• നേരത്തേ നേരം വെളുക്കുമെന്നും
  നേരെയുറങ്ങുവാൻ നേരമില്ല
  കാലത്തേ ഏറ്റമ്മ ദോശ ചുട്ടു
  ചട്ട്ണിയാകുവാൻ നേരമാവും
   

 • കടലു വന്നെന്റെ കൂര പൊളിച്ചപ്പോൾ
  തിരകൾ ശാന്തമാക്കീലിന്റെ പാതിരി

 • കാലത്തെഴുന്നേൽക്കുമ്പോളേ
  തലേ രാത്രിയിലെ 
  വളിച്ചതും പുളിച്ചതുമായ 
  സകലമാന സങ്കടങ്ങളെയും 
  ആവലാതികളെയും 
  അടുക്കളവാതിൽ തുറന്ന്
  തെങ്ങിൻ ചോട്ടിലേക്ക്
  വലിച്ചെറിയുന്ന 
  പെണ്ണുങ്ങളുണ്ട്.

 • എത്ര ആകാശങ്ങളാണ് 
  നമുക്കു മുന്നിൽ 
  തകർന്ന് വീണിട്ടുള്ളത്. 
  പെരുവിരൽ കുത്തിയും 
  ചാഞ്ഞ മരത്തിന്റെ 
  കാണാക്കൊമ്പിൽ
  എത്തിവലിഞ്ഞും 

 • ഗോതമ്പു മുത്തുകൾ ചാരത്തു വച്ചു* നീ 
  കാതരയായ് കാത്തിരുന്ന രാവിൽ 
  നീരദ നീരാള പാളി  പുതച്ചിന്ദു 
  പാരമുറങ്ങിയ വേളയൊന്നിൽ 
  ചോരനായ് വന്നു നിൻ വാതിലിൽ തുറന്നിറ്റു 
  നേരമിരുന്നിട്ടു പോയി ഞാനും,
  ആരോമലേ തിരമാലപോൽ നിൻ ശ്ലഥ 
  വേണിയിൽ നീനിജ പങ്കജമായ്‌ 

 • അടച്ചു പൂട്ടിയ 
  വീട്ടിനുള്ളിൽ നിന്നും 
  വെറുതെ കാറ്റ് കൊള്ളാൻ 
  പുറത്തിറങ്ങുന്ന 
  ഒരുവളെപ്പോലെ 
  അത്രയ്ക്കും ലളിതമായി ,
  തോന്നുമ്പോളും 
  തോന്നാത്തപ്പോളുമൊക്കെ 
  കരഞ്ഞിരുന്നവളായിരുന്നു .

 • 2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനിതനായ ബോബ് ദിലൻ 1962 ൽ രചിച്ച പ്രതിഷേധ ഗാനം. 

  എത്ര പാതകൾ താണ്ടീടണം
  മർത്യനെന്നൊരുനാളിൽ വിളിക്കപ്പെടാൻ മാത്രം?
  എത്ര സാഗരം മുറിക്കേണം
  ശുഭ്രാകുല കപോതം  മൺ തട്ടിലുറങ്ങീടാൻ?
  എത്ര ആഗ്നേയമുതിർക്കേണം
  നിത്യമായ് പീരങ്കികൾ ശക്തമായ് നിരോധിക്കാൻ?

 • വാതിലിന് ഇരുപുറവും വല്ലാത്ത നിശബ്ദ്തയാണ്‌. 
  ഒന്നു മരണത്തോടുള്ള ശത്രുതയും
  മറ്റൊന്നു ജീവിതത്തോടുള്ള ആർത്തിയും. 
  ഒരോ നിമിഷവും വിലപെട്ടതാണ്,
  ഒരു ഉപ്പു തുള്ളിയോളം അളവിൽ പിഴച്ചാൽ- 
  കടലോളം ശൂന്യതയാണ്‌. 

