• ഞാൻ റോഡരികിൽ സുഹൃത്തിനെയും കാത്ത് നിൽക്കുകയായിരുന്നു. ചാർജ് വറ്റാറായ മൊബൈലിൽ നിന്നുമുയർന്ന കണ്ണുകൾ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ചുറ്റിത്തിരിയുന്ന പൂച്ചയിലേക്ക് നീണ്ടപ്പോഴാണ് അത് കാണുന്നത്. ഒരു തത്ത-നിലത്ത് പോസ്റ്റിനോട് ചേർന്ന് മലർന്ന് കിടക്കുകയാണത്. ഞാനങ്ങോട്ട് ചെല്ലുന്നത് കണ്ട പൂച്ച മനസില്ലാമനസോടെ, ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട്, കുറിയ കാലടികൾ വെച്ച് നടന്നകന്നു.

  • കവിത - അതു സാഹിത്യത്തിലെ ഉൽകൃഷ്ടമായ ശാഖയായി കണക്കാക്കപ്പെടുന്നു. എന്തുകൊണ്ട്? അതു എഴുത്തുകാരിൽ നിന്നും കവിയിലേക്കുള്ള വളർച്ചകൊണ്ടുണ്ടാകുന്നതാണ്. എത്രയാണ് എഴുത്തുകാരനിൽ നിന്നും കവിയിലേക്കുള്ള ദൂരം?

  • നെടുകെയും കുറുകെയും വെള്ളയും കറുപ്പും
    വരകളുള്ള പുറംചട്ടയോട് കൂടിയ ഒരു ഡയറി ഉണ്ടായിരുന്നു അന്നാളുകളിൽ എനിക്ക്.

  •  

  •  

  • കൃത്യം കണക്ക് കൈയില്‍ ഇല്ലെങ്കിലും എന്റെ ജീവിതകാലത്ത് നിരവധി മാര്‍പാപ്പമാര്‍ മരിച്ചു. അവരിലോരോരുത്തരും മരണാസന്നരാകുമ്പോള്‍ കന്യാസ്ത്രീകളും വൈദികരും മെത്രാന്മാരും കുഞ്ഞാടുകളും നെഞ്ചത്തടിച്ചു പ്രാര്‍ഥിക്കും.. (അതൊക്കെ എത്ര ആത്മാര്‍ത്ഥമായിയാണെന്ന് എനിക്കറിയില്ല)

  • ആദ്യകാലത്തൊക്കെ സയന്‍സിന്റെ മുന്നേറ്റത്തെ തടയാന്‍ മതങ്ങള്‍ കഴുന്നത്ര പരിശ്രമിച്ചു. ഗലീലിയോയെ പോലുള്ളവരോട് ചെയ്ത ക്രൂരതകള്‍ കുപ്രസിദ്ധമാണല്ലോ. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം കുറച്ചൊന്നുമല്ല സഭയെ പരിഭ്രമിപ്പിച്ചത്. പക്ഷെ, നിലനില്‍പിന്റെ ഉസ്താദന്മാരായ അവര്‍ സമനില പെട്ടെന്നു വീണ്ടെടുത്തു.

  • മനുഷ്യ ജീവിതത്തിൽ ഏറ്റവും നിസ്സഹായമായ അവസ്ഥയാണ് ശൈശവം. പിന്നെ ബാല്യവും വാർദ്ധക്യവും. സ്വന്തം നിലനില്പിനു മറ്റുള്ളവരെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥയിൽ വ്യക്തികൾ മുഠാളത്തരത്തിനു ഇരയാകേണ്ടി വരുന്നത് ഏറ്റവും ദയനീയമായ സ്ഥിതി വിശേഷമാണ്. അരുതെന്നു വ്യക്തമായി പറയാൻ പോലും കഴിയാത്ത

  • അദ്ദേഹം പറഞ്ഞത് ഇതാണ്. "എത്രയോ മിഥ്യാ വാർത്തകൾ ആണിപ്പോൾ ഉള്ളത്, ആരെ ആണ് അല്ലെങ്കിൽ എന്താണ്

  • ഇക്കൊല്ലത്തെ (2017) സമാധാനത്തിനുള്ള നൊബേൽ സമ്മാനം ICAN എന്ന സംഘടന നേടിയിരിക്കുന്നു. International Campaign to Abolish Nuclear Weapons ന്യൂക്ലിയർ നിരായുധീ കരണത്തിനായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. 2007 ൽ തുടങ്ങി, 101 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനയുടെ പ്രഖ്യാപിത ലക്‌ഷ്യമായ

  • ഇതെഴുതുമ്പോൾ ലാസ് വിഗാസിലെ കൂട്ടക്കൊലയിൽ 58 മനുഷ്യർ കൊല്ലപ്പെടുകയും 500 ൽ പരം ആളുകൾ മുറിവേൽക്കപ്പെടുകയും ചെയ്തു. ഇതിൽ ലോക ജനത വ്യാകുലപ്പെടേണ്ട കാര്യമുണ്ടോ? 

    ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ അമേരിക്കൻ ഐക്കനാടിന്റെ പ്രസിഡന്റ് ഇതിനെപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്. "act of pure evil"

  • നാം സ്വതന്ത്രരാണോ..??!!!

    ഏറെനാളുകളൾക്കുശേഷമാണു ഇത്തവണ നാട്ടിൽ ഓണം ആഘോഷിക്കാനെത്തിയത്. നേരം പരപരാവെളുത്തിട്ടേയുളളു, ഇരുളിനെ തള്ളിനീക്കി പുലര്‍‍‍കാലം എൻറെചില്ലുജാലകത്തിലൂടെ അകത്തേക്കു കടന്നത് പുതിയൊരു വാർത്തയുമായി ആയിരുന്നു . മുതിർന്ന മാധ്യമ പ്രവർത്തക

  • മന്ത്രിയും ബഹുമാനപ്പെട്ട മന്ത്രിയും തമ്മിൽ എന്താണ് അന്തരം? മന്ത്രി എന്നെ പ്പോലെ ഒരാൾ മാത്രം; ബഹുമാനപ്പെട്ട മന്ത്രി എന്നിൽ നിന്നും ഒരുപാടു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അതിമാനുഷൻ. 'പ്രിയപ്പെട്ട' മന്ത്രി എന്റെ വളരെ അടുത്തു നിലകൊള്ളുമ്പോൾ 'ബഹുമാനപ്പെട്ട' മന്ത്രി എന്നിൽ നിന്നും ഒരുപാടു ദൂരത്തിലാണ്.

  • എനിക്ക് വയസ് ഒന്‍പത് അല്ലെങ്കില്‍ പത്ത്. വീടിന്റെ മുന്നില്‍ ഒരു പാടമാണ്. മഴക്കാലത്ത് പാടത്ത് വെള്ളം നിറയും. ഞങ്ങള്‍ക്ക് ഉല്ലാസക്കാലമാണത്. രാവിലെമുതല്‍ ഉച്ചവരെ മുങ്ങിക്കുളിക്കുക, നീന്തുക, ചൂണ്ടയിടുക..വിനോദംതന്നെ വിനോദം. ഇടയ്ക്ക് ഞാന്‍ വള്ളമെടുത്ത് പാടത്തിന്റെ അക്കരെ

  • വ്യവസ്ഥിതികളെയും, പ്രസ്ഥാനങ്ങളെയും എതിർക്കുമ്പോൾ പോലും അവയെ പ്രതിനിധീകരിക്കുന്ന വ്യക്തികളോട് അഹിംസാ പരമായ സമീപനം

  • ആദിയിൽ ജിറാഫുകൾ ചെറിയ ജീവികൾ ആയിരുന്നു. കഴുതകളെ പോലെ കുറുകി, വളരെ അദ്ധ്വാനിച്ചു,

  • കാത്തിരിക്കാൻ ആയിരം കാരണങ്ങൾ വേണമെന്നില്ലല്ലോ ? എനിക്ക് കാത്തിരിക്കാൻ ഒരേ ഒരു കാരണമേയുള്ളൂ .

  • ഈ ലോകത്ത് മനുഷ്യൻ ഒരു പരിധി കഴഞ്ഞാൽ ' മതി' എന്ന് പറയുന്ന ഒരേ ഒരു കാര്യം ഭക്ഷണമാകും. വിശപ്പിന്റെ വില

  • അനേകം പരിണാമങ്ങളിലൂടെ കടന്നെത്തിയ ജന്തുവാണല്ലോ നാം, മനുഷ്യര്‍. നാല്‍പതു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനെ നമ്മള്‍ കണ്ടുമുട്ടിയാല്‍ അവരെ

  • ഭൂമിയിൽ ദുരിതങ്ങൾ ഇല്ലെങ്കിൽ?
    ദുഃഖമില്ലാത്ത അവസ്ഥയെ പുരോഹിതർ സ്വാഗതം ചെയ്യുമോ?

