User Rating: 1 / 5

Star ActiveStar InactiveStar InactiveStar InactiveStar Inactive
 

ഒടുവിൽ ഒരു പരസ്യം കൊടുത്തു -
"പുറം ജോലികൾക്ക് ആളെ ആവശ്യമുണ്ട്"

തിരിച്ചു ചോദ്യം വന്നു -
"പുരപ്പുറം തൂക്കുന്ന നവോഢകൾക്ക് മുൻ ഗണന ഉണ്ടോ?"

മറുപടി കൊടുത്തു -
"മമ  മതസ്ഥർക്കു പരിഗണന"
സ്വജാതിക്കാർക്കു മുൻഗണന
ഒരേ തൂവലില്ലാത്തവർക്ക്‌ അവഗണന"

പണിഎന്താണ്?
"പുറം ചൊറിയുക"

വിശദീകരിക്കാമോ?
"കാലത്തു കുറച്ചു like ചെയ്യുക"
"പതിനൊന്നു മുതൽ comment എഴുതി പുകഴ്ത്തുക"
"ഉച്ചകഴിഞ്ഞു ശത്രുക്കളെ തേജോവധം ചെയ്യുക"
"പിന്നെ മുഖസ്തുതി ഒരു ശീലമാക്കുക"

പ്രതിഫലം എന്താണ്?
"തിരിച്ചു പുറം ചൊറിയുന്നതായിരിക്കും"

അപേക്ഷകൾ വന്നപ്പോൾ പുതിയ പരസ്യം കൊടുക്കേണ്ടി വന്നു.
"പഴയ കടലാസുകൾ ധാരാളം വിൽപ്പനയ്ക്ക്"