ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇരുട്ടിലേയ്ക്ക് 
കൺ തുറന്നിരിക്കുന്നവളേ
മച്ചിലെ ഓടിൻ വിടവിലൂടെ 
നക്ഷത്രങ്ങളെ തിരയുന്നവളേ
അരിച്ചെത്തുന്ന തണുപ്പിലും 
പൊള്ളി വിയർക്കുന്നവളേ 
മരിച്ചുപ്പോകുമെന്നോർത്ത് 
കണ്ണടയ്ക്കാൻ ഭയക്കുന്നവളേ
ജീവിതത്തിന് ആയിരം 
ഞാവൽ പഴങ്ങളുടെ ചവർപ്പെന്ന്‌ 
തിരിച്ചറിഞ്ഞവളേ
മുറ്റം നിറയെ 
പഴുത്തിലകൾ മാത്രം 
കൊഴിഞ്ഞു വീണ വീടുള്ളവളേ 
ഒറ്റക്കണ്ണുള്ള പാവയ്ക്ക് 
ഉടുപ്പുകൾ തുന്നി 
കൈ തഴമ്പിച്ചവളേ
വരൂ, ജീവിതത്തെ
ഒരു കോണിൽ 
അടിച്ചു കൂട്ടി തീ കൊളുത്താം.
നീ കണ്ടതിനെയും
ഞാൻ കേട്ടതിനെയും 
ഒന്നൊന്നായി കമ്പിൽ കോർത്ത് 
ചുട്ടെടുക്കാം , ചൂടാറാൻ കാക്കാതെ 
പിച്ചിയടർത്തി നാവ്‌ പൊള്ളിയ്ക്കാം.