User Rating: 1 / 5

Star ActiveStar InactiveStar InactiveStar InactiveStar Inactive
 

ചെറിയ ഒരു തരിപ്പു പോലെ ആണ് തുടങ്ങിയത്; വലതു കൈവെള്ളയുടെ മദ്ധ്യത്തിൽ. പിന്നീടൊരു കുഞ്ഞു തടിപ്പായി അതു രൂപാന്തരപ്പെട്ടു. ഇടതു  കൈവിരലുകൾ കൊണ്ട് പരതുമ്പോൾ, സുഖമുള്ള ഒരു അസ്വസ്ഥത അതു സമ്മാനിച്ചുകൊണ്ടേ ഇരുന്നു. സമ്മാനം തുടർന്നു കിട്ടാനായി വിരലുകൾ നിരന്തരം തഴുകിക്കൊണ്ടേ ഇരുന്നു. അങ്ങനെ വിരലുകളുടെ  പരിലാളനത്തിൽ അതു വളർന്നൊരു ചെറിയ കൊമ്പായി  മാറി. അറ്റം കൂർത്തു, അൽപ്പം ഉള്ളിലേക്കു വളഞ്ഞു, നഖത്തിന്റെ നിറത്തിൽ ഒരു ചെറിയ ആയുധം. 


User Menu