• രംഗം 1: മെട്രോ ട്രെയിൻ   മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും  പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട് ബോധവാന്മാരല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ  പറ്റി എല്ലാവർക്കും നല്ല ബോധമുണ്ട്. ട്രെയിൻ

  • കനത്ത തോൽവി ഏൽപ്പിച്ച കടുത്ത ദേഷ്യവും വെറുപ്പും ;  രണ്ടാമതും ആമയോടൊത്തു ഓടാൻ തീരുമാനിച്ച പകൽ ആണ് കുറുക്കനും

    കൂട്ടരും മുയലിനെ തേടിവന്നത്.  മുയൽ ജയിക്കുന്ന "കളി "  കാണാനല്ല മറിച്ചു ആമ തോൽക്കാത്ത  " മത്സരം" കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും ആയതിനാൽ

  • "അട്യേനിന്ന് ഉച്ച്യാമ്പ്ലക്ക് പോണമ്പ്രാട്ട്യേ...കുടീല് പെണ്ണ് ഒറ്റക്കാ..."    മുറ്റത്തെ ഒതുക്ക് കല്ലിനപ്പുറം നിൽക്കുന്ന കണ്ടങ്കുട്ടി തന്റെ സ്വതവേ വളഞ്ഞ നടു അൽപം കൂടി വളച്ചു.   "നെനക്ക് തോന്നുമ്പോ വരാനും പോവാനും ഇതെന്താ സർക്കാരാപ്പീസാ നായേ.. ആ തെക്കേത്തൊടി മാന്താൻ തൊടങ്ങീട്ട് രണ്ടീസായില്ലെ...  ഇന്നത് തീർത്തില്ലെങ്കിലാ. ങ്‌ഹാ..."   

  • എരക പുല്ലുകളാൽ സമൃദ്ധമായ പൊന്തക്കാട് വളർന്നു നിൽക്കുന്നിടത്തു മുൻപ് ഒരു നദി ഒഴുകിയിരുന്നു. ഇല്ലാതായ ആ നദിയോരത്താണ് ആശാനും ശിഷ്യരും പാർക്കുന്നത്.   ഒരു സായാഹ്നം.   സുദീർഘമായ മൗനം മുറിച്ചു ആശാൻ കണ്ണ് തുറന്നു അടക്കിയ ശബ്ദത്തിൽ പറഞ്ഞു.   "നിമിത്തങ്ങൾ ഒത്തുവരുന്നൊരു സന്ധ്യയിൽ ‘അവൾ’ കയറി വരും.

  • ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിൽ നിന്നും വരുന്നത്. ഓര്മ വെച്ചതിൽ പിന്നെ ആദ്യമായിട്ടാണ് അച്ഛനെ കാണുന്നത് എന്നുള്ള ആവേശത്തെക്കാൾ, കൊണ്ട് വന്ന പെട്ടിയിൽ എന്താണ് എന്നറിയാനുള്ള തിടുക്കമായിരുന്നു കൂടുതലും. എഴുത്തിലൂടെ മാത്രം അറിഞ്ഞിരുന്ന അച്ഛൻ, ചുവരിലെ ചിത്രത്തിൽ

  • ഒരു ഉല്ലാസ യാത്രയിൽ ആണ് എനിക്കതു കിട്ടിയത്. ടിബറ്റിൽ നിന്നുള്ള ചെറു കച്ചവട സംഘം നടത്തിയിരുന്ന താൽക്കാലിക ഷെഡുകളിൽ അതുണ്ടായിരുന്നു. കരകൗശല വസ്തുക്കൾ, കടുത്ത നിറങ്ങൾ പകർന്ന തുണിത്തരങ്ങൾ, ചെറിയ കളിപ്പാട്ടങ്ങൾ, അടുക്കളയിലേക്കുള്ള ചെറിയ ഉപകരണങ്ങൾ; അവയ്ക്കിടയിൽ

  • ഫ്ലാറ്റ് വൈറ്റ് എന്നുള്ള ബട്ടൺ അമർത്തിയാൽ, നല്ല കട്ടൻ കാപ്പി തരുന്ന ഒരു കോഫി മെഷീൻ ഞങ്ങൾക്കുണ്ടായിരുന്നു. ഒരു പക്ഷെ പശുക്കളെ പാൽ തരുന്ന യന്ത്രങ്ങളായി കരുതുന്ന ധവള വ്യവസായികളെ തോൽപ്പിക്കാൻ മെഷീൻ കണ്ടു പിടിച്ച മാർഗ്ഗമാകാം ഇതെന്ന് ഞങ്ങൾ സാധാരണക്കാർ വിശ്വസിച്ചു. പതിവുപോലെ ഞങ്ങൾ ഗൂഗിളിനോട്

  • വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണു കണ്ണു തുറന്നതു. കസ്റ്റംസ്‌കാരൊന്നും ശല്യം ചെയ്തില്ല. പുറത്തു വന്നപ്പോഴാണു എന്നെ കൂട്ടിക്കൊണ്ടുപോകാനായി എല്ലാ കൂട്ടുകാരും നാട്ടുകാരും വന്നതായി കണ്ടതു. മോശമായിപ്പോയി. ആർക്കും ഒന്നു കൊണ്ടുവന്നിട്ടില്ല.         കൂട്ടമായി നിൽക്കുന്ന