fbpx

 

 

 

 

 

.

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

നാം സ്വതന്ത്രരാണോ..??!!!

ഏറെനാളുകളൾക്കുശേഷമാണു ഇത്തവണ നാട്ടിൽ ഓണം ആഘോഷിക്കാനെത്തിയത്. നേരം പരപരാവെളുത്തിട്ടേയുളളു, ഇരുളിനെ തള്ളിനീക്കി പുലര്‍‍‍കാലം എൻറെചില്ലുജാലകത്തിലൂടെ അകത്തേക്കു കടന്നത് പുതിയൊരു വാർത്തയുമായി ആയിരുന്നു . മുതിർന്ന മാധ്യമ പ്രവർത്തക

ഗൗരിലങ്കേഷ് വെടിയേറ്റുമരിച്ചു. മരണം ഏതു വഴിക്കാണു നമ്മെയൊക്കെ തഴുകുകയെന്നറിയില്ലല്ലോ. ഗൗരിലങ്കേഷ് എന്ന (സ്തീയെപറ്റി എനിക്ക് വളരെയൊന്നും അറിയില്ല, അല്ലെങ്കില്‍ അറിയാന്‍ ഞാന്‍ ശ്രമിചിട്ടില്ല. ആ നിമിഷം മുതല്‍ അവര്‍ എനിക്ക് ആരെക്കെയോ ആയി തീരുകയായിരുന്നു.

സാക്ഷര കേരളത്തിന്റെ പതിവു ചടങ്ങനുസരിച്ച് വലിയ ഒരുകലാപമോ ബന്തോ ഒക്കെ പ്രതീക്ഷിച്ചു വാർത്തയായ വാർത്തയെല്ലാം അരിച്ചുപെറുക്കി , ഭയപ്പെട്ടപോലെ ഒന്നും സംഭവിച്ചില്ലാ. അങ്ങിങ്ങായി ചെറുചില്ലറ ചാറ്റല്‍ മഴകള്‍ സമ്മാനിച്ചുകൊണ്ട് കാർമേഘങ്ങൾ  കടന്നു പോയി. അതൊരു പ്രാധാനൃം അർഹിക്കുന്ന വാർത്തയായി നമുക്കിപ്പോഴും തോന്നിയിട്ടില്ലാത്തപോലെ. അതുകൊണ്ടുതന്നെ ഗൗരിയുടെ മരണശേഷമുള്ള കൊലയെ ന്യായീകരിക്കുന്ന പ്രതികരണങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നതാണ്.

സുകുമാര്‍ അഴിക്കൊടിന്റെ ഒരു പ്രസംഗം ആണു ഓർമ്മയിൽ വരുന്നത്‌ “അല്ലായോ പത്രാധിപര്‍മാരേ  നിങ്ങള്‍ എന്താണു  ചെയ്യുന്നത് ഏതോ ഒരു സ്വാർത്ഥൻറെ എല്ലിൻ കഷണത്തിനായി   തെറ്റിപിരിഞ്ഞവർ തെരുവിന്‍റെ  രണ്ടു വശത്തു നിന്നുകൊണ്ട് പരസ്പരം വർഷിക്കുന്ന ശകാരപുഷ്പാഞ്ജലിയല്ലേ, നിങ്ങൾ  ജനങ്ങൾക്ക് പ്രതിദിനം പ്രസാദമായി നൽകുന്നത് ഇത് ന്യായമോ  ഔസേപ്പേ?”

വർത്തമാനകാല ജീവിതത്തില്‍ നമ്മുടെയോക്കെ മനോഭാവം നമ്മെയൊക്കെ എത്തിച്ചിരിക്കുന്നത് എന്താണ്? ഏതു രംഗത്തുപ്രർത്തിച്ചാലും  ആവശ്യത്തിലേറെ ധനംഉണ്ടാക്കുക എന്നൊരുലക്ഷ്യത്തില്‍ മാത്രമല്ലേ? നമുക്ക് ജീവിതത്തില്‍ അഗാധപ്രശ്നങ്ങളെപറ്റിയുള്ള അനുധ്യാനം കുറഞ്ഞു. കൃത്രിമ പ്രശനങ്ങളെക്കുറിച്ചു ചർച്ച കൂടി. ആധുനിക  സുഖസൌകര്യങ്ങളുടെ  പുറകെ മനസ്  പാഞ്ഞപ്പോൾ  അതിലെ സമൃദ്ധിയുടെ ഭാരം നിമിത്തം നമ്മുടെ പുരോഗതി തടസപ്പെട്ടു. പൊതുവേ ഉന്നയിക്കപ്പെടുന്ന നിഷപ്രയോജനത്വo എന്ന ആരോപണത്തിന് കഴമ്പില്ലാതില്ലാ. മനുഷ്യനെ മനുഷ്യനായി മനസിലാക്കുന്നതില്‍ നാം തോറ്റുകൊണ്ടിരിക്കുന്നുവോ? 

