User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഗംഗയുടെ ഏറ്റവും നിർമ്മലമായ മുഖം കാണാവുന്നത് ഗംഗോത്രിയിലാണ്. ഭഗീരഥന്റെ പ്രാർത്ഥന കേട്ട് സ്വർഗ്ഗ ലോകത്തുനിന്നും പുറപ്പെട്ട ഗംഗ, മഹേശ്വരന്റെ തലയിൽ നിന്നും താഴേക്കു കുതിച്ചു ചാടി, ആഘാതത്തിന്റെ ശക്തിയിൽ ഭൂമിക്കടിയിലേക്ക് താണ്, കുറച്ചകലെ ഗോമുഖിൽ നിന്നു വീണ്ടും മണ്ണിനു പുറത്തേക്കു ഉയർന്നുവന്നു തിരിഞ്ഞൊഴുകിയവളാണെന്നാണു വിശ്വാസം. ഗംഗോത്രിയിലെ ഗംഗ വെറുമൊരു നദിയല്ല, കോടാനുകോടി മുത്തുമണികൾ ഒന്നിച്ച് ആർത്തലച്ച് കുതിച്ചുപായുന്ന ഒരു ഇരമ്പമാണ്. പ്രഭാതത്തിലെ സൂര്യരശ്മികൾ ആദ്യം പതിക്കുന്ന സൂര്യകുണ്ഡിലെ സ്വർണവർണ്ണമുള്ള പാറകളിലും, ആർത്തു വിളിച്ച് താഴേക്കു ചാടി 700 അടി ഊളിയിട്ടു പൊങ്ങിവരുന്ന ഗൗരീകുണ്ഡിലും മലകൾക്കിടയിലെ നേരിയ വിടവുകളിലും ആ ഇരമ്പം പ്രകമ്പനം കൊള്ളുന്നു. മലമുകളിൽ നിന്നും ധൃതി കൂട്ടി എടുത്തു ചാടിയെത്തുന്ന കുഞ്ഞരുവിക്ക് പോലുമുണ്ട് ആ ഇരമ്പം! 

ഇവിടെ ഗംഗ യഥാർത്ഥത്തിലുള്ള പാപനാശിനിയാണ്. നമ്മുടെ മനസ്സിനെ നിർമ്മലമാക്കുന്ന അമ്മ!


മലയാളം ബ്ലോഗിടം

നിങ്ങളുടെ മലയാളം ബ്ലോഗുകൾ മൊഴിയിൽ പരിചയപ്പെടുത്താം. മികച്ച ബ്ലോഗ് രചനയും, ബ്ലോഗിലേക്കുള്ള ലിങ്കും [email protected]മൊഴി.org എന്ന വിലാസത്തിൽ അയച്ചുതരിക. നേരിട്ടു നിങ്ങൾക്കു തന്നെ സൈറ്റിൽ ചേർക്കുകയും ചെയ്യാം. 
Read more...

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

ഹ്രസ്വ ഡിജിറ്റൽ രചന

കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. 

Read more >>>

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018

User Menu