User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

കനത്ത തോൽവി ഏൽപ്പിച്ച കടുത്ത ദേഷ്യവും വെറുപ്പും ;  രണ്ടാമതും ആമയോടൊത്തു ഓടാൻ തീരുമാനിച്ച പകൽ ആണ് കുറുക്കനും

കൂട്ടരും മുയലിനെ തേടിവന്നത്.  മുയൽ ജയിക്കുന്ന "കളി "  കാണാനല്ല മറിച്ചു ആമ തോൽക്കാത്ത  " മത്സരം" കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും ആയതിനാൽ

ഭീരുവായ നീ  തുടക്കത്തിൽ തന്നെ ഉറക്കം ഏറ്റെടുക്കണമെന്നും ആവശ്യമറിയിച്ചു .   പരാജയ ചരിത്രം മാത്രമുണ്ടായിരുന്നിട്ടും തന്നെ തേടിയെത്തിയ മൃഗക്കൂട്ടത്തെ ഓർത്തു മുയലിനു അന്ന്‌ ഉറക്കം നഷ്ടമായി. ഇന്നലെയും മുയൽ പിടികൊടുക്കാത്ത മൃഗരാജന്റെ നിലവിളി ദൂരെ എവിടെയോ കേൾക്കാമായിരുന്നപ്പോൾ.