User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

പറഞ്ഞാല്‍ കേള്‍ക്കില്ല
ഇപ്പോഴത്തെ കുട്ടികള്‍.

മഴവരുന്നേരം ജനല്‍പ്പാളികള്‍
തുറന്നിടരുതെന്ന്. 
തൂവാനമടിച്ച് അകം നനയില്ലേ?

സന്ധ്യയ്ക്കുശേഷം വിളക്കില്ലാതെ
ഇടവഴി നടക്കരുതെന്ന്.
ഇഴജന്തുക്കള്‍ വഴിമുടക്കില്ലേ?

നനഞ്ഞിരിക്കുമ്പോള്‍
കൈകൊട്ടരുതെന്ന്.
മണ്‍മറഞ്ഞുപോയ പിതൃക്കള്‍ ഞെട്ടുമെന്ന്. 

പറഞ്ഞാല്‍ കേള്‍ക്കില്ല
ഇപ്പോഴത്തെ കുട്ടികള്‍.
മുറിയിലിരിക്കുമ്പോള്‍
ജനാലയില്‍നിന്ന് 
അകന്നിരിക്കണമെന്ന്.
ആണുങ്ങള്‍ നടക്കുന്ന വഴിയല്ലേ ജനലിനപ്പുറം?

ഇറുക്കമുള്ള 
കാലുറകളിട്ടു നടക്കരുതെന്ന്.
കാലിന്റെ ആകൃതികണ്ട്
മനസ്സുകള്‍ കലുഷിതമാവില്ലേ?

അരപ്പാവാടയിട്ട്
അമ്പലത്തിലും പള്ളിയിലും
കറങ്ങിനടക്കരുതെന്ന്. 
പൂജാരിയെയും പാതിരിയെയും
മാനിക്കേണ്ടേ?

പറഞ്ഞാല്‍ കേള്‍ക്കില്ല
ഇപ്പോഴത്തെ കുട്ടികള്‍.
പകലകലുംമുമ്പേ
കൂടണയേണ്ടേ?
ഇരുട്ടില്‍ പതുങ്ങിയിരിക്കുന്ന
കണ്ണുകളെ പേടിയില്ലാതായാല്‍
എന്തുചെയ്യും.

പറഞ്ഞാല്‍ കേള്‍ക്കില്ല
വഴിയരികില്‍നിന്ന്
കൂട്ടുകാരനോട് കിന്നരിക്കരുതെന്ന്.
ഒളിമുറക്കാരുടെ ആക്രമണം
ഇടത്തും വലത്തുംനിന്നുവരില്ലേ.

പറഞ്ഞാല്‍ കേള്‍ക്കില്ല
ഇപ്പോഴത്തെ കുട്ടികള്‍.
തിരക്കുള്ള ബസില്‍ കയറരുതെന്ന്.
വിയര്‍പ്പഴിഞ്ഞ തിക്കില്‍നിന്ന്
ആണത്തം ഉയര്‍ന്നുവന്ന്
കുത്തിനോവിക്കില്ലേ?

കടപ്പുറത്തും തോട്ടത്തിലും
കൂട്ടുകാരോടോത്തു
നടക്കരുതെന്ന്. 
കൂട്ടിക്കൊടുപ്പുകാര്‍
കണ്ണുവച്ചാലെന്തുചെയ്യും?

താഴെവീണതൊക്കെ
പോട്ടെന്നുവയ്ക്കണം.
കുനിയുന്നതൊക്കെ
അപകടം വരുത്തിവയ്ക്കും. 
കഴുകുകണ്ണുകളാണ്
പിന്നിലും മുന്നിലും. 

പറഞ്ഞാല്‍ കേള്‍ക്കില്ല
ഇപ്പോഴത്തെ കുട്ടികള്‍.
വീട്ടില്‍ തനിച്ചിരിക്കുമ്പോള്‍
പിന്നിലൊരു വാതില്‍
ചാരിവയ്ക്കണം. 
പുറത്തുനിന്നുനോക്കിയാല്‍
പൂട്ടിയതെന്നു തോന്നണം.

അകത്തെ അക്രമി ആണായിവന്നാല്‍
തുറന്നുരക്ഷപ്പെടാനുതകണം. 
പുറത്തുതനിച്ചാകുമ്പോള്‍
തുറന്നുപിടിക്കണമൊരു കണ്ണ്.
എട്ടുദിക്കും നോട്ടമെത്തുന്ന
ഇമവെട്ടാത്ത അകക്കണ്ണ്. 

കരുതലെല്ലാം കഴിഞ്ഞാലും
കരുതിവയ്ക്കണം കയറൊരെണ്ണം.
എല്ലാ വാതിലുമടയുമ്പോള്‍
നരകവാതില്‍ തുറക്കുന്നവന്റെ
കഴുത്തിലിട്ടു മുറുക്കാന്‍.


മലയാളം ബ്ലോഗിടം

നിങ്ങളുടെ മലയാളം ബ്ലോഗുകൾ മൊഴിയിൽ പരിചയപ്പെടുത്താം. മികച്ച ബ്ലോഗ് രചനയും, ബ്ലോഗിലേക്കുള്ള ലിങ്കും [email protected]മൊഴി.org എന്ന വിലാസത്തിൽ അയച്ചുതരിക. നേരിട്ടു നിങ്ങൾക്കു തന്നെ സൈറ്റിൽ ചേർക്കുകയും ചെയ്യാം. 
Read more...

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

ഹ്രസ്വ ഡിജിറ്റൽ രചന

കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. 

Read more >>>

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018

User Menu