• ചാണ്ടി നാട്ടിലുണ്ടായിരുന്ന മൂന്നു നാലു മാസക്കാലം ഗ്രാമത്തില്‍ പുത്തനുണര്‍വ് ഉണ്ടായിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍, കാറുകള്‍, മോട്ടോര്‍ ബൈക്കുകള്‍.. ഞങ്ങളുടെ ഗ്രാമം വളരെ പ്രധാനപ്പെട്ട സ്ഥലമാണെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നി. കള്ളുഷാപ്പിലും, മാടക്കടകളുടെ മുമ്പിലും, കലുങ്കിലുമൊക്കെ സംസാരവിഷയം ചാണ്ടിചരിത്രം മാത്രം.

 • മിസ്റ്റര്‍ ചാലില്‍ ചാണ്ടി, തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ പലതും ചെയ്തു. അതിന്റെ ഭാഗമായി അന്ന് അമേരിക്കയില്‍ ഉണ്ടായിരുന്നവരുടെ നാട്ടിലെ ബന്ധുക്കളെ സമീപപ്രദേശങ്ങളില്‍ നിന്നും ക്ഷണിച്ചുവരുത്തി പാര്‍ട്ടി കൊടുത്തു.

 • എനിക്ക് ഓര്‍മ്മ വയ്ക്കുമ്പോള്‍ എന്റെ ഗ്രാമത്തിലെ വീടുകളില്‍ ഏതാണ്ട് എണ്പതു ശതമാനവും ഓല മേഞ്ഞവയായിരുന്നു. മിക്കവയും തെങ്ങിന്റെ ഓലകൊണ്ട്, ചുരുക്കം ചിലത് പനയോല കൊണ്ട്.

 • സന്തോഷിച്ചു കൂത്താടുന്ന കുറുക്കനെ കണ്ടിട്ട് കഴുത ചോദിച്ചു എന്താ കുറുക്കാ നിനക്കിത്ര സന്തോഷം? ഉത്തരം പറഞ്ഞതു മരക്കൊമ്പിലിരുന്ന കാക്കയായിരുന്നു. "അവൻ കള്ളിന്റെ പുറത്താണ്". സന്തോഷിക്കാൻ വഴി കണ്ടെത്തിയ കഴുത Tesco യിലേക്കു പോയി. കഷ്ടപ്പെട്ട് ആളുകളെ പറ്റിച്ചുണ്ടാക്കിയ പണം കൊടുത്തു ഷിവാസ് റീഗൽ  കുപ്പികൾ കുറെ വാങ്ങി.  

 • ഒരിക്കൽ ഒരു കഴുത വനത്തിൽ സ്വൈരമായി മേയുന്നതിനിടയിൽ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാൾ കഴുതയോടു പറഞ്ഞു, "പ്രിയപ്പെട്ട കഴുതേ, ഇങ്ങനെ വെറുതെ മേഞ്ഞു നടക്കാനുള്ളതല്ല ജീവിതം. എന്നോടൊപ്പം വരൂ. ഞാൻ നിന്റെ ജീവിതം അർത്ഥപൂർണ്ണമാക്കാം".  

  കഴുത അയാളോടൊപ്പം പോയി. വീട്ടിലെത്തിയപ്പോൾ അയാൾ കഴുതയുടെ പുറത്തു വിഴുപ്പു ഭാണ്ഡം എടുത്തു വച്ചിട്ടു പറഞ്ഞു, "ഈ വിഴുപ്പു നീ ചുമന്നു കൊള്ളൂ. ഇതു പുഴക്കരയിലേക്കു ചുമക്കണം. ഇന്നുമുതൽ നിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്."

 • യൂറോപ്പിന്റെ ചരിത്രത്തിൽ അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെ മദ്ധ്യകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നു. അന്നുണ്ടായിരുന്ന ജന്മികുടിയാൻ (feudalism)  സമ്പ്രദായത്തിൽ ഭൂമിയുടെ ഉടമകൾ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും (ബിഷപ്പ്) ആയിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ സാംസ്കാരികമായ അപചയം ആരംഭിച്ച യൂറോപ്പിൽ  ഇരുണ്ട കാലഘട്ടം ആയി അറിയപ്പെട്ട ഈ കാലഘട്ടം പിൽക്കാലത്തിൽ നവോത്ഥാനത്തിനും (renaissance) പര്യവേക്ഷണങ്ങളുടെ  (Age of Discovery) കാലഘട്ടത്തിനും വഴി തെളിച്ചു. യൂറോപ്പിന്റെ ജനസംഖ്യ ഏകദേശം പകുതിയായി കുറച്ച പ്ലേഗും, വ്യാപകമായ ക്ഷാമങ്ങളും, ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളായിരുന്നു. നിലവിലുണ്ടായിരുന്ന ക്രിസ്തു മതത്തിന്റെ യഥാസ്ഥിതികമായ നിലപാടുകളെ ചോദ്യം ചെയ്തിരുന്നവരെ ദൈവ നിഷേധികളായി മുദ്രകുത്തുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. 

