User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

യുദ്ധം എത്ര ഭീകരവും ദുരിത പൂർണ്ണവും ആണെന്ന്, യുദ്ധമുഖത്തു പ്രവർത്തിച്ച കവി വിൽഫ്രഡ് ഒവൻ (Wilfred Owen) തന്റെ കവിതകളിലൂടെ വ്യക്തമാക്കുന്നു. 28 ജൂലൈ 1914 നു ആരംഭിച്ചു 11 നവംബർ 1918 നു ഔദ്യോഗികമായി അവസാനിച്ച ഒന്നാം ലോകമഹാ യുദ്ധത്തിൽ ഒന്നരക്കോടിയിൽ അധികം മനുഷ്യർ നേരിട്ടു മരിച്ചു. കൂടാതെ ഒരുകോടിയിൽ അധികം പരോക്ഷമായ യുദ്ധ കാരണങ്ങളാലും മരിച്ചു. 

കടുത്ത ശൈത്യത്തിൽ, വെള്ളം കെട്ടിയ ട്രെഞ്ചുകളിലെ ദുരിതജീവിതവും, കാതടപ്പിക്കുന്ന വെടിയൊച്ചയിൽ നഷ്ടപ്പെടുന്ന സ്വാസ്ഥ്യവും, വിഷ വാതകത്തിൽ കരിഞ്ഞു പോകുന്ന സ്വപ്നങ്ങളും വിളിച്ചോതുന്ന വിൽഫ്രഡ് ഒവന്റെ കവിതകൾ പലതും പുറത്തു വന്നത് അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു. യുദ്ധം അവസാനിക്കുന്നതിനു കൃത്യം ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട ഒവന്റെ 'യുദ്ധകവിതകൾ' യുദ്ധത്തിന്റെ ദൈന്യതയെ തുറന്നു കാട്ടുന്ന യുദ്ധവിരുദ്ധ കവിതകളായിരുന്നു. യുദ്ധത്തെ ദേശസ്നേഹവുമായി കൂട്ടിക്കെട്ടി, അതിനെ പുകഴ്ത്തിയിരുന്ന മുൻകാല യുദ്ധകവികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു എക്കാലത്തെയും മികച്ച യുദ്ധകവി ആയി കരുതപ്പെടുന്ന ഒവൻ. 1918 നവംബർ 4 നു മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 25 വയസ്സു മാത്രമായിരുന്നു പ്രായം. വിൽഫ്രഡ് ഒവന്റെ നൂറാം ചരമ വാർഷിക ദിനത്തിൽ എല്ലാ യുദ്ധങ്ങളെയും, യുദ്ധങ്ങൾക്കു കാരണമാകുന്ന ദേശീയതയെയും, വിഭാഗീയതയെയും നമുക്കു വെറുക്കാം.


മലയാളം ബ്ലോഗിടം

നിങ്ങളുടെ മലയാളം ബ്ലോഗുകൾ മൊഴിയിൽ പരിചയപ്പെടുത്താം. മികച്ച ബ്ലോഗ് രചനയും, ബ്ലോഗിലേക്കുള്ള ലിങ്കും [email protected]മൊഴി.org എന്ന വിലാസത്തിൽ അയച്ചുതരിക. നേരിട്ടു നിങ്ങൾക്കു തന്നെ സൈറ്റിൽ ചേർക്കുകയും ചെയ്യാം. 
Read more...

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

ഹ്രസ്വ ഡിജിറ്റൽ രചന

കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. 

Read more >>>

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018

User Menu