ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 40' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk40 എന്നായിരിക്കും. ഉദാ:   wk40സന്ദർഭം, wk40സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

സ്ക്കൂളിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു വീട് . കഷ്ടി അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരം.

ഒരു മണിയ്ക്ക് ബെല്ലടിയ്ക്കുമ്പോ ഡെസ്ക്കിന്റെ സൈഡിലിടിച്ചു തുറക്കപ്പെടുന്ന ചോറ്റു പാത്രങ്ങളുടെ, ഉച്ചക്കഞ്ഞിയുടെയും ചെറുപയറിന്റെ അങ്ങനെയങ്ങനെ മണങ്ങളുടെ സദ്യയുണ്ട് കൊതി പിടിച്ചു ..വിറളി പിടിച്ചു ..വീട്ടിലെത്തുമ്പോ ഒരു വിശപ്പുണ്ട് . കണ്ണും മൂക്കുമില്ലാണ്ട് ഉണ്ണുവായിരുന്നു അന്ന് . പ്രീ ഡിഗ്രിക്കാണ് പിന്നെ ചോറ്റുപ്പാത്രവും പൊതിച്ചോറും എന്ന സ്വപ്നം യാഥാർഥ്യമാവുന്നത് . ബസ് പിടിക്കാനുള്ള വെപ്രാളത്തിൽ പകർത്തി വെച്ച ചോറ്റു പാത്രമെടുത്ത് ഒരോട്ടമായിരിക്കും രാവിലെ . പതിനൊന്ന് പതിനൊന്നരയോടെ ആളിക്കത്തി തുടങ്ങുന്ന ഒരു വിശപ്പുണ്ട്‌ . അതിനൊപ്പം ഇന്നെന്താവോ കറി എന്നൊരു ആകാംഷയും ഉണ്ടാവും . അന്നൊക്കെ കറി ഞങ്ങൾ ഫ്രെണ്ട്സ് അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്യുമായിരുന്നുവെന്ന് ഇന്നത്തെ കുട്ടികളോട് പറയുമ്പോ അവരുടെ മുഖത്തെ അത്ഭുതം കാണണം .
How did u know they were not allergic to anything ..like shell fish and pea nut?
പിള്ളേരുടെ സംശയം . അന്നൊന്നും ഈ ഫുഡ് അലർജിയും അലേർട്ടും ഒന്നുമുണ്ടായിരുന്നില്ലല്ലോ . എല്ലാവരും എല്ലാതും കഴിച്ചിരുന്നു .

നഴ്സിങ്ങിന് പഠിച്ചിരുന്ന കാലം . മണങ്ങളെയും രുചികളെയും അത്രയധികം മിസ് ചെയ്ത്‌ ഉന്തിയുരുട്ടി ജീവിച്ചിരുന്ന കാലഘട്ടം . വീട്ടിലേയ്ക്ക് wk40ഫോൺ ചെയ്യുമ്പോൾ ഇന്നെന്താ കറി ന്ന്‌ ചോദിക്കാൻ പോലും സങ്കടം വരും . ഹോസ്റ്റൽ ഫുഡ് സമീകൃതാഹാരമായിരുന്നു . അല്ലെങ്കിലും ഈ സമീകൃതാഹാരത്തിൽ നമുക്കിഷ്ടമുള്ളതൊന്നും പെടില്ലാന്നു അറിയാല്ലോ . മുട്ടയിലും പഴത്തിലും തുടങ്ങുന്ന ബ്രെക്ക് ഫാസ്റ്റ് . മാന്ഗ്ലൂറിയൻ കർണ്ണാടക കേരള വിഭവങ്ങളുടെ ഒടുക്കത്തെ മിക്സ് ആയിരുന്നു ബാക്കിയുള്ളതെല്ലാം . വിശപ്പടക്കൽ മാത്രം ! അങ്ങനെയിരിക്കെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രാവിലത്തെ മുട്ടകൾ കണ്ടെത്തപ്പെടുന്നതും ബുദ്ധിമതിയായ ഒരുവൾ ആ മുട്ടകളൊക്കെ ശേഖരിച്ച് പതിനൊന്നിന്റെ ബ്രെക്ക് സമയത്ത് ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കാൻ കരുതി വയ്ച്ചിരുന്ന ഞങ്ങളിൽ പലരുടെയും കൊച്ചു ഡബിയിലെ പല സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും അച്ചാറുകൾക്കൊപ്പം ചെറുതായി മുറിച്ചിട്ടൊരു അതി നൂതന വിഭവം കണ്ടെത്തിയത് . മുപ്പത് പേരുള്ള ക്ലാസാണ് എന്നോർക്കണം . ആറ് പേർ വിവിധ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സും . വിശപ്പിന്റെ വിളി വരുമ്പോൾ എന്ത് ദാരിദ്ര്യ വ്രതം . ഒരാൾക്ക് ഒരു സ്പൂൺ കഷ്ടി . പക്ഷേങ്കില് ആ മുട്ട മിക്സിനോളം രുചിയുള്ള മറ്റൊന്ന് പിന്നെ കിട്ടിയിട്ടില്ല .