  • എന്റെ നീതി ബോധവും, ധാർമ്മിക ബോധവും, സദാചാര മാനദണ്ഡങ്ങളും ആയിരിക്കില്ല എന്റെ അയൽക്കാരനുള്ളത്. ഇന്നലത്തെ (പൊതു) നീതി ബോധമല്ല ഇന്നുള്ളത്. നാളെ അതു മാറുകയും ചെയ്യാം. നിഷ്പക്ഷമായി തുല്യ നീതി ഉറപ്പാക്കുന്ന സംവിധാനങ്ങളെയും, പരിശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. വിയോജിക്കുന്നതു സർഗ്ഗ സൃഷ്ടി നടത്തുന്ന

  • ജീവിച്ചിരിക്കുമ്പോൾ എത്രമോശമായിരുന്നെങ്കിലും ആരെങ്കിലും മരിച്ചാലുടനെ എന്തിനാണു നമ്മൾ ആളെ ലോകം

  • സത്യത്തിൽ സാത്താൻ ഉണ്ടോ? ഉണ്ടെങ്കിൽ സാത്തനല്ലേ ആദ്യത്തെ വിപ്ലവകാരി? ഏദൻ തോട്ടമെന്ന സൗഭാഗ്യത്തിൽ സമ്പൂർണ്ണത ലഭിക്കുന്നഫലത്തെ സ്വന്തമായി അനുഭവിച്ചുപോന്ന ബൂർഷ്വാ മൂരാച്ചിയെ ചോദ്യം ചെയ്യാൻ തയ്യാറായ സാമൂഹ്യപ്രവർത്തകനല്ലേ സാത്താൻ? ആദ്യത്തെ യൂണിയൻ ലീഡറൂം സാത്താനല്ലേ? ആദത്തെയും ഹവ്വായെയും സ്വന്തം

  • ഇന്ത്യയുടെ തേക്കേ കോണിന്റെ സുരക്ഷിതത്വത്തിൽ ഞാൻ കണ്ട യുദ്ധങ്ങളൊന്നും രക്തരൂക്ഷിതമായിരുന്നില്ല.

  • 'സ്വിച്ച്' എന്ന ഇംഗ്ലീഷ് പദത്തിനു  തുല്യമായ മലയാള പദം എനിക്കറിയില്ല. പക്ഷെ ഒരു 'സ്വിച്ച് ' ഇന്നു ഞാൻ മനസ്സിൽ ഘടിപ്പിച്ചു. എൻ്റെ അനുവാദമില്ലാതെ മനസ്സ് വ്യാകുലപ്പെടുമ്പോൾ, അറിയാതെ വിഷാദത്തിൻ്റെ ഓളങ്ങളിൽ തെന്നി തെന്നി മനസ്സ് പിടി വിട്ടു പോകുന്നതു തിരിച്ചറിയുമ്പോൾ

  • ജോൺ ഇന്നു ഞാൻ നിന്നെ ഓർത്തു, കാരണം ഇന്ന് ഫേസ്ബുക്ക് നിറയെ ചില പൊട്ടക്കുളത്തിലെ തവളകളുടെ ആഘോഷങ്ങളും പോർവിളികളുമാണ്. ഞങ്ങളുടെ നാട്ടിൽ നീതിയും ന്യായവും വീതം വയ്ക്കുന്ന തിരക്കിലാണ് ഞങ്ങൾ.

  • അഗ്നി.

    അതൊരിക്കൽ മനുഷ്യർക്ക്‌ ലഭ്യമായിരുന്നില്ല. യവനപുരാണത്തിൽ പറയുന്നത് പ്രൊമിത്യുസ് കളിമണ്ണിൽ തീർത്ത ശില്പത്തിന് അഥീന ജീവൻ നൽകിയതിൽ

  • 1945 മെയ്‌ 2 - ജെർമ്മനിയുടെ മണ്ണിൽ ജർമ്മൻ സേന പരാജയപ്പെടുന്നു. മെയ് എട്ടാം തീയതി രണ്ടാം ലോകമഹായുദ്ധം

  • ഒരു മിനിട്ടിന്റെ നിശബ്ദതയിൽ ഞാനും അലിഞ്ഞു ചേർന്നു. പാരീസിലെ വെടിയൊച്ച കൾക്കു ശേഷം