ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ചൊറിയൻ കറിയാച്ചനും

കുടവയറൻ അവറാച്ചനും

കുടവയർ കാട്ടിയും ചൊറിഞ്ഞും

അവർ പുനലൂർ ചന്തക്കു പോയി

 

കറിയാച്ചൻ ചൊറിയുന്ന ചേനയും

അവറാച്ചൻ ആട്ടിറച്ചിയും വാങ്ങി

സഞ്ചിയിൽ ചേനയും ആട്ടിറച്ചിയുമായി

നഗരത്തിലൂടെ നടന്ന് വീട്ടിലെത്തി

 

മറിയാമ്മ ചേനക്കറി ഉണ്ടാക്കി

സാറാമ്മ ആട്ടിറച്ചിക്കറിയും

കറിയാച്ചനും അവറാച്ചനും

അന്തിയിൽ അന്തിയുമായെത്തി

 

കറിയാച്ചൻ ആട്ടിറച്ചിയും

അന്തിയും മോന്തി കുടിച്ചു

അവറാച്ചൻ ചേനക്കറിയും

തൊട്ടു കുടിച്ചു രാത്രിയിൽ

 

 പുലരിയിൽ അന്തി ചതിച്ചു

കറിയാച്ചന് കുട്ടി കുടവയറ്

പുലരിയിൽ ചേനയും ചതിച്ചു

അവറാച്ചന് ചൊറിയും

 

കറിയാച്ചൻ അവറാച്ചന്

ചൊറിഞ്ഞു കൊടുത്തു

അവറാച്ചൻ കറിയാച്ചന്

കുടവയർ തടവിക്കൊടുത്തു

 

ചൊറിയൻ കറിയാച്ചൻ

ഒരു കുട്ടി കുടവയറനായി

കുടവയറൻ അവറാച്ചൻ

അങ്ങനെ ചൊറിയനുമായി

 

ചൊറിഞ്ഞും തടവിയുമവർ

നാട്ടിൽ പിരിയാൻ പറ്റാത്ത

ചൊറിയൻ വയറാച്ചൻമാർ

എന്നറിപ്പെട്ട കൂട്ടുകാരായി