കഴിഞ ദിവസം നൈറ്റ് ഡ്യുട്ടിക്കിടയിൽ ഇന്ത്യൻ കുക്കിങ്ങിനെ പറ്റി ഒരു സംസാരം എങ്ങനെയോ വന്നു പെട്ടു . ഇന്നെന്തു കറി ഉണ്ടാക്കിയെന്ന് ചോദിച്ചപ്പോൾ സാമ്പാർ എന്ന് ഞാനും . നെവർ എവർ കേട്ടിട്ടില്ല എന്ന് കൂടെയുള്ളവരും. പിന്നെ വിവരിക്കലായി വർണ്ണിക്കലായി പലരും കപ്പലോട്ടക്കാരായി.. അങ്ങനെ അതവിടെ തീർന്നു . വീട്ടിലെത്തി ഉറങ്ങാൻ പറ്റാതെ മച്ചില് നോക്കി കിടന്നപ്പോ ആണ് (ഇല വീണാൽ ഉണരുന്നവൾ എന്ന് കുറ്റം നമുക്ക് , വീട്ടിലുള്ള ബാക്കി ആറ് പേര് ഡീസന്റാണെ , വെറുതെ സംശയിക്കരുതവരെ )ഞാനോർത്തത് ഈ മനുഷ്യരൊക്കെ ഈ ദുനിയാവി സാമ്പാറിൻറെയും അവിയലിന്റെയും രുചി ഒന്നുമറിയാണ്ട് ജീവിച്ചു തീർന്നു പോയാല് .. they r missing something huge in their lifeഅല്ലേ . അപ്പോ തന്നെ എഴുന്നേറ്റ് ഇച്ചിരെ ചോറ് , സാമ്പാറ് , തേങ്ങാപ്പാൽ ഒഴിച്ചു ഇച്ചിരെ ചിക്കൻ കറി , റെഡ് ബീൻസ് ഉലർത്തു (വൻപയർ ആണേ , മെനുവിൽ ഒരു ഗമയ്ക്കിരിക്കട്ടെ ന്ന്‌ ) ക്യാരറ്റ് പീനട്ട് സാലഡ് (ക്യാരറ്റിൽ കപ്പലണ്ടി ഇട്ടതിനാണ് ) ഇച്ചിരെ ഇഞ്ചം പുളി , തരിക്കു ആപ്പിൾ അച്ചാറ് , ചപ്പാത്തി ഒക്കെ ഉണ്ടാക്കി ഒരു ചുമടായി കൊണ്ട് പോയി .പറയാതെ കൊണ്ട് ചെന്നതിനാൽ എല്ലാർക്കും വല്യ സന്തോഷം . ഭാഗ്യത്തിന് അല്ലർജിക്കാരൊന്നും ഇല്ലായിരുന്നു കൂട്ടത്തിൽ . വച്ചുണ്ടാക്കുന്നതിലെ ത്രില്ല് എന്താന്നറിയോ .. ആളുകള് അത് നിറഞ്ഞ മനസ്സോടെ കഴിക്കുന്നതും നല്ലതെന്നു പറയുന്നതും കേൾക്കുമ്പോളാണ് .

