User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ആകാശം പോലെ 
കടൽ പോലെ 
കവിയ്ക്കെന്തിനാണ് സ്ത്രീലിംഗം 
കാടുപോലെ 
കവിതപോലെ 
കവിയ്ക്കെന്തിനാണ് സ്ത്രീലിംഗം 

ചേട്ടൻ പറഞ്ഞു 
ഹി ഈസ് എ ടീച്ചർ 

ചേച്ചി എന്നോടു പറഞ്ഞു 
ഷീ ഈസ് എ ടീച്ചർ 
നമുക്കെന്തിനാണ് ഹി ടീച്ചറും, ഷീ ടീച്ചറും?
നമുക്കെന്തിനാണ് 'പകനും', 'പികയും'?
നമുക്കു ടീച്ചർ മാത്രം പോരെ ഗുരോ?