ഇനി ഗൗരിലങ്കേഷ് എന്ന അന്‍പത്തഞ്ചുകാരിയിലേക്ക്, വെടിയുണ്ടകള്‍ തൊണ്ടയില്‍ തുളച്ചുകയറിയാല്‍ അവരുടെ വാക്കുകളുടെ അർത്ഥം ഇല്ലാതായിരിക്കുന്നു എന്നാണോ? എൻറെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത്‌ മതനിരപേക്ഷത പാലിക്കുന്ന പൌരനാകാനാണു, അല്ലാതെ വർഗ്ഗിയ വാദി ആകാനല്ല , വർഗ്ഗിയ  വാദിളെ എതിർക്കേണ്ടത്‌ എൻറെ കടമയാണെന്നു  ഞാൻ കരുതുന്നു, എന്ന് ഒറക്കെപ്പറയാന്‍ ഗൌരിലങ്കേഷ്  എന്ന സ്ത്രീ ധെര്യം കാണിച്ചില്ലേ? അങ്ങനെയോരാള്‍ മരിച്ചുവെന്ന് നാം കരുതുന്നുണ്ടങ്കില്‍ നമുക്ക് തെറ്റി. ഒരായിരം ഗൗരിമാര്‍  ഉയർത്തെഴുനേറ്റിരിക്കുന്നുവെന്നു അറിയുക. നാം നിറയൊഴിച്ചത്, ജാതി മത ചിന്തകൾക്കപ്പുറം, പിറന്ന നാടിൻറെ മോചനത്തിനായി പടപൊരുതി, സധൈരൃം നേടിയെടുത്ത സ്വാതന്ത്രത്തിൻറെ നെഞ്ചിലേക്കായിരുന്നു. സ്വാതന്ത്രിത്തിൻറെ അരനൂറ്റാണ്ടു വ്യർത്ഥവും  നിഷ്ഫലവുമാക്കി തീർത്തിക്കുന്നു. മാനസികമായി  നാം  ഇന്നും അടിമകളോ?  വാ തുറക്കുന്നവനുനേരേ വാളെടുക്കുന്നതാണോ ജനാധിപത്യo? ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള മോചനമാണ്‌ നാം സ്വപ്നംകണ്ട സ്വാതന്ത്ര്യമെങ്കില്‍ നാം സ്വതന്ത്രരാണ്. അതിനുമപ്പുറത്ത്‌ സ്വാതന്ത്ര്യത്തിനൊരർത്ഥ മുണ്ടന്നാല്‍ നാം നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും മാറ്റം വരുത്തേണ്ടതുണ്ട്.

ബ്രിട്ടീഷ് സാ(മാജൃതൃത്തിൻ കീഴിൽ നിന്നു പുറത്തുവന്ന ഭാരതീയന് ഇന്നും അവരുടെ കണ്ണഞ്ചിപ്പിക്കുന്ന മുതലാളിത്ത പ്രലോഭനത്തിൽ നിന്നും പുറത്തുവരാൻ കഴിഞ്ഞിട്ടില്ലേഎന്നല്ലേഅർത്ഥമാക്കേണ്ടത്?

മതം മനുഷൃനെ മയക്കുന്നകറുപ്പായപ്പോൾ, ഇക്കണ്ടകാലമ(തയും ഇന്തൃനേടിയെടുത്തപുരോഗതി വെളുച്ചംകടക്കാതെ നിഷ്(പഭമായി നിൽക്കുന്നു. അതിൽ നമുക്കുള്ളപങ്കെന്താണ്?

