User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive

1971 - ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം ഇന്ത്യയെ എത്രത്തോളം ബാധിച്ചു എന്നൊരു കണക്കു ഇപ്പോൾ പറയാൻ വയ്യ. എന്നാൽ രാമൻകുട്ടിയെ സംബന്ധിച്ചു അത് വലിയ ഓർമകളുടെ ദിനങ്ങളാണ്. യുദ്ധാനന്തരം നാട്ടിലും വീട്ടിലും ഉണ്ടായിരുന്ന ദാരിദ്ര്യമാണ് പ്രധാന ഓർമകൾ. വളരെ അപൂർവമായി മാത്രം കണ്ടിരുന്ന ഒരു വസ്തുവായി പണം മാറി. നാട്ടിലെ അസ്ഥിരതയൊന്നും രാമൻകുട്ടിക്കു മനസിലായില്ല. ആകെ അറിയാമായിരുന്നത് അങ്ങകലെ വടക്കെവിടെയോ പാകിസ്ഥാന്റെ അതിർത്തിക്കടുത്തു ജോലി ചെയ്തുകൊണ്ടിരുന്ന അച്ഛനെയും, ആഴ്ചയിലൊരിക്കൽ അച്ഛന്റെ എഴുത്തുമായി വന്നിരുന്ന ശിപായിയെയും, മാസത്തിലൊരിക്കൽ ശിപായി കൊണ്ടുവരുന്ന മണിയോർഡറും നോക്കിയിരിക്കുന്ന അമ്മയേയുമാണ്‌.

Comment

Comment

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active

"ആലപ്പുഴ മീൻകറി" എന്ന ബോർഡ് നോക്കി അലപനേരം നിന്നശേഷം അയാൾ ഹോട്ടലിനുള്ളിൽ കടന്നു . ഓർഡർ അനുസരിച്ചു സാധനം വന്നു നല്ല പൊളപ്പൻ മീൻകറി . മടങ്ങാൻ നേരം മാനേജറോട് പാചകക്കാരനെ ഒന്ന് കാണണമെന്നും അനുമോദിക്കാനാണെന്നും പറഞ്ഞു . ഉദ്ദേശ ശുദ്ധി മാനിച്ചാവണം മാനേജർ തന്റെ 'പുതിയ' കുക്കിനോട് വരാൻ പറഞ്ഞു. തൊപ്പി വച്ച് ഏപ്രൺ ധരിച്ച ഒരാൾ വന്നു തൊഴുതു നിന്നു.ഭക്ഷണം നല്ലതായെന്നും പ്രത്യേകിച്ച് മീൻ കറി അസാധ്യമായെന്നും പറഞ്ഞു.വളരെ പതുക്കെ മടിച്ചു മടിച്ചു ബംഗളയിൽ അയാൾ പറഞ്ഞു ." ധന്യവാദ് ജനാബ് ".

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

രംഗം 1: മെട്രോ ട്രെയിൻ   മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും  പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട് ബോധവാന്മാരല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ  പറ്റി എല്ലാവർക്കും നല്ല ബോധമുണ്ട്. ട്രെയിൻ

Comment

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active

കനത്ത തോൽവി ഏൽപ്പിച്ച കടുത്ത ദേഷ്യവും വെറുപ്പും ;  രണ്ടാമതും ആമയോടൊത്തു ഓടാൻ തീരുമാനിച്ച പകൽ ആണ് കുറുക്കനും

കൂട്ടരും മുയലിനെ തേടിവന്നത്.  മുയൽ ജയിക്കുന്ന "കളി "  കാണാനല്ല മറിച്ചു ആമ തോൽക്കാത്ത  " മത്സരം" കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും ആയതിനാൽ

Comment

User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive

"അട്യേനിന്ന് ഉച്ച്യാമ്പ്ലക്ക് പോണമ്പ്രാട്ട്യേ...കുടീല് പെണ്ണ് ഒറ്റക്കാ..."    മുറ്റത്തെ ഒതുക്ക് കല്ലിനപ്പുറം നിൽക്കുന്ന കണ്ടങ്കുട്ടി തന്റെ സ്വതവേ വളഞ്ഞ നടു അൽപം കൂടി വളച്ചു.   "നെനക്ക് തോന്നുമ്പോ വരാനും പോവാനും ഇതെന്താ സർക്കാരാപ്പീസാ നായേ.. ആ തെക്കേത്തൊടി മാന്താൻ തൊടങ്ങീട്ട് രണ്ടീസായില്ലെ...  ഇന്നത് തീർത്തില്ലെങ്കിലാ. ങ്‌ഹാ..."   

Comment