User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

അനേകം പരിണാമങ്ങളിലൂടെ കടന്നെത്തിയ ജന്തുവാണല്ലോ നാം, മനുഷ്യര്‍. നാല്‍പതു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനെ നമ്മള്‍ കണ്ടുമുട്ടിയാല്‍ അവരെ

സഹജീവിയായി കാണാന്‍ നമുക്കു സാധിക്കുമോ, എന്തോ..തിരിച്ച്, അവര്‍ക്കും നമ്മെക്കുറിച്ച് എന്തായിരിക്കും തോന്നുക?

മാനവസംസ്ക്കാരത്തെ രൂപപ്പെടുത്താന്‍ മതങ്ങള്‍, പ്രാകൃതമതങ്ങള്‍, പേഗനിസം okke പ്രത്യക്ഷപ്പെട്ടു. വോള്‍ട്ടയറിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: 
"ലോകത്തിലെ ആദ്യത്തെ തെമ്മാടി, ആദ്യത്തെ വിഡ്ഢിയെ കണ്ടുമുട്ടിയപ്പോള്‍, മതം ആവിര്‍ഭവിച്ചു."

ആരംഭംമുതല്‍ക്കേ ചൂഷണം തന്നെയായിരുന്നു മതത്തിന്റെ ലക്ഷ്യമെങ്കിലും, മാനവസംസ്ക്കാരത്തെ രൂപപ്പെടുത്താന്‍ മതം നല്‍കിയ സംഭാവനകള്‍ നിസാരമല്ല.
പ്രകൃതിശക്തികളെ ആരാധിക്കുകയാണ് ആദ്യകാല മതങ്ങള്‍ ചെയ്തത്. അതില്‍ നിന്നും വിഭിന്നമായി, മനുഷ്യരൂപത്തിലുള്ള ഒരു ദൈവസങ്കല്ല്‍പം ആദ്യമായി, സമര്‍ത്ഥമായി അവതരിപ്പിച്ചത് ഒരുപക്ഷെ ജൂതമതമാണ്‌. 

സംഘടിതമതങ്ങളുടെ തേരോട്ടം ലോകത്ത് വിളയാടുന്നതിനു മുന്നേ, ബുദ്ധമതം ഉണ്ടായി. മറ്റു മതങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന ഒരു ആധുനിക തത്വശാസ്ത്രം. ഇന്ത്യയാകട്ടെ, അതിനെ പുറത്താക്കി, പടിയടച്ചു. ഇന്നു കാണുന്ന മതത്തിന്റെ ശൈലി ഉണ്ടാകുന്നത് ക്രിസ്തുമതത്തിനു കൊന്‍സ്റ്റാന്‍റ്റൈന്‍ ചക്രവര്‍ത്തിയുടെ പിന്തുണ ലഭിച്ചതോടെയാണ്. സമ്പത്തും അധികാരവും അതുമൂലം കൈവന്നപ്പോള്‍, അവ കൂടുതല്‍ നേടാനായിയുള്ള പരാക്രമങ്ങള്‍ തുടങ്ങി. രണ്ടും വേണ്ടുവോളം കൈയ്യടക്കി. ചക്രവര്ത്തിമാരെയും രാജാക്കന്മാരെയും നിയന്ത്രിക്കുന്ന സുപ്പര്‍പവര്‍ ആയി, യുറോപ്പില്‍ ക്രിസ്തുമതം. അന്നുവരെ ഇല്ലാതിരുന്ന ഗ്രന്ഥങ്ങള്‍ പടയ്ക്കാന്‍ ആരംഭിച്ചു. അതില്‍ നുണകള്‍ക്ക് മേല്‍ നുണകള്‍ എഴുതിചേര്‍ത്തുകൊണ്ടിരുന്നു. അതിനെ ചോദ്യം ചെയ്യുന്നവര്‍ നിഷേധികളായി, അവര്‍ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. ചോദ്യം ചെയ്യപ്പെടാനാവാത്ത ഒന്നായി അവരുടെ അധികാരം. അവരെ ചോദ്യം ചെയ്തു ജീവിക്കാനാവില്ല എന്നു മനസിലാക്കിയ ജനം, അവരുടെ മനസും ബുദ്ധിയും സമ്പത്തും മതങ്ങളുടെ മുന്നില്‍ വച്ചു കീഴടങ്ങി. അതൊരു ജനിതകഗുണമായി പരിണമിച്ചു. അതിന്നും തുടരുന്നു. സാഹചര്യങ്ങള്‍ മാറിയിട്ടും ജനിതകസ്വഭാവം മാറുന്നില്ല.

ഇതിനിടയില്‍ മനുഷ്യന്‍ അന്ധകാരയുഗങ്ങളിലൂടെയും ജ്ഞാനോദയ കാലത്തിലൂടെയും ഒക്കെ കടന്നുപോയി. മാനവസംസ്ക്കാരത്തെ ഏറ്റവും കൂടുതല്‍ മാറ്റിമറിച്ച ആധുനികശാസ്ത്രം ഉടലെടുത്തു. അവരുടെ അക്ഷീണവും നിരന്തരവുമായ ശ്രമങ്ങളിലൂടെയാണ് നാം ഇന്നനുഭവിക്കുന്ന സൌഭാഗ്യങ്ങളില്‍ പലതും ഉണ്ടായത്. ശാസ്ത്രത്തോടൊപ്പം, മനുഷ്യന്റെ കാഴ്ചപ്പാടുകളും മാറി. അതും സാവധാനമായ മാറ്റമായിരുന്നു.

ശാസ്ത്രം മതങ്ങള്‍ക്ക് ഭീക്ഷണിയായി. മതം ശാസ്ത്രത്തിനെ തള്ളിപ്പറഞ്ഞു, അതിനെ പരിഹസിച്ചു. എങ്കിലും ഒന്നിന് മറ്റൊന്നിനെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞില്ല. ഇരുപത്തൊന്നാം നൂറ്റാണ്ട് കൌമാരപ്രായത്തിലെത്തിനില്‍ക്കുന്ന ഇന്ന്‍ മാനവസംസ്ക്കാരത്തിനു മതം വെല്ലുവിളിയും അപ്രസക്തവും മാത്രമല്ല, ഒരു ബാധ്യതയും തമാശയും കൂടിയാണ്. ഇന്ന്‍ നമുടെ മുന്നില്‍ രണ്ടുമുണ്ട്. മാനവസംസ്ക്കാരം വളര്‍ന്നതിന്റെ പരിണിതഫലമായി, മതങ്ങളെ ചോദ്യംചെയ്യുന്നവരെ ചുട്ടുകരിക്കാന്‍ മതങ്ങള്‍ക്ക് ഇന്നാവുന്നില്ല. രണ്ടും രണ്ടു വഴിക്കാണ്. മതങ്ങളോടുള്ള യുദ്ധം നിഷ്ഫലമാണ്. മുകളില്‍ പറഞ്ഞ ജനിതകദോഷമുള്ള നിരവധിപേര്‍ അവയുടെ പിന്നിലുണ്ട്. സ്വന്തമായി ചിന്തിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഒരൊറ്റ മാര്‍ഗമേയുള്ളൂ.. മതത്തില്‍ നിന്നു സ്വയം മോചിപ്പിക്കുക. ഞാന്‍ മതമില്ലാത്തവനായാല്‍ മതത്തിനു എന്നെ ഒന്നും ചെയ്യാനാവില്ല.