User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം ഇവിടെ പ്രവാസികൾക്കിടയിൽ രൂപപ്പെട്ടു വരുന്നു. അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്കും, സോഷ്യൽ മീഡിയയ്ക്കും ഒക്കെ നിർണ്ണായകമായ പങ്കുണ്ട്. ഇനി നമുക്ക് അടുത്ത ഘട്ടത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. ഭാഷാ സ്നേഹികൾക്ക് ഒന്നിച്ചു ചേരാനും,

പരിചയപ്പെടാനും, എഴുത്തുകാർക്ക് അവരുടെ രചനകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും ഒരു വേദി ഒരുക്കുന്നു. പലരും നടന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഈ ഒത്തു ചേരലും സംഘടനകൾക്കു അതീതമായ സൗഹൃദവും. Venue: Kerala house, 671 Romford Road, Manor Park, London E12 5AD, 11am - 4pm

മുഖ്യാതിഥി ആയി കവിയും ചിത്രകാരിയും ആയ Dr. കവിത ബാലകൃഷ്ണൻ നമ്മോടൊപ്പം കൂടുന്നു. "സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ കലാ ചരിത്ര" ത്തെപ്പറ്റി, "സമകാലിക ലോകത്തു കവിയുടെ സ്വത്വ" ത്തെപ്പറ്റി ഒക്കെ Dr.കവിത നമ്മോടു സംസാരിക്കുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം networking. സ്വയം പരിചയപ്പെടുത്തുക, രചനകൾ അവതരിപ്പിക്കുക, പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രദർശിപ്പിക്കുക. കൂട്ടായി ചെയ്യാവുന്ന സാഹിത്യ സംബന്ധമായ പ്രവർത്തനങ്ങൾ തിരിച്ചറിയുകയും, നിർവഹണപരമായ ചുമതലകൾ ഏറ്റെടുക്കാൻ സന്നദ്ധത യുള്ളവരെ കണ്ടെത്തുകയും ചെയ്യുക എന്നത് ഈ ഒത്തു ചേരലിന്റെ മുഖ്യമായ താല്പര്യമാണ്.


വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

ഹ്രസ്വ ഡിജിറ്റൽ രചന

കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. 

Read more >>>

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2018

User Menu