User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

1.ക്രിസ്മസ് രാവ്
കണ്ണ് തുടയ്ക്കുന്നു,
അടുക്കളയിലൊറ്റ നക്ഷത്രം.

2.വഴിക്കണ്ണുകൾ
മുഖം തരാതെ മറയുന്നു,
പോസ്റ്റുമാൻ.

3.ശൈത്യക്കാലം
കൈയുറകൾ തേടുന്നു,
വിറയ്ക്കുന്ന വാർദ്ധക്യം.

4.ആഘോഷരാവ് 
കടത്തിണ്ണയിൽ ചേക്കേറുന്നു 
അനാഥബാല്യം .

5.ക്രിസ്മസ് കാർഡ് 
മഷി പടർന്ന വരികൾ, 
പ്രവാസ ഹൃദയം .

6.വിളക്ക് മരം 
അടർന്നു വീഴുന്ന മഞ്ഞു കണം,
പറന്നകലുന്ന പക്ഷി.

7.ഉറക്കമുണർത്തുന്നു 
കൺത്തടം കറുത്തിട്ടും,
മധുരമിട്ട വാത്സല്യം.

8.ഉറങ്ങുന്ന തെരുവ് 
ഉണ്ണി പിറന്നതറിയാതെ, 
യാചകബാലൻ.

9.ഒറ്റനക്ഷത്രം
ചൂണ്ടുവിരലിനപ്പുറം, 
അച്ഛനെന്നോർമ്മ .

10.ഒറ്റയടിപ്പാത 
കൂടെ നടക്കുന്നു, 
ക്രിസ്മസ് മണങ്ങൾ.