User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

അന്തപ്പന്റ്റെ ഷാപ്പിനു ചുറ്റും നിറയെ മദ്യ വിരുദ്ധ ബോർഡുകൾ ....
കുട്ടപ്പൻ കുടിക്കാൻ ഷാപ്പിലേക്ക് കയറി ചെന്നു. കയറുന്നതിനു മുൻപ് ഇടത്ത് വശത്ത്‌ ഒരു ബോർഡ്‌ കണ്ടു .
"മദ്യം കുടിക്കരുത് ഉണ്ടാക്കരുത് വിൽക്കരുത്".

ഒരു പാട് "അരുതു" കൾ ചേർന്ന ഒരു ബോർഡ്..
തൊട്ടപ്പുറത്ത്, അതിനു എതിർ വശം കുട്ടപ്പൻ മറ്റൊരു ബോർഡ്‌ കണ്ടു
"മദ്യ പാനി സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുക...................]
വീണ്ടും മറ്റൊരു ബോർഡ്‌ 
"ഡോണ്ട് സെ ഹായ് റ്റു റം ....... സെ ഹറാം!!!"
കുട്ടപ്പൻ ചുറ്റും നോക്കി... പിന്നെ അകത്തേക്ക് കയറി ടപ്പേന്ന് രണ്ടു മൂന്ന് നിപ്പൻ വിട്ടു. പിന്നെ പുറത്തേക്ക്....

തുടർന്ന് കുട്ടപ്പന്റ്റെ വക ഒരു ബോർഡ്‌
" ആര്ക്കും നിഷിദ്ധ മല്ലീയൗഷധം.. ആദി ഭാഷാ കവി തുഞ്ചെൻ, ബലരാമ ആചാര്യന്മാർ സേവിച്ചതും ഈ മധു
ദിവ്യ ബലിയിൽ സേവിച്ചിടുന്നതുംമീ മധു".
സുവിശേഷ ഭാഷ്യം.... "അല്പ്പം മദ്യം ബോധ പ്രേധായകം" ഭവ്യ നാമത്തിൽ സേവിച്ചിടുമാ ദിവ്യ മദ്യം ആരോഗ്യ ഹാനിയെന്നാരു പറഞ്ഞു?
ആരും മറയിലായ് മാനിച്ചിടും മദ്യം സൽപ്പേര് പോകാതെ അല്പ്പം കഴിക്കുകിൽ നിത്യം സുഖ പ്രദം നിർവാണ ദായകം"
പിറ്റേന്ന് മുതൽ കുട്ടപ്പന്റ്റെ ബോർഡ്‌ ഒഴികെ ബാക്കി ബോർഡോക്കെ അപ്രത്യക്ഷമായി...
കുട്ടപ്പൻ ഷാപ്പിലെ ആസ്ഥാന കവിയായി.


User Menu