  കുരിശുയുദ്ധങ്ങൾ

  യുദ്ധങ്ങൾ എന്തിനു വേണ്ടി ആണെങ്കിലും മനുഷ്യരാശിയുടെ മരണത്തിൽ കലാശിക്കുന്നു. അപ്പൊളതു സൃഷ്ടികർത്താവായി കരുതപ്പെടുന്ന ദൈവത്തിന്റെ പേരിലാണെങ്കിലോ, അതേറ്റവും നീചമായ കാര്യമാണ്. ദൈവ നിഷേധമാണ്. ദൈവ വിശ്വാസികളായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും, തങ്ങളുടെ ഏക ദൈവത്തിനു വേണ്ടി പരസ്പരം കൊന്നൊടുക്കി. എന്താ തമാശ! ഇതിലൊന്നും ദൈവം ഇടപെട്ടില്ല. രണ്ടു മതങ്ങളിലെയും പരമോന്നത പദവിയിലുള്ള പുരോഹിതർ യുദ്ധത്തിനു ആഹ്വാനം നൽകി. അതെ, അവർ കൊല്ലാൻ പറഞ്ഞു. പരമ കാരുണികൻ എന്നും സ്നേഹ സാഗരം എന്നും വിളിക്കപ്പെടുന്ന ദൈവത്തിനു വേണ്ടിയാണെന്ന് ഓർക്കണം.

  1096 നും 1291 നും ഇടയ്ക്കു എട്ടു വലിയ കുരിശു യുദ്ധങ്ങൾ നടന്നു.

  ഒരു പ്രദേശത്തിന്റെ പ്രാധാന്യം

  ക്രിസ്തുവിനും മുൻപുണ്ടായിരുന്ന ഒരു ചെറിയ ഭൂവിഭാഗം ചരിത്രത്തിൽ ഒരുപാടു യുദ്ധങ്ങൾക്കുള്ള കാരണമായിത്തീരുന്നു. ക്രിസ്തുവിനും എത്രയോ മുൻപ് ബൈസാന്തിയും എന്നും ക്രിസ്തുവിനും 330 വർഷങ്ങൾക്കു ശേഷം കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടിരുന്ന ഇന്നത്തെ ഇസ്‌താംബുൾ (തുർക്കിയിലെ) ആണു കഥയിലെ വില്ലൻ. ഏഷ്യയ്കും പശ്ചിമ യൂറോപ്പിനും ഇടയ്ക്കുള്ള കവാടമാണ് ഇസ്‌താംബുൾ. അതേപോലെ തന്നെ മധ്യതരണ്യാഴിയ്ക്കും കരിങ്കടലിനും മധ്യേയുള്ള കവാടവും ആണ്‌ ഇസ്‌താംബുൾ. രണ്ടു ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ആൾ / ചരക്കു ഗതാഗതത്തെ നിയന്ത്രിക്കാൻ ഈ കവാടത്തിന്മേലുള്ള നിയന്ത്രണം അധികാരി വർഗ്ഗത്തിനു ആവശ്യമായിരുന്നു.

 • പ്രിയപ്പെട്ട ജിബിൻ,

  ചില കാഴ്ചകൾ, ചില ശബ്ദങ്ങൾ. ഇവ ഓർമയിൽ സൂക്ഷിക്കുന്ന ചില നിധികളിലേക്കുള്ള ചങ്ങലകളായി
  വർത്തിക്കാറുണ്ട്. ഇവ ഓർമ്മയെ ഉത്തേജിപ്പിക്കുകയും, തൽഫലമായി ചില ഗതകാല സംഭവങ്ങൾ മനസ്സിന്റെ

 • പ്രിയപ്പെട്ട ജിബിൻ,

  മരങ്ങൾ - അവ എന്നും അവിടെ ഉണ്ടായിരുന്നു. എങ്കിലും അവയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നായിരുന്നു?. അടുക്കള മുറ്റത്തെ വരിക്ക പ്ലാവിനെ പോലെ മറ്റൊരു പ്രിയപ്പെട്ട മരമുണ്ടായിരുന്നു.

 • പ്രിയപ്പെട്ട ജിബിൻ,

  വലിയ മരങ്ങൾക്കു ചുവട്ടിലൂടെ നടക്കുമ്പോൾ നാം ചെറുതായി മാറുന്നു . പെരുപ്പിച്ചു വയ്ക്കുന്ന പ്രൊഫൈലിന്റെ ഭോഷ്കു തിരിച്ചറിയുന്നു.

 • letters to Jibin13.08.2016
  പ്രിയപ്പെട്ട ജിബിൻ,

  കൊല്ലം തീവണ്ടി ആപ്പീസിനു മുന്നിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറി. സന്ധ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു. ബസ്സിൻ്റെ ഏറ്റവും പിന്നിലായി കമ്പിയിൽ തൂങ്ങി അഭ്യാസി ആയി നിൽക്കേ കേട്ടു, "നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ..."

 • 14.08.2016
  പ്രിയപ്പെട്ട ജിബിൻ,

  ജയയുടെ സഹപാഠികൾ ഇന്ന് ഒത്തുകൂടി; അഷ്ടമുടിക്കായലിൻറെ തീരത്ത്. അവരുടെ കൂട്ടത്തിൽ പെടാത്തവനായിരുന്നു ഞാൻ. എങ്കിലും അവരുടെ സൗമനസ്യം എന്നെ അവരോടൊപ്പം കൂട്ടി. സ്മരണകളുടെ തീരത്തുകൂടി ഒരു യാത്ര.

 • 07.08.2016
  പ്രിയപ്പെട്ട ജിബിൻ,

  എന്നെങ്കിലും ഒരിക്കൽ ഈ കത്ത് നിന്റെ മുന്നിൽ എത്തും എന്നെനിക്കറിയാം. ഒരു യാത്രയിൽ ഉണ്ടായ കേവല സൗഹൃദത്തിൻറെ ധൈര്യത്തിൽ നിനക്കായി ഇതു ഞാൻ കുറിച്ചിടട്ടെ.

User Menu