പ്രണയഗീതം

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 


ഇന്നു വിരിഞ്ഞിളം ചെമ്പനീർ പൂക്കളിൽ 
നിന്നു കവർന്നുവോ നിൻ ചൊടികൾ 

മന്ദസ്മിതത്തിൻ അഴകും സുഗന്ധവും 
സിന്ദൂര വർണ്ണവും പേലവാംഗി?

ചാരു മരാളികേ നിൻ ചലനോന്മാദ
ചാരുതയാകെ പകർന്നേകിയോ 
ചേതോഹരാംഗിതൻ പാദങ്ങളിൽ ചൈത്ര 
കേളീ ഗൃഹത്തിലണഞ്ഞിടുമ്പോൾ? 

വാസര സ്വപ്‌നങ്ങൾ ഉൽഫുല്ല മാകുന്ന 
കാതരമാം മിഴി ക്കോണുകളിൽ    
ആരുപേക്ഷിച്ചു മലർ ശരങ്ങൾ 
മമ മാറിട മെയ്തു മുറിച്ചീടുവാൻ?

തെന്നലേ പൊൻ മുളം തണ്ടിലൂടീ നിശാ 
സംഗമ തീരത്തണഞ്ഞിടുമോ;
സുന്ദര മീ നിലാ ചർച്ചിത വേദിയിൽ   
മന്ദാര പുഷ്പം വിടർന്നിടുമ്പോൾ?

5.jpg

എഴുത്തുകാരോട്

രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് രചനകൾ സമർപ്പിക്കാം. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. കാലം മാറി; ഒരുപാടെഴുതിയാൽ നിങ്ങൾ പോലും അതു വായിക്കില്ല.  

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന LINK ഉപയോഗിക്കുക. http://olam.in/Transliterate

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments. 

© 2017 Mozhi. All Rights Reserved.