നമ്മളൊക്കെ എന്താണു അന്വേഷിച്ചുകൊണ്ടിരിക്കുന്നത്, നമുക്കൊക്കെ ആനന്ദം വേണം അന്വേഷകൻ അന്വേഷിച്ചുകൊണ്ടിരുന്ന വസ്തുവിനു പുറത്തുപോയത് നാം അറിഞ്ഞിരുന്നില്ലാ. തെറ്റു പറ്റിയത് എവിടെയാണന്നു ഇനിയും നിശ്ചയമില്ലാ. തെറ്റുകൾക്ക് ഒരു ഗുണമുണ്ട് അതിന് എന്നേക്കുമായി തുടർന്നു പോകാനാകില്ല. അതു തേടുന്നതു ശരിയേതന്നെയണ്.

സ്നേഹമെന്ന മൂല്യത്തില്‍ എല്ലാ മൂല്യങ്ങളും ഇഴുകിച്ചേരുന്നുണ്ട്. സത്യത്തെയോ, അഹിംസയെയോ ഉൾക്കൊള്ളാതെ സ്നേഹത്തിന് നില്കാനാവില്ല.  പ്രണയം എന്ന ആ മഹാ ദൗത്യത്തിലേക്ക് പതുക്കെ  പതുക്കെയാണെങ്കിലും നാം ഇറങ്ങിചെല്ലേണ്ടതല്ലേ? നമ്മുടെ ഭാഗം ഇനിയെങ്കിലും നാം എടുക്കേണ്ടതല്ലേ? ഇതുവരെ മറ്റുള്ളവര്‍ പറഞ്ഞുപഠിപ്പി ച്ച പ്രണത്തിൻറെ പാഠം ഇനിയും നാം തനിയേ തന്നെ പഠിച്ചുതുടങ്ങേണ്ടതല്ലേ?  മുകൾപ്പരപ്പി ൽ കിടന്നു  പതച്ചു പൊങ്ങാനാണ്‌  നമുക്കിഷ്ടം. ആഴങ്ങളില്‍ നിന്ന് മുങ്ങിനിവർന്നവരാണെന്ന ഭാവം കൈവിടാനും വയ്യാ ശരിയല്ലേ? 

മനുഷ്യനെന്ന നിലയില്‍ അവന് ലോകത്തോടുള്ള ബന്ധം ആവിഷ്‌കരിക്കപ്പെടുന്നത് ‘സ്നേഹത്തിനു പകരം സ്‌നേഹവും വിശ്വാസത്തിപകരം വിശ്വാസവും' തിരികെ ലഭിക്കുന്നതിലുടെയാണെന്ന് മാക്സും പറയുന്നു. 
അതുകൊണ്ടുതന്നേ നാരായണഗുരു പറയുന്നു:

“മനുഷ്യാണാംമനുഷ്യത്വo , ജാതിർ ഗോത്വംഗവാംയഥാ....!!! "
"പുണർന്നു പെറുമെല്ലാമൊരിനമാണ്, പുണരാത്തത് ഇനമല്ല
നരജാതിയിൽ നിന്നത്രെ പിറന്നീടുന്നു വിപ്രനും പറയൻ താനും.." എന്ന ഗുരുവിൻറെ വരികൾക്ക് ഒരു വൃാഖൃാനം ആവിശൃമുണ്ടോ?
മനുഷ്യത്വം ആവണം നമ്മുടെ മുദ്രാവാക്യം. നാനാത്വത്തില്‍ എകത്വo ആവട്ടേ നമ്മുടെ സ്വപ്നം. ”അതുണ്ടാവട്ടേ...മാററങ്ങള്‍ അവനവനിൽ നിന്നു തന്നെയാവട്ടെ..!!!


വായനക്കാരോട്

ഓരോ രചനയോടും ഒപ്പമുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എഴുത്തുകാരോട്

ലോഗിൻ ചെയ്തുകഴിഞ്ഞാൽ, രചനകൾ സൈറ്റിൽ തന്നെ നേരിട്ടു സമർപ്പിക്കാവുന്നതാണ്. സമർപ്പിച്ച രചനകൾ പരിശോധിച്ച ശേഷം പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധം ചെയ്യുന്ന ഓരോ രചനയ്ക്കും 50 point വീതം ലഭിക്കും. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
View Tutorials

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018