User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഒരുത്തി ഉപേക്ഷിച്ച ദുഖത്തില്‍
സ്വയം ഉപേക്ഷിച്ച ചിലരുണ്ട്
ഇവരെ നിങ്ങള്‍ കവികള്‍
എന്ന് തെറ്റിദ്ധരിക്കല്ലേ


യാത്ര മുടക്കുമെന്ന് കരുതി
ഒരു മഴയെയും ഇവര്‍ ശപിക്കാറില്ല

ഒരു കാറ്റിനും ഇവര്ക്കില്ലാത്ത
വീടുകള്‍ തകര്‍ക്കാനാവില്ല


മനുഷ്യര്‍ മാത്രം ഉപേക്ഷിച്ച
ഇവരെ പ്രകൃതി നെഞ്ചോട്‌ ചേര്‍ക്കുന്നു
തെരുവുകള്‍ ഇവര്‍ക്ക് വീടൊരുക്കുന്നു
പക്ഷികള്‍ ഇവര്‍ക്കായി പാടുന്നു
വൃക്ഷങ്ങള്‍ ഫലമൊരുക്കുന്നു


ഇത്രയെറെ നിസ്സാരമാണ് ജീവിത-
മെന്ന് ഇവര്‍ കാണിച്ചു തരുന്നു


ഇവര്‍ക്ക് ഒരു നേരം
ഭക്ഷണം കൊടുത്ത് നിങ്ങളില്‍
ഇവര്‍ കാരുണ്യം നിറക്കുന്നു


കാഴ്ച്ചയില്‍ ഒറ്റയാണെങ്കിലും
ഇവര്‍ സ്മൃതിയിലേവിടെയോ
കൊക്കുരുമ്മുന്ന രണ്ടു
കിളികളായിരിക്കും


വരണ്ട ചുണ്ടുകള്‍ക്കിടയില്‍
കാണും കുരുങ്ങിപ്പോയ ഏതോ
നോവ്‌പാട്ടിന്‍റെ ഈരടികള്‍
ഇന്ദള രാഗത്തിലായിരിക്കും
ഇവരുടെ പാട്ടിന്‍റെ ഈണമെല്ലാം


ഗഗന നീലിമയിൽ മൂകരാഗമായ്
പെയ്യാന്‍ വിധുമ്പി തനിച്ചായവര്‍
അഴലിന്‍റെ ആഴിമുഖത്ത്
നോവിന്‍റെ തിരയെണ്ണി
തീരമായ് ഒറ്റപ്പെട്ടവര്‍


രാവിൻ നീല കലികയിൽ
കത്തിയമരുന്ന ഏക ദീപമായവര്‍
വിമൂക ശോക സ്മൃതികള്‍
മാത്രം മൂളുന്ന തന്ത്രികളായവര്‍

 

നഷ്ടപ്പെട്ട ഒന്നിനെ ഓര്‍ത്ത്‌
ജീവിതം നഷ്ടമാക്കുന്നവര്‍
ഇവരെ നമ്മള്‍ അനശ്വര കാമുകന്മാര്‍
എന്നല്ലാതെ എന്ത് വിളിക്കും ?


വെറുതെ എഴുതുന്ന പരിപാടി ഇപ്പോൾ തന്നെ ഉപേക്ഷിക്കുക. എഴുത്തുകാർക്ക് ഇനി മുതൽ ആകർഷകമായ പാരിതോഷികം മൊഴി നൽകുന്നു. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും Rs50/ നൽകുന്നു.

Read more...

എഴുത്തു നിങ്ങൾക്കു ലഹരിയാണെങ്കിൽ ഇവിടെ ഒരു പൂവ് വിരിയിക്കുക!

അതിന്റെ സുഗന്ധം ലോകമാകെ പടരട്ടെ. രചനകൾ [email protected]മൊഴി.org എന്ന വിലാസത്തിൽ അയയ്ക്കുക.  

മലയാളം ബ്ലോഗിടം

നിങ്ങളുടെ മലയാളം ബ്ലോഗുകൾ മൊഴിയിൽ പരിചയപ്പെടുത്താം. മികച്ച ബ്ലോഗ് രചനയും, ബ്ലോഗിലേക്കുള്ള ലിങ്കും [email protected]മൊഴി.org എന്ന വിലാസത്തിൽ അയച്ചുതരിക. നേരിട്ടു നിങ്ങൾക്കു തന്നെ സൈറ്റിൽ ചേർക്കുകയും ചെയ്യാം. 

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

ഹ്രസ്വ ഡിജിറ്റൽ രചന

കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. കടലാസിൽ നിന്നും മൊബൈൽ ഫോണിലേക്കുള്ള വായനാ മാറ്റത്തിനു അനുയോജ്യമായ എഴുത്തു ഹ്രസ്വ ഡിജിറ്റൽ  രചന മാത്രമാണ്. കുറച്ചു വാക്കുകളിൽ അനാവൃതമാകുന്ന മിഴിവുറ്റ ചിത്രങ്ങൾ, നർമ്മത്തിന്റെ കാണാ നൂലുകൾ, വായനക്കാരെ പിടിച്ചു നിറുത്തുന്ന വൈഭവം, ഇവയൊക്കെ പുതിയ സമ്പ്രദായത്തിന്റെ മുഖ മുദ്രകളാണ്. വിശാലമായ രചനകൾ പലപ്പോഴും തിരക്കുള്ള വായനക്കാർ ഒഴിവാക്കുന്നു. മൊഴി ലക്ഷ്യ മിടുന്നത് ഇത്തരത്തിലുള്ള രചനാ വൈഭവം എഴുത്തുകാരിൽ വളർത്തിയെടുക്കുന്നതിലാണ്. അതു കൊണ്ടു തന്നെ 2000 വാക്കുകൾ ക്കുള്ളിൽ നിൽക്കുന്ന രചനകൾക്ക് പ്രാധാന്യം നൽകുന്നു. 

എഴുത്തുകാരോട്

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.