ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

User Rating: 2 / 5

Star ActiveStar ActiveStar InactiveStar InactiveStar Inactive
 

കാർമേഘങൾ നിറഞ്ഞൊരു കറുത്ത വാനം
കാർകോടകൻ കേഴും കർക്കിടകമാസം
രുചിക്കാം കഴിക്കാം ഇനി കർക്കിടക കഞ്ഞി
ശ്രമിക്കാം വിശ്രമിക്കാം ഇനി കുറച്ചു കാലം

ഋതുക്കൾ മരിക്കും കർക്കിടകത്തിൽ
ബലിക്കായ് ശ്രമിക്കാം ഈ കർക്കിടകത്തിൽ
കറുന്പി കാക്ക കേഴും കർക്കിടകത്തിൽ
നമുക്കിനി ഇരിക്കാം നമിക്കാം ജപിക്കാം
പിതിർക്കൾക്കായ് ബലികർമ്മം

തലമുറക്കായ് സ്മരിക്കാം ഒരിക്കൽ നമ്മിലൂടെ
ആത്മാക്കൾ തൻ ദയക്കായ് സമർപ്പിക്കാം
പിണ്ടവും ജലവും ഈ കർക്കിടകത്തിൽ
കോരിത്തരിക്കും മഴക്കായ് തയ്യാറെടുക്കാം
ജപിക്കാം രാമായണം ഈ കർക്കിടകത്തിൽ

ഋതുക്കൾ ജനിക്കും വരുന്ന മാസം ഇനി
തയ്യാറെടുക്കാം പുതിയൊരു ഋതുക്കൾക്കായി