• "ആലപ്പുഴ മീൻകറി" എന്ന ബോർഡ് നോക്കി അലപനേരം നിന്നശേഷം അയാൾ ഹോട്ടലിനുള്ളിൽ കടന്നു . ഓർഡർ അനുസരിച്ചു സാധനം വന്നു നല്ല പൊളപ്പൻ മീൻകറി . മടങ്ങാൻ നേരം മാനേജറോട് പാചകക്കാരനെ ഒന്ന് കാണണമെന്നും അനുമോദിക്കാനാണെന്നും പറഞ്ഞു . ഉദ്ദേശ ശുദ്ധി മാനിച്ചാവണം മാനേജർ തന്റെ 'പുതിയ' കുക്കിനോട് വരാൻ പറഞ്ഞു. തൊപ്പി വച്ച് ഏപ്രൺ ധരിച്ച ഒരാൾ വന്നു തൊഴുതു നിന്നു.ഭക്ഷണം നല്ലതായെന്നും പ്രത്യേകിച്ച് മീൻ കറി അസാധ്യമായെന്നും പറഞ്ഞു.വളരെ പതുക്കെ മടിച്ചു മടിച്ചു ബംഗളയിൽ അയാൾ പറഞ്ഞു ." ധന്യവാദ് ജനാബ് ".

 • ഞാൻ റോഡരികിൽ സുഹൃത്തിനെയും കാത്ത് നിൽക്കുകയായിരുന്നു. ചാർജ് വറ്റാറായ മൊബൈലിൽ നിന്നുമുയർന്ന കണ്ണുകൾ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ചുറ്റിത്തിരിയുന്ന പൂച്ചയിലേക്ക് നീണ്ടപ്പോഴാണ് അത് കാണുന്നത്. ഒരു തത്ത-നിലത്ത് പോസ്റ്റിനോട് ചേർന്ന് മലർന്ന് കിടക്കുകയാണത്. ഞാനങ്ങോട്ട് ചെല്ലുന്നത് കണ്ട പൂച്ച മനസില്ലാമനസോടെ, ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട്, കുറിയ കാലടികൾ വെച്ച് നടന്നകന്നു.

 •  

 •  

 • കുറച്ചു ദിവസങ്ങൾക്കു മുൻപ് അലക്സ് അങ്കിൾ (അലക്സ് കണിയാംപറമ്പിൽ) FB പോസ്റ്റ് വഴി  മതം ഉപേക്ഷിച്ചവരുടെ അനുഭവം എഴുതാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ ചിന്തിക്കുകയായിരുന്നു. സാധാരണ ഇത്തരം അനുഭവങ്ങൾ വിവരിക്കുന്നത് പുതിയ മത വിശ്വാസങ്ങളിലേക്കു കുടിയേറിയവരാണ്. മതം വിൽക്കുന്നവർ ഇതൊരു

 • അടച്ചു പൂട്ടിയ 
  വീട്ടിനുള്ളിൽ നിന്നും 
  വെറുതെ കാറ്റ് കൊള്ളാൻ 
  പുറത്തിറങ്ങുന്ന 
  ഒരുവളെപ്പോലെ 
  അത്രയ്ക്കും ലളിതമായി ,
  തോന്നുമ്പോളും 
  തോന്നാത്തപ്പോളുമൊക്കെ 
  കരഞ്ഞിരുന്നവളായിരുന്നു .

 • ഒരിക്കൽ ഒരു കഴുത വനത്തിൽ സ്വൈരമായി മേയുന്നതിനിടയിൽ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാൾ കഴുതയോടു പറഞ്ഞു, "പ്രിയപ്പെട്ട കഴുതേ, ഇങ്ങനെ വെറുതെ മേഞ്ഞു നടക്കാനുള്ളതല്ല ജീവിതം. എന്നോടൊപ്പം വരൂ. ഞാൻ നിന്റെ ജീവിതം അർത്ഥപൂർണ്ണമാക്കാം".  

  കഴുത അയാളോടൊപ്പം പോയി. വീട്ടിലെത്തിയപ്പോൾ അയാൾ കഴുതയുടെ പുറത്തു വിഴുപ്പു ഭാണ്ഡം എടുത്തു വച്ചിട്ടു പറഞ്ഞു, "ഈ വിഴുപ്പു നീ ചുമന്നു കൊള്ളൂ. ഇതു പുഴക്കരയിലേക്കു ചുമക്കണം. ഇന്നുമുതൽ നിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്."

 • വാതിലിന് ഇരുപുറവും വല്ലാത്ത നിശബ്ദ്തയാണ്‌. 
  ഒന്നു മരണത്തോടുള്ള ശത്രുതയും
  മറ്റൊന്നു ജീവിതത്തോടുള്ള ആർത്തിയും. 
  ഒരോ നിമിഷവും വിലപെട്ടതാണ്,
  ഒരു ഉപ്പു തുള്ളിയോളം അളവിൽ പിഴച്ചാൽ- 
  കടലോളം ശൂന്യതയാണ്‌. 

  പുറത്തുള്ളവർ അനുഭവിക്കുന്നത്‌,


 • ഈ ചിത്രം ഇനി ചില്ലിട്ടു ചുവരിൽ തൂക്കിടാം,
  പിളർന്നു പോയ ഒരു സൗഹൃദത്തിന്റെ ഓർമയ്ക്ക്.


 • ഹേ യാത്രക്കാരാ...
  നിന്റെ കാഴ്ചകൾക്കപ്പുറവും
  നദി ഒഴുകുന്നു.

 • (പി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത അറിഞ്ഞ ശേഷം ഇതു പരിചയപ്പെടുക.)

  യാത്രയാക്കി, പണ്ടിരു വാക്കുകൾ മണിക്കാറ്റിൻ
  ഗാത്രത്തിലുഴിഞ്ഞു നീ, "ഓർക്കുക വല്ലപ്പോഴും".


 • അതിരുകളില്ലാത്ത രാജ്യങ്ങളും തുറുങ്കുകൾ ഇല്ലാത്ത ഭരണകൂടങ്ങളും
  എന്റെ സ്വപ്നങ്ങളിൽ നിന്നും മാഞ്ഞു പോകുന്നത് എന്നാണോ;

 • ഒടുവിൽ ഒരു പരസ്യം കൊടുത്തു -
  "പുറം ജോലികൾക്ക് ആളെ ആവശ്യമുണ്ട്"

  തിരിച്ചു ചോദ്യം വന്നു -
  "പുരപ്പുറം തൂക്കുന്ന നവോഢകൾക്ക് മുൻ ഗണന ഉണ്ടോ?"


 • ഞാൻ പറയുകയായിരുന്നു 
  "എത്ര മനോഹരമാണ് ആ മഴവില്ല്!
  ചക്രവാളത്തിലൊരു വർണ്ണത്താഴികക്കുടം പോലെ,
  നിറങ്ങളുടെ ഇഴകൾ ചുംബിച്ചു നിൽക്കുന്ന സൗന്ദര്യം."