ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. 'ആഴ്ച 27' ലെ രചനകളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവാക്കു  കണ്ടു പിടിക്കാമോ? രഹസ്യവാക്കു  തുടങ്ങുന്നത് wk27- എന്നായിരിക്കും. ഉദാ:   [wk27-]സന്ദർഭം, [wk27-]സമ്പത്ത് etc. കണ്ടു പിടിക്കുന്ന  രഹസ്യവാക്കു ഇവിടെ സമർപ്പിക്കുക. ശരി ഉത്തരം തരുന്നവരിൽ നിന്നും ഒരാൾക്ക് Rs.500 സമ്മാനം നൽകുന്നു. ഇതു വായനയ്ക്കുള്ള  സമ്മാനമാണ്. *നിബന്ധനകൾ ബാധകം.  

രഹസ്യവാക്കു  സമർപ്പിച്ചു സമ്മാനം നേടുക!
 

Star InactiveStar InactiveStar InactiveStar InactiveStar Inactive
 
 
ഇ ഫാദേഴ്‌സ് ഡേയിൽ എന്റെ പിതാവിന്റെ തിളക്കമാർന്ന ഓർമകൾ അനുസ്മരിക്കാൻ ഏറെയുണ്ടെങ്കിലും ഞാനിഷ്ടപ്പെടുന്നത് എന്റെ പിതാമഹന്റെ ഒരു അനുസ്മരണമാണ്. അതിനു എന്നെ ഒരുപാടു വിസ്മയിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന കാരണവുമുണ്ട് .നിങ്ങൾ ജീവിതത്തിലെ നാൾ വഴികളിൽ എപ്പോഴും ഓർക്കുകയും പരാമർശിക്കുകയും ചെയ്യുന്ന ബന്ധങൾ ആരൊക്കെയാണ് .ചിലപ്പോൾ 'അമ്മ' 'അച്ചൻ ' മൂത്തസഹോദരി ,സഹോദരൻ ,ബാല്യകാലസഖി ,ഭാര്യ ,മക്കൾ ,കൈപിടിച്ച് നടത്തിയ ഗുരുനാഥൻ ഇവരൊക്കെ അല്ലേ ?.എന്നാൽ എന്റെ കാര്യം തീർത്തും വ്യത്യസ്തമായി .അറിവെത്തിയ കാലം മുതൽ കഴിഞ്ഞ 42 വർഷത്തിൽ ഏറെയായി ഇ ലോകത്തിന്റെ ഏതു കോണിൽ  ഇരുന്നാലും ഒരു ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും എന്റെ പിതാമഹനിനെ കുറിച്ചു ഞാൻ പരാമര്ശിക്കാതിരുന്നിട്ടില്ല .എന്നെ തന്നെ ഏറെ അത്ഭുതപെടുത്തിയ എന്റെയൊരു സ്വഭാവ പ്രത്യേകത .ഞാൻ ജനിക്കുന്നതിനും 4 വർഷങ്ങൾക്കു മുൻപു ഇ ലോകത്തോട് വിട പറഞ്ഞുപോയ ആ പ്രതിഭയുടെ ജ്വലിക്കുന്ന ഓർമകളാവാം എന്നെ സ്വാധീനിച്ചത് .ചെറിയ ക്‌ളാസിൽ വെച്ചു       " മഹാത്മാ ഗാന്ധിജി എന്റെ മുത്തച്ഛന്റെ  കൂട്ടുകാരനന്നെന്ന്" ജേഷ്ഠന്റെ സുഹൃത്തുക്കളോട് തട്ടി വിട്ടതിനു എനിക്കൊരു ഇരട്ടപ്പേര് തന്നെ കിട്ടി "ഗാന്ധി". വലുതായപ്പോൾ കുടുംബ സദസ്സുകളിലും ക്യാമ്പസിലും പള്ളിയിലും എവിടെയും ഏതു സൗഹൃദ സംഭാക്ഷണങ്ങളിലും അദേഹത്തെ കുറിച്ചു പരാമർശിക്കുന്നത് എനിക്കൊരു കൗതുകം തന്നെ ആയിരുന്നു .വിവാഹശേഷം ഒരു രസത്തിനു വേണ്ടി പോലും "എന്റെ അത്തത്ത ഒരു ഫ്രീഡം ഫൈറ്റർ ആയിരുന്നു" ദിവസത്തിൽ കുറഞ്ഞത് രണ്ടു പ്രാവശ്യം എങ്കിലും പറയാറുണ്ടായിരുന്നു .പ്രവാസത്തിന്റെ മതിലുകൾക്കുള്ളിൽ എന്റെ മക്കളോട് ദിവസവും അദേഹത്തെ കുറിച്ചു എത്ര തവണ ഞാൻ പറയുന്നു എന്നു അവർക്കേ അറിയൂ .ഞാൻ ജനിക്കുന്നതിനും വർഷങ്ങൾക്കു മുൻപു മരണപ്പെട്ട ഒരു വ്യക്തി എങ്ങനെ എന്നെ ഇത്രമാത്രം സ്വാധീനിച്ചു എന്നത് ഞാൻ എന്നും തെൽഅത്ഭുതത്തോടെയും അതിലുപരി ആദരവോടെയും പഠനവിഷയമാക്കുന്ന കാര്യമാണ് .

