User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 


ഈ ചിത്രം ഇനി ചില്ലിട്ടു ചുവരിൽ തൂക്കിടാം,
പിളർന്നു പോയ ഒരു സൗഹൃദത്തിന്റെ ഓർമയ്ക്ക്.

പന്തു തട്ടിക്കളിച്ച ബാല്യത്തിനപ്പുറം 
രഹസ്യങ്ങൾ പറഞ്ഞിരുന്ന കൗമാരത്തിനപ്പുറം 
വളർന്നു പോയ ഒരു സൗഹൃത്തിന്റെ ഓർമയ്ക്ക്.

നമുക്കിടയിൽ ഇഹലോകം എന്നാണു അപ്രസക്തമായത്?
നൂറ്റാണ്ടുകൾക്കു മുൻപ് ആരൊക്കെയോ എഴുതിയ 
ഗ്രന്ഥങ്ങൾ നീ തേടിയത് എന്തിനായിരുന്നു?
ഉത്തരങ്ങൾ ഇനിയും എനിക്ക് ആവശ്യമില്ലല്ലോ!
രക്ഷിക്കാൻ ഇനിയൊരു സൗഹൃദം കൂടി ഇല്ലല്ലോ!
എങ്കിലും... 
പഴയ സുഹൃത്തേ... തമസ്സിൽ നീ സുഖമായിരുന്നാലും.
മുന്നോട്ടുള്ള വഴിയിൽ നീ പിന്നോട്ടു നടന്നാലും.
നിനക്കായി ഈ ചിത്രം ചില്ലിട്ടു ഞാൻ ചുവരിൽ തൂക്കിടാം.