ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

കറിവേപ്പില കറിവേപ്പില
വേപ്പിലഅല്ല കറിവേപ്പില
നാക്കില പതിനാറില തണ്ടിൽ
കരിംപച്ച ഇല കറിവേപ്പില
കണ്ടാൽ കൊതിക്കും ഇല കറിവേപ്പില
കുടലു കരീക്കും ഇല കറിവേപ്പില

കടുകുതളിക്കാൻ കയ്യിൽ വേണം
ഒരുപിടി ഇല കറിവേപ്പില
കറിയിൽ ചേർക്കാൻ വേണം
ഒരുപിടി ഇല കറിവേപ്പില
കടുകുതളിക്കാകറി കറിയോ
കറിവേപ്പില ഇല്ലാകറി കറിയോ

രുചിഏകും ഇല കറിവേപ്പില
രുചിയോടൂറാം ഇല കറിവേപ്പില
മണമേകും ഇല കറിവേപ്പില
മനസ്സേകും ഇല കറിവേപ്പില
ഊണുകാലമറിയിക്കും ഇല കറിവേപ്പില
ഊണിനു കൂട്ടിരിക്കും ഇല കറിവേപ്പില

നിറം മാറും ഇല കറിവേപ്പില
നമുക്കായ് കരിയും ഇല കറിവേപ്പില
കറിവേപ്പില ഇല്ലാകാലം വരുമോ.....
കാരൃം കാണാൻ വേണം കറിവേപ്പില
കാരൃം കഴിഞ്ഞാൽ പിന്നെ വെറും വേപ്പില!