ഇന്നത്തെ പത്തനംതിട്ട ടൌൺ നിന്റെ സിംഹ ഭാഗവും സ്വന്തമായുണ്ടായിരുന്ന ഒരു ധനികന്റെ മൂത്ത മകനായി ജനിച്ച ഷെയ്ഖ് മുഹമ്മദ് റാവുത്തർ എന്ന അദ്ദേഹം അറിയപ്പെട്ടിരുന്നത് "കറുത്ത തമ്പി റാവുത്തർ " എന്ന ഓമനപ്പേരിലാണ് .കാതോലിക്കേറ്റ് സ്കൂളിൽ നിന്നും  ESLC പാസ്സായി        ചെറുപ്പത്തിലേ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടിയ അദ്ദേഹം പ്രവർത്തന മികവ് കൊണ്ടു പിന്നീട് ഇപ്പൊഴത്തെ കൊല്ലം അലപ്പുഴ പതനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കൊല്ലം ഡിസിസി യുടെ വൈസ് പ്രസിഡന്റ് ആയിരുന്നു .നിരത്തിൽ ഒരു സൈക്കിൾ കാണാനില്ലാതിരുന്ന 1940 കളിൽ സ്വയം കാറോടിച്ചു പത്തനംതിട്ടയിലും മദ്ധ്യ തിരുവിതാംകൂറിലും സമരപരമ്പരകൾക്കു നേത്രത്വം കൊടുത്തു .കെ .കുമാർ ,ഡാനിയേൽ മാർ ഫിലിക്സിനോസ് തിരുമേനി ,കരിമ്പനാകുഴി കൃഷ്ണൻ നായർ ,ശാസ്ത്രി ദാമോദരൻ എന്നിവർക്കോപ്പോം ഗാന്ധിജിയുടെയും നെഹ്രുജിയുടെയും സന്ദർശനങ്ങൾക്കും പ്രസങ്ങൾക്കും അരങ്ങൊരുക്കി .ഇതിനിടയിൽ പതനംതിട്ട ജമാഅത്ത് പ്രസിഡന്റ് ആയും അദ്ദേഹം പ്രവർത്തിച്ചു .മത സൗഹാര്ദ്ദത്തിന്റെ പ്രതീകമായിരുന്ന അദ്ദേഹം ടൌൺ വിട്ടു ഹൈന്ദവ ഭൂരിപക്ഷമുള്ള അഴൂരിലേക്കു താമസം മാറ്റി .ആ പ്രദേശത്തെ മാനവികതയുടെ പ്രതീകമായി ആ വീട് മാറി .സ്ത്രീകൾക്ക് വേണ്ടിയുളള ഹിന്ദി ക്‌ളാസും ചർക്കയിൽ നൂൽ നൂൽപ്പും ഒക്കെയായി എന്റെ അമ്മൂമ്മയും അദ്ദേഹത്തിന് കരുത്തു പകർന്നു .
അവസാനം ആ കാലത്തെ എല്ലാ ത്യാഗികളെയും പൊലെ എറെ  നഷ്ടപ്പെട്ട് ഒരു സാധാരണക്കാരനിൽ സാധാരണക്കാരനായി അദ്ദേഹം കടന്നു പോയി കാല യവനികയിലേക്കു .