലോകത്ത് മനുഷ്യൻ ഒരു പരിധി കഴഞ്ഞാൽ ' മതി' എന്ന് പറയുന്ന ഒരേ ഒരു കാര്യം ഭക്ഷണമാകും. വിശപ്പിന്റെ വില

പട്ടിണി കിടക്കുന്നവനേ അറിയൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അതങ്ങനെയല്ല എന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ട്. പിസയും ബർഗറുമൊക്കെ നമ്മളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. ഒരു വാഴയിലയിൽ ചോറും പിന്നെ നല്ല നാടൻ വിഭവങ്ങളും അച്ചാറും പപ്പടവും ഒക്കെ കൂട്ടി ഒരൂണ് ഇന്ന് പലരും കൊതിക്കുന്നുവെങ്കിലും ഫാസ്റ്റഫുഡ് സംസ്കാരത്തിന്റെ അടിമകളായി മാറിയിരിക്കുന്നു നമ്മൾ പലരും.

ഭക്ഷണം മനുഷ്യന്റെ ആവിശ്യമാണ്. വിശക്കുന്ന വയറിനു ഒരു നേരം ഭക്ഷണം നൽകാൻ കഴിഞ്ഞാൽ അതിലും വലിയ പുണ്യം ഇല്ല എന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്. അർഹിക്കുന്ന ആളുകൾക്ക് അന്നം നൽകണം. അന്നദാനങ്ങൾ നടക്കണം. പക്ഷെ അത് അർഹിക്കുന്നവനുള്ള അന്നദാനമാകണം. അല്ലാതെ അന്നദാനം എന്ന് കേട്ടാൽ വീട്ടിലെ അടുക്കള പൂട്ടി ഉണ്ണാൻ മാത്രം വരുന്നവർക്കാകരുത്. അമ്പലങ്ങളിൽ ഇന്നിത് ഒരു നിത്യ കാഴ്ച്ചയാണ്. സഹതാപം തോന്നും അവരെയൊക്കെ കാണുമ്പോൾ. നിങ്ങൾ വിശക്കുന്ന, ഒരു നേരം ഭക്ഷണം കഴിക്കാൻ പറ്റാത്ത വിധം ദാരിദ്ര്യം അനുഭവിക്കുന്നവന്റെ അന്നമാണ് നിഷേധിക്കുന്നത്. ഭക്ഷണം ഉണ്ടായിട്ടും തീർന്നു പോയി എന്ന് പറഞ്ഞ് അന്നം തേടി വന്നവരെ മടക്കി അയക്കുന്ന ദൈവത്തിന്റെ ഇടനിലക്കാരെയും കാണാം ചുറ്റിനും. എന്നിട്ട് പൊതികളിൽ പൊതിഞ്ഞ ഭക്ഷണം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. എന്തിനാണ് ഇ പ്രഹസനം. ഇപ്പോഴും ഇ ചോദ്യത്തിന് ഉത്തരമില്ല. അന്നദാനങ്ങൾ ഇനിയും നടക്കും അതുപോലെ തന്നെ ഇ പ്രഹസനങ്ങളും..

നമ്മൾ കഴിക്കുന്നതിൽ ഒരു പങ്ക് മാറ്റി വെച്ചാൽ, ഒരു നേരം ഒരാൾക്കെങ്കിലും വിശപ്പകറ്റാൻ പറ്റും എന്നാണ് കരുതുന്നത്. എന്തുകൊണ്ട് ഒരാളുടെ വിശപ്പടക്കാൻ നമുക്ക് ശ്രെമിച്ചുകൂടാ? ചുറ്റിനും ഒന്ന് കണ്ണോടിച്ചാൽ നമുക്ക് കാണാം, ആവശ്യക്കാർ നമ്മുടെ ചുറ്റിനുമുണ്ട്. കൺ തുറക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. അമ്പലങ്ങളിൽ പോയി അഭയം തേടുന്നതിലുമുപരി സഹജീവികൾക്ക് താങ്ങാകുക എന്നതാണ് ഈശ്വരനിലേക്കുള്ള വഴി. പശുവിനും കാളക്കും മനുഷ്യ ജീവനേക്കാൾ വിലയുള്ള നാട്ടിൽ നമുക്ക് ഇത്രയെങ്കിലും ചെയ്തുകൂടെ? മാനവ സേവാ മാധവ സേവാ.


