fbpx

 

 

 

 

 

.

മലയാള കവിത ഇവിടെ പുതുസുഗന്ധവുമായി ഇതൾ വിരിയുന്നു. മലയാള സാഹിത്യത്തിന്റെ പുത്തനുണർവാണ് ഡിജിറ്റൽ കവിതകൾ. നിങ്ങളുടെ പേരിൽ പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 പോയിന്ററുകൾ ലഭിക്കുന്നു. 500 പോയിന്റുകൾ തികയുമ്പോൾ, പണമായി അതു കൈപ്പറ്റാം.  


Here is a unique opportunity for you to generate income by writing outstanding poems. We add 50 points to each of your published poem. When you have minimum 500 points, you can ask for exchanging points into money as per the existing exchange rate. Malayala kavitha blooms here with new fragrance. Digital kavithakal signifies the awakening of Malayala sahithyam. 

 

Star InactiveStar InactiveStar InactiveStar InactiveStar Inactive

 

വെള്ളം

വരൾച്ച മറന്ന നാടൊരിക്കൽ
തൊണ്ട വരളിടും നാടായിടും
കയ്പയ്ക്ക നീരിനും മധുരമാകും
വറ്റിയ കണ്ണുകൾ നീർ തേടിടും
കർമഫലങ്ങൾ ഇനിയും വരും
കാത്തിടാം അവശേഷിപ്പുകളെങ്കിലും ...


വെളുത്ത കറുപ്പ്

കറുപ്പിന് എന്ത് വെളുപ്പാണല്ലേ !
കാലപ്പഴക്കത്തിനുമേൽ അധിപത്യമുറപ്പിച്ചു
വെളുത്ത മനസ്സുമായി ചില കറുത്ത ഉടലുകൾ
തിരിച്ചറിഞ്ഞിടാം മരിച്ചിടും മുൻപേ ..


അവ്യക്തമായത്

മറ്റൊരാളാൽ എഴുതപ്പെട്ട പുസ്തകം-
പോലെയാണ് ചിലർ
വ്യകതമായതിനേക്കാൾ ഇല്ലാത്തതാവും
കൂടുതൽ വ്യക്തമാവുക ..


അതിജീവനം

അതിജീവതയുടെ ഉൾക്കരുത്തിനോട്
ചോദ്യമരുത്..എന്തെന്നാൽ
മരിച്ചാലും നഷ്ടമാകാത്ത ഒരു സാന്നിധ്യമുണ്ടതിൽ
ചിലപ്പോൾ പ്രതികാരത്തിന്റെയാവം
മറ്റുചിലപ്പോൾ...


ആവർത്തനം

പുതുമയുടെ ഗന്ധമാണ് എന്റെ പഴയകാലത്തിനും
ആവർത്തനവിരസത വീണ്ടും
ആവർത്തിച്ചുപോരുന്നു..

Star InactiveStar InactiveStar InactiveStar InactiveStar Inactive

അവ്യക്തമായത് മറ്റൊരാളാൽ എഴുതപ്പെട്ട പുസ്തകം- പോലെയാണ്
ചിലർ വ്യകതമായതിനേക്കാൾ ഇല്ലാത്തതാവും കൂടുതൽ വ്യക്തമാവുക ..

Star InactiveStar InactiveStar InactiveStar InactiveStar Inactive

എരിയുന്ന വയറിന്റെ അണയാത്ത തീയും
ന്യായികരണമില്ലാത്ത ജാതിമത കൊലപാതകങ്ങളും
നീതിലഭിയ്ക്കാത്ത 'അമ്മ പെങ്ങന്മാരും
നടക്കാൻ സാധ്യത ഇല്ലാത്ത കുറെ വാഗ്ദാനങ്ങളും
മറവിയ്ക്കു നൽകപ്പെടുന്ന നന്മകളും

Star InactiveStar InactiveStar InactiveStar InactiveStar Inactive

പുരോഗമനമാണത്രേ ..
പക്ഷെ സിരകളിൽ ഇന്നും തുടിക്കുന്നത് മതവും ജാതിയും വർഗ്ഗവും വർണ്ണവുമൊക്കയാണ്..
വിവേചനത്തിന്റെ മുറിവുകൾ ചോരചിന്തിത്തുടങ്ങിയിരിയ്കുന്നു
പ്രതികരിയ്ക്കുന്ന സമൂഹമോ വെറും കഥകളായി മാറുന്നു
കണ്ണടച്ചിരുട്ടാകുന്ന ചിലർ...
ഇതെല്ലം കണ്ടാസ്വദിക്കുന്ന പ്രത്യേകതരം ചിലർ..
മനുഷ്യ മൃഗങ്ങൾ ചിലർ..

Star InactiveStar InactiveStar InactiveStar InactiveStar Inactive

നേരം പുലർന്നേ പുലർന്നേ
സൂര്യൻ ഉദിക്കുന്ന നേരമടുത്തേ
ഉറക്കമുണർന്നേ ഉണർന്നേ
കോഴികൂവുന്ന നേരമടുത്തേ
കാക്ക ചിലച്ചേ ചിലച്ചേ
കട്ടൻകാപ്പിക്ക് നേരമടുത്തേ
മാർജ്ജാരൻ ഓടിഒളിച്ചേ ഒളിച്ചേ

Star InactiveStar InactiveStar InactiveStar InactiveStar Inactive

വെള്ളം വരൾച്ച മറന്ന നാടൊരിക്കൽ
തൊണ്ട വരളിടും നാടായിടും
കയ്പയ്ക്ക നീരിനും മധുരമാകും
വറ്റിയ കണ്ണുകൾ നീർ തേടിടും
കർമഫലങ്ങൾ ഇനിയും വരും
കാത്തിടാം അവശേഷിപ്പുകളെങ്കിലും ...

വായനക്കാരോട്

ഓരോ രചനയോടും ഒപ്പമുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എഴുത്തുകാരോട്

ലോഗിൻ ചെയ്തുകഴിഞ്ഞാൽ, രചനകൾ സൈറ്റിൽ തന്നെ നേരിട്ടു സമർപ്പിക്കാവുന്നതാണ്. സമർപ്പിച്ച രചനകൾ പരിശോധിച്ച ശേഷം പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധം ചെയ്യുന്ന ഓരോ രചനയ്ക്കും 50 point വീതം ലഭിക്കും. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
View Tutorials

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018