User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇന്നു രാവിലെ കല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തു. കുറെനാള്‍ ഇവിടെയൊക്കെ ഉണ്ടാവും.യാത്രയുടെ ക്ഷീണം ആവശ്യത്തിനുണ്ട്. നേരെയാകാന്‍ രണ്ടുദിവസം എടുക്കും. ഒരു ഗെസ്റ്റ് ഹൌസിലാണ് തല്‍ക്കാലം താമസം. ഒരു ഫ്ലാറ്റിനായി ശ്രമിക്കുന്നു.

കല്‍ക്കത്തയിലെ തിരക്ക് പേടിപ്പെടുത്തുന്നതാണ്. അതിലും കഠോരമാണ് ശബ്ദകോലാഹലം. ബംഗാളിഭാഷയുടെ മാധുര്യമൊന്നും നഗരത്തിന്റെ ബഹളത്തിനില്ല. പൊരുത്തപ്പെടും; പൊരുത്തപ്പെടണം.

നഗരത്തിലൂടെ ക്യാമറയും തൂക്കിനടക്കാന്‍ ധൈര്യമുണ്ടാവാന്‍ കുറെ ദിവസങ്ങള്‍ വേണ്ടിവരും. ഇത് കിയേവല്ല; പെടലിയ്ക്ക് അടി എപ്പോഴാണ് വീഴുന്നതെന്ന് അറിയില്ലല്ലോ....

വൈകിട്ട് അടുത്തുള്ള ഹല്‍ദിറാം എന്നൊരു ഭോജനശാലയില്‍ ഭക്ഷണം തട്ടി. മത്സ്യമില്ലാതെ ആഹാരം തൊണ്ണയില്‍ നിന്നും ഇറങ്ങാത്തവരുടെ നാട്ടില്‍ ഒരു ശുദ്ധ വെജിറ്റേറിയന്‍ താലി...

വളരെ നന്നായിരുന്നു. ഇനി സുഖമായി ഒരുറക്കം...

എല്ലാവര്ക്കും ഒരു കല്‍ക്കത്ത സലാം...