കൂടുതൽ നിരീക്ഷണങ്ങൾ

 • ഓർമ്മയുടെ ഉന്മാദം

  നെടുകെയും കുറുകെയും വെള്ളയും കറുപ്പും
  വരകളുള്ള പുറംചട്ടയോട് കൂടിയ ഒരു ഡയറി ഉണ്ടായിരുന്നു അന്നാളുകളിൽ എനിക്ക്. 
  അന്നന്ന് നടന്ന സംഭവങ്ങൾ ഒരിക്കലും കുറിച്ചിരുന്നില്ലാത്ത ഒരു ഡയറി. 
  എന്നിട്ടും അത് നിറയെ നീല മഷിയിൽ കുനുകുനെ അക്ഷരങ്ങൾ നിറഞ്ഞിരുന്നു.
  ഒരാളെ പറ്റി മാത്രം എഴുതാൻ അത്രമാത്രം
  ശ്രമമാവശ്യമുണ്ടായിരുന്നില്ലായെന്ന് ഇപ്പോൾ തോന്നുന്നത് അന്ന് അതിൽ കുത്തി നിറച്ച വാക്കുകൾക്ക് ജീവൻ വയ്ക്കപ്പെടാതെ 
  പോയതിനാലാണ്.

  Read more ...  
 • ഐ നീഡ് ഹെല്പ്....

  "യൂ ഹാവ് ഓ സി ഡി, പ്രിയാ" ഇതാദ്യമായി പറയുന്നത് കാർത്തിയാണ്. അന്ന് അവനോടു ഞാൻ അങ്ങിനെയല്ലായെന്നു സമർത്ഥിക്കുവാൻ എന്തൊക്കെയോ ന്യായവാദങ്ങൾ നിർത്തി. എനിക്ക് തന്നെ തീർച്ചയില്ലാത്ത എന്തിന്റെയോ സത്തയത്രയും എന്റെ വാദങ്ങളിൽ നിഴലിച്ചിരുന്നു.

  "യൂ മൈറ്റ് നീഡ് ഹെല്പ്" അവൻ അനുഭാവപൂർവം അന്നു പറഞ്ഞു. അതിനു ശേഷം പിന്നീട് ഞാനവനോട് സംസാരിച്ചതേയില്ല. എന്തു കൊണ്ടോ, അതിനു മുതിരുവാൻ കൂടി താത്പര്യപ്പെട്ടില്ല.

  Read more ...  
 • നിലനില്പിന്റെ രാഷ്ട്രീയം

  ദൈവവും മതവും  തമ്മിലുള്ള ബന്ധം മാത്രമേ  രാഷ്ട്രീയവും  'കക്ഷി രാഷ്ട്രീയവും' തമ്മിൽ ഒള്ളു. കക്ഷി രാഷ്ട്രീയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നിലനിൽപ്പിന്റെ തന്ത്രങ്ങൾ ഉണ്ടാകും.

  Read more ...  
 • എന്റെ അച്ഛൻ 'മാങ്ങ' ആയിരുന്നു?

  ഒന്നിൽ കൂടുതൽ പക്ഷങ്ങൾ ഉള്ളതുകൊണ്ടാണല്ലോ നിഷ്പക്ഷത എന്ന വാക്കുണ്ടായത്. ഓരോ പക്ഷക്കാരും പൊതുവായി കരുതുന്നത് തങ്ങളുടെ പക്ഷമാണു ശരി എന്നാണു.

  Read more ...  
 • എന്തുകൊണ്ട് പൊതു ഇടങ്ങൾ?

  നിഷ്പക്ഷമായ പൊതു ഇടങ്ങൾ സമൂഹത്തിൽ ആവശ്യമാണോ? 

  എല്ലാവരുടെയും ശരികൾ എന്നൊരു ശരി ഇല്ല. ഒരു വ്യക്തിയുടെ ശരി അപൂർവ്വമായെങ്കിലും മാറുകയും ചെയ്യാം. അപ്പോൾ ശരി എന്നത് വെറും ആപേക്ഷികമായ ഒരു അവസ്ഥ മാത്രമാണ്.

  Read more ...  


 

2.jpg

എഴുത്തുകാരോട്

രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് രചനകൾ സമർപ്പിക്കാം. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. കാലം മാറി; ഒരുപാടെഴുതിയാൽ നിങ്ങൾ പോലും അതു വായിക്കില്ല.  

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന LINK ഉപയോഗിക്കുക. http://olam.in/Transliterate

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments.