ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

മരിക്കാത്ത ഓർമ്മകൾ ജീവിക്കുമോ
ജീവിച്ച ഓർമ്മകൾ മരിക്കുമോ

മരവിച്ച ഓർമ്മകൾ ഉണരുമോ
ഉണർന്ന ഓർമ്മകൾ മരവിക്കുമോ

മരിച്ച ഓർമ്മകൾ പുനർ ജനിക്കുമോ
പുനർജനിച്ചു ഓർമ്മകൾ ജീവിക്കുമോ

ഓർമ്മിച്ച ഓർമ്മകൾ മറക്കുമോ
മറന്ന ഓർമ്മകൾ ഓർമിക്കുമോ

മറന്ന ഓർമ്മകൾ ഒളിച്ചിരുന്നാലും
മരിക്കാറില്ലവ ഒരിക്കലും

ഓർക്കാത്ത ഓർമ്മകൾ ഓർമിച്ചാൽ
മറക്കാൻ കഴിയില്ലവ മരിക്കുവോളം

മരിക്കില്ല ഓർമ്മകൾ പുനർജനിച്ചാലും
മരിക്കില്ല ഓർമ്മകൾ മരവിച്ചാലും

മരിക്കില്ല ഓർമ്മകൾ നാം മരിച്ചാലും
മറക്കരുത് ആകാര്യം ഒരിക്കലും

മറക്കാൻ കഴിയില്ല ഓർമ്മകൾ ഒരിക്കലും
മരിക്കാൻ കഴിയില്ല ഓർമകൾക്കൊരിക്കലും

ഓർമ്മകൾ ജീവിക്കട്ടെ യുഗേ യുഗേ…….