ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

“സംഘടനകൊണ്ടു ശക്തരാകുക, വിദ്യകൊണ്ട്പ്രബുദ്ധരാകുക “ യെന്നു ഗുരു പറഞ്ഞപ്പോള്‍ അതിലെ സാമ്പത്തികവും

മതപരവുമായ നേട്ടങ്ങളെ സ്വീകരിക്കുകയും ധാര്‍മ്മികമായ അംശങ്ങളെ നാം നിഷ്കരുണം വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ഏതൊരു മഹാത്മാക്കളെ സബന്ധിച്ചും ഇത്തരം മൂല്യശോഷണം ഒരുതുറന്ന പുസ്തകമായി നമുക്ക് മുൻപിൽ ഇരിക്കുന്നു.. അതുകൊണ്ടുതന്നെ വരും തലമുറയിലേക്ക് ഗുരുവിന്റെ ദർശനങ്ങൾ പകരും മുൻപ് നാം നമ്മിലേക്ക് ഒന്ന് ഉണരേണ്ടതുണ്ട് ഗുരുക്കന്മാരെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരും മുന്‍പ് നാം നമ്മെ വെളിച്ചത്തിലേക്കു നയിക്കെണ്ടതുണ്ട്. അല്ലാതുള്ള ഗുരുസ്തുതികള്‍ വെറും ഉപരിപ്ലവങ്ങളായി മാത്രമായേ വരും തലമുറവിലയിരുത്തുകയുള്ളു...
അതുണ്ടാവാതിരിക്കട്ടേ...

അത്രമാത്രം ശാസ്ത്രീയമായി പുരോഗതിയിലെത്തിയ ഒരുകാലത്തിലൂടെയാണ്‌ നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. യുക്തിക്ക്‌ നിരക്കാത്തതൊന്നും സ്വികരിക്കുവാൻ പുതിയ കാലത്തിനാവില്ല. ഇന്നിന്റെ കാലത്തിനാവശ്യമായ ഗുരുവിനെ കണ്ടെത്താൻ‍ നാം ഇനിയെങ്കിലും ശ്രമിക്കേണ്ടതുണ്ട്..അതായിരിക്കണം നമ്മുടെ ഗുരുപുജ.

ഈ വർത്തമാനകാല ജീവിതത്തില്‍ നമ്മുടെ കൺ‍മുമ്പിലൂടെ ഓരോനിമിഷവും കടന്നു പോയ്‌കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ‍ക്ക് വ്യക്തിജിവിതത്തിലും സാമുഹ്യജീവിതത്തിലും പരിഹാരം ഉണ്ടാക്കുവാൻ‍ ഗുരുവിന്റെ ആഴമുള്ളജ്ഞാനകാണ്ടം നമുക്ക് ഉപകരിക്കുമെങ്കില്‍ ഗുരുവിനെ നാം മനസിലാക്കാൻ‍ ശ്രമിക്കുന്നു എന്ന് പറയാം.ഒരു ഗുരുവിന് നല്കാവുന്ന ഏറ്റവും നല്ല ഗുരുസ്തുതിയും അതാവും……
നാരായണഗുരു അവർണ്ണരുടെയോ സവര്‍ണ്ണരുടെയോ ഗുരുവല്ല , അവർ‍ണ്ണനീയനായ ഗുരുവാണ് .......!!!