User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണു കണ്ണു തുറന്നതു. കസ്റ്റംസ്‌കാരൊന്നും ശല്യം ചെയ്തില്ല. പുറത്തു വന്നപ്പോഴാണു എന്നെ കൂട്ടിക്കൊണ്ടുപോകാനായി എല്ലാ കൂട്ടുകാരും നാട്ടുകാരും വന്നതായി കണ്ടതു. മോശമായിപ്പോയി. ആർക്കും ഒന്നു കൊണ്ടുവന്നിട്ടില്ല.         കൂട്ടമായി നിൽക്കുന്ന

സുഹ്രുത്തുക്കളെ കൈ വീശി അഭിവാദ്യം ചെയ്തു. ആരും കണ്ടതായിപ്പോലും ഭാവിക്കുന്നില്ലല്ലോ എന്നു ചിന്തിക്കുന്നതിനിടയിൽ, എല്ലാവരും ഒരു ആംബുലൻസിന്റെ പിന്നാലെ ഓടുന്നതുകണ്ടു.

വിമാനത്തിൽ വന്ന ഒരു ശവപ്പെട്ടി ആംബുലൻസിലേക്കു എല്ലാവരും ചേർന്നു മാറ്റി. ആംബുലൻസിനു പിന്നാലെ എന്നെ വിളിക്കുകപോലും ചെയ്യാതെ എല്ലാവരും വാഹനങ്ങളുമായി പാഞ്ഞു. അവസാനം തിരിച്ച ഒരു കാറിൽ ഞാൻ കയറിപ്പറ്റി. ഡ്രൈവർ ഒന്നും മിണ്ടിയില്ല. എതാണ്ടു ഇരുപതു മിനിറ്റു കൊണ്ടു വീട്ടിനടുത്തെത്തി. ഞാൻ പറയാതെ തന്നെ ഡ്രൈവർ കാർ എന്റെ വീട്ടിലേക്കു തിരിച്ചുനിർത്തി. അപ്പോഴാണു ആംബുലൻസും ആളുകളും എന്റെ വീട്ടിൽ എനിക്കു മുൻപേ എത്തിയതായി,ഒരു ഞെട്ടലോടെ കണ്ടതു. ഗ്ലാസ്‌ ഡോർ ഉള്ള മൊബൈൽ മോർച്ചറി,ആംബുലൻസിൽ നിന്നും വരാന്തയിലേക്കു എല്ലവരും ചേർന്നു താങ്ങിയെടുത്തു വച്ചു. ആ പെട്ടിയിൽ കിടന്ന മനുഷ്യൻ ഞാനായിരുന്നു എന്ന സത്യം ഒരു നീറ്റലോടെ മനസ്സിലാക്കിയപ്പോൾ ചുറ്റിനും നിലവിളികൾ ഉയരുന്നുണ്ടായിരുന്നു.