User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

എരക പുല്ലുകളാൽ സമൃദ്ധമായ പൊന്തക്കാട് വളർന്നു നിൽക്കുന്നിടത്തു മുൻപ് ഒരു നദി ഒഴുകിയിരുന്നു. ഇല്ലാതായ ആ നദിയോരത്താണ് ആശാനും ശിഷ്യരും പാർക്കുന്നത്.   ഒരു സായാഹ്നം.   സുദീർഘമായ മൗനം മുറിച്ചു ആശാൻ കണ്ണ് തുറന്നു അടക്കിയ ശബ്ദത്തിൽ പറഞ്ഞു.   "നിമിത്തങ്ങൾ ഒത്തുവരുന്നൊരു സന്ധ്യയിൽ ‘അവൾ’ കയറി വരും.

ഓർക്കുക, കരുണവും ശാന്തവും വിദഗ്ദ്ധമായി ഉപയോഗിക്കും. അതും നിങ്ങളെ വഴിതെറ്റിക്കും വരെ മാത്രം. "    "പോംവഴി എന്തെങ്കിലും? " ശിഷ്യപ്രമുഖൻ ചോദിച്ചു. "ഒഴിഞ്ഞു മാറുക. വഴി മാറ്റി വിടുക ".  ആശാന്റെ ഒരിക്കലും പിഴക്കാത്ത വാക്കുകൾ ഉരുക്കഴിച്ചു ശിഷ്യഗണങ്ങൾ അവൾക്കായ് കാത്തുനിന്നു.    ഇരുട്ട് കനത്തു വന്ന ആദ്യ യാമത്തിൽതന്നെ കരഞ്ഞു കലങ്ങിയ കണ്ണുമായ് അവൾ വന്നു.    പിഞ്ചിയ ചേലയും ഉലഞ്ഞു ചിതറിയ മുടിയിഴകളും അവളിലെ അപരാധിനിയെ അടയാളപ്പെടുത്തിയിരുന്നു.   "അല്പം വെള്ളം തരുമോ കുടിക്കാൻ. വല്ലാത്ത ദാഹം. "   ശിഷ്യ പ്രമുഖൻ ഇല്ലാത്ത നദിയെ നോക്കി പറഞ്ഞു.    "അങ്ങോട്ട് പൊയ്ക്കോളൂ അവിടെ ഉണ്ട്."   അവൾ നടന്നു നീങ്ങി.  എരക കാട്ടിൽ അവളെ കാത്തു നിന്നിരുന്ന ഇടം തുടകളിൽ എന്തിനും പോന്ന വിരലുകൾ താളമിട്ടു തുടങ്ങിയിരുന്നപ്പോൾ.