User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

മദ്ധ്യപ്രദേശിലെ നവ ദമ്പതികളായ തവളകളോട് മോസ്കോയിൽ നിന്നും പൂച്ച പ്രവാചകൻ ചോദിച്ചു,
"മഴ പെയ്തൊ?"
തവളകൾ ഉത്തരം പറഞ്ഞു
"ഭക്തിപൂർവ്വം മഴ പെയ്യും; എന്നെങ്കിലും. അവിടെയോ?"
അക്കിലിസ് പൂച്ച ഇപ്രകാരം മൊഴിഞ്ഞു
"പുരോഗമനപരമായി ഇവിടെ ഗോൾ മഴ പെയ്യുന്നു."
പോൾ നീരാളിയും, നെല്ലി ആനയും, പ്രഡിക്റ്റരോ കങ്കാരുവും, ഷഹീൻ ഒട്ടകവും കുലുങ്ങിചിരിച്ചു.
മനുഷ്യർക്കു മാത്രം ചിരി വന്നില്ല; അവർ മൃഗങ്ങളെപ്പോലെ അല്ലല്ലോ!

വാർത്ത - മധ്യപ്രദേശിൽ മഴപെയ്യിക്കാനായി തവളകളുടെ വിവാഹം സംഘടിപ്പിച്ചു. വേൾഡ് കപ്പ് ഫുട്ബാൾ പ്രവചനം അക്കിലിസ് പൂച്ച മോസ്കോയിൽ നടത്തി. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പോൾ നീരാളിയും, നെല്ലി ആനയും, പ്രഡിക്റ്റരോ കങ്കാരുവും, ഷഹീൻ ഒട്ടകവും അടുത്ത കാലങ്ങളിലായി പ്രവചനങ്ങൾ നടത്തി. (അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ എങ്കിലും മത വിശ്വാസികളും പുരോഗമനവാദികളും യോജിക്കുന്നുവല്ലോ ചാത്താ!)