  പുറത്തുള്ളവർ അനുഭവിക്കുന്നത്‌,


 • ഈ ചിത്രം ഇനി ചില്ലിട്ടു ചുവരിൽ തൂക്കിടാം,
  പിളർന്നു പോയ ഒരു സൗഹൃദത്തിന്റെ ഓർമയ്ക്ക്.


 • ഹേ യാത്രക്കാരാ...
  നിന്റെ കാഴ്ചകൾക്കപ്പുറവും
  നദി ഒഴുകുന്നു.

 • (പി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത അറിഞ്ഞ ശേഷം ഇതു പരിചയപ്പെടുക.)

  യാത്രയാക്കി, പണ്ടിരു വാക്കുകൾ മണിക്കാറ്റിൻ
  ഗാത്രത്തിലുഴിഞ്ഞു നീ, "ഓർക്കുക വല്ലപ്പോഴും".


 • അതിരുകളില്ലാത്ത രാജ്യങ്ങളും തുറുങ്കുകൾ ഇല്ലാത്ത ഭരണകൂടങ്ങളും
  എന്റെ സ്വപ്നങ്ങളിൽ നിന്നും മാഞ്ഞു പോകുന്നത് എന്നാണോ;

 • ഒടുവിൽ ഒരു പരസ്യം കൊടുത്തു -
  "പുറം ജോലികൾക്ക് ആളെ ആവശ്യമുണ്ട്"

  തിരിച്ചു ചോദ്യം വന്നു -
  "പുരപ്പുറം തൂക്കുന്ന നവോഢകൾക്ക് മുൻ ഗണന ഉണ്ടോ?"


 • ഞാൻ പറയുകയായിരുന്നു 
  "എത്ര മനോഹരമാണ് ആ മഴവില്ല്!
  ചക്രവാളത്തിലൊരു വർണ്ണത്താഴികക്കുടം പോലെ,
  നിറങ്ങളുടെ ഇഴകൾ ചുംബിച്ചു നിൽക്കുന്ന സൗന്ദര്യം."


 • കാലു കയക്കുന്നടാ മകനേ... നടന്നു തളര്‍ന്നു അപ്പന്‍.
  നടക്കൂ പതുക്കേ... നീ ചെറുപ്പം, ഇരുമ്പു കരിമ്പാക്കുന്ന  പ്രായം.

 • എത്രയെത്രയോ കാലമായില്ലേ
  മുറിവുകൾ നമ്മിലൊട്ടുമില്ലെന്നും 
  നമ്മൾ തമ്മിൽ മറന്നുപോയെന്നും 
  മനസ്സറിഞ്ഞു ചിരിക്കുന്നുവെന്നും 
  എത്രയെത്രയോ കാലമായില്ലേ? 

 • പണ്ടെങ്ങോ ചിരിച്ചതോർത്തു
  ഇന്ന് നമ്മൾ കരയുന്നു..
  പണ്ടെങ്ങോ കരഞ്ഞതോർത്തു
  ഇന്ന് നമ്മൾ ചിരിക്കുന്നു...
  ഹാ ജീവിതമേ
  ഇനിയെന്തൊക്കെയാണ്
  നീ എനിക്കായ്
  കരുതിയിരിക്കുന്നത്?   

 • അടഞ്ഞ വാതായന പാളിയിൽ വൃഥാ 
  വരച്ചു ചേർക്കട്ടെ തുറന്ന ജാലകം;

 • ഒരുത്തി ഉപേക്ഷിച്ച ദുഖത്തില്‍
  സ്വയം ഉപേക്ഷിച്ച ചിലരുണ്ട്
  ഇവരെ നിങ്ങള്‍ കവികള്‍
  എന്ന് തെറ്റിദ്ധരിക്കല്ലേ


  യാത്ര മുടക്കുമെന്ന് കരുതി
  ഒരു മഴയെയും ഇവര്‍ ശപിക്കാറില്ല