ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

വില്ലന്മാർ എവിടെയുമുണ്ട്. കഥകളിൽ, സിനിമകളിൽ, രാഷ്ട്രീയരംഗത്ത്, വന്നുവന്ന് ഇപ്പോൾ അരമനകളിൽപോലുമുണ്ട് വില്ലന്മാർ.

സിനിമകളിൽ നായകന് നല്ല പരിവേഷം നൽകുന്നത് വില്ലന്റെ ദുഷ്ടസ്വഭാവമാണ്. വില്ലനില്ലെങ്കിൽ നായകന് വേണ്ട തിളക്കം ഉണ്ടാവില്ല. വില്ലനായി അഭിനയിക്കുന്നവരുടെ അഭിനയശേഷി പലപ്പോഴും കാണാതെ പോകാറുണ്ട്. വില്ലൻ നോക്കിനിൽക്കെ നായകനായ പ്രതിഭാസം നമ്മുടെ മുന്നിലുണ്ട്... മോഹൻലാൽ.. വില്ലൻ എന്ന വാക്ക് നമ്മൾ സ്വന്തമെന്നോണം ഉപയോഗിക്കാറുണ്ടെങ്കിലും അതൊരു ഇംഗ്ലീഷ് വാക്കാണ്. അതിന്റെ തത്തുല്യമായ മലയാളം വാക്കേതാണ്? എനിക്കറിയില്ല. നമ്മുടെ വിഷയം വില്ലൻ എങ്ങനെ വില്ലനായി എന്നതാണല്ലോ.. അതിലേയ്ക്ക്. ക്ലാസ്സിക്ക് ലത്തീനിൽ Villa എന്നാൽ നാട്ടിന്പുറത്തുള്ള ജനങ്ങളുടെ സമൂഹം എന്നായിരുന്നു. മധ്യകാലഘട്ടത്തിൽ Villanus എന്നൊരു വാക്കും ലത്തീനിലേയ്ക്ക് കടന്നുകൂടി.. നാട്ടിൻപുറത്ത്, കാർഷികവേല ചെയ്തു കഴിഞ്ഞുകൂടുന്നവൻ എന്ന അർത്ഥമായിരുന്നു ആ വാക്കിന്. ഇന്നത്തെ Villager, നമ്മുടെ സാധു ഗ്രാമീണൻ. കാലാന്തരത്തിൽ ഈ വാക്കിന് മറ്റു വകഭേദങ്ങളുണ്ടായി - Vilain, Vilein, എന്നൊക്കെ. Vilein ഒരു സർനെയിം (Surname) ആയിട്ടുപോലും അന്നൊക്കെ ഉപയോഗിക്കപ്പെട്ടിരുന്നു. പക്ഷെ, ഏതോ കാലത്തു പാവം വില്ലന്റെ ശനിദശ ആരംഭിച്ചു. ലേശം പുച്ഛത്തോടെമാത്രം കണ്ടിരുന്ന വില്ലൻ പെട്ടെന്ന് വെറുക്കപ്പെട്ടവനായി. ഇംഗ്ലീഷിലെ Villain ഫ്രഞ്ചുഭാഷയിൽ Vilain ആണ്. (ഫ്രഞ്ച് വില്ലന് ഒരെല്ലു കുറവാണ്!) ഗ്രാമീണനായിരുന്ന വില്ലൻ കഥകളിലും സാഹിത്യത്തിലും ദുഷ്ടകഥാപാത്രമായത് പത്തൊൻപതാം നൂറ്റാണ്ടിൽമാത്രമാണ്. കൃത്യമായി പറഞ്ഞാൽ 1822-ൽ. വില്ലന്റെ പുതിയ അവിശുദ്ധ പരിവേഷം മറന്നാൽ നമ്മളിൽ പലരും വില്ലന്മാരല്ലേ? ഏതായാലും ഞാനൊരു തനി വില്ലനാണ്.