11pm 2am 5.30am എപ്പിസോഡുകളായി അങ്ങനെ മൂന്നു തവണ വരെ പലരും കഴിച്ചു., അവരിതു വരെ കഴിക്കാത്ത രുചിയേയും മണത്തെയും പറ്റി വീണ്ടും വീണ്ടും നന്ദി പറഞ്ഞു . പുകഴ്ത്തി പറഞ്ഞു നമ്മളെ സോപ്പിട്ട് ഓസിൽ ഫുഡ് കഴിക്കുന്നവരുണ്ട് . എന്നാലും അതല്ല , നല്ലതെന്ന്‌ കേൾക്കാൻ കൊതിക്കുന്ന പച്ച മനുഷ്യരാണ് നമ്മൾ എല്ലാവരും . അതേയ് ,കഴിഞ ക്രിസ്മസിന് വെച്ച മപ്പാസ്‌ കറി കൊള്ളായിരുന്നെ എന്ന് പിറ്റേ കൊല്ലം പറയുന്നവരാണ് നമ്മുടെയിടയിൽ . ചിലരെ കോലിട്ട് കുത്തിയാൽ പോലും മുക്കലും മൂളലും അല്ലാണ്ട് ഒന്നും പുറത്തു വരില്ല . സത്യത്തിൽ എനിക്ക് സന്തോഷം തോന്നി . ബാക്കിയുള്ളത് ഡേ സ്റ്റാഫിനെ ഏൽപ്പിച്ചു പോന്നു . ഹെയ് സിമ്മി ദാറ്റ് കറി ഓഫ് യൂർസ് എന്ന് വൈകീട്ട് വീണ്ടും ഡ്യൂട്ടിക്ക് കേറാൻ ഓടുമ്പോ എതിരെ വന്ന ഒരു സ്റ്റാഫ്‌ .. ചേഞ്ചിങ് റൂമിൽ വെച്ച് വേറൊരുത്തിയുടെ കെട്ടിപ്പിടുത്തവും ഉമ്മയും .. ശോ നമ്മളൊന്ന് ഉറങ്ങി എണീറ്റ് വന്നപ്പോളേക്കും ലോകത്തിന് എന്തൊരു മാറ്റമെന്ന് ഓർത്തു .

എന്നത്തെയും പോലെ ചോറുണ്ടാക്കുന്ന റെസിപ്പി ചോദിച്ചവരുണ്ട് . വൻപയർ എവിടെ കിട്ടുമെന്ന് ചോദിച്ചവർ ., കോക്കനട്ട് മിൽക്കിനെ പറ്റി ചോദിച്ചവർ. ക്രിസ്മസിന് മുൻപ് എല്ലാരേം ചോറുണ്ടാക്കാനും സാമ്പാര് വയ്ക്കാനും പഠിപ്പിക്കണം. ഒരു വഴിക്കാകും.. തീർച്ച ! യ്യോ ഒരു കാര്യം മറന്നു. what was that small piece of tree trunk ന്ന്‌ ഒരാൾ . മുരിങ്ങാക്കോലാണ് പൊന്നേ .

ദേ ,ഇന്ന് കാലത്ത് ചട്ടീം പാത്രങ്ങളും വാരിക്കൂട്ടി കാർ പാർക്കിലൂടെ നടന്നു വരുമ്പോ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കർത്താവിന്റെ അതേ ഫീലിംഗ് ..

സ്വയം പുകഴ്ത്തലോ കുക്കിങ്ങിന്റെ മാഹാദമ്യമോ അല്ല പോസ്റ്റിന്റെ ഉദ്ദെശ ശുദ്ധി . Small act of kindness പറ്റുമ്പോളൊക്കെ ഒക്കെ ചെയ്യുക . ചുറ്റുമുള്ളവരുടെ നിറഞ്ഞ ചിരികളുടെ വെളിച്ചം നമ്മുടെ ജീവിതത്തെ കൂടുതൽ പ്രകാശപൂരിതമാക്കും