User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

യൂറോപ്പിന്റെ ചരിത്രത്തിൽ അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെ മദ്ധ്യകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നു. അന്നുണ്ടായിരുന്ന ജന്മികുടിയാൻ (feudalism)  സമ്പ്രദായത്തിൽ ഭൂമിയുടെ ഉടമകൾ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും (ബിഷപ്പ്) ആയിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ സാംസ്കാരികമായ അപചയം ആരംഭിച്ച യൂറോപ്പിൽ  ഇരുണ്ട കാലഘട്ടം ആയി അറിയപ്പെട്ട ഈ കാലഘട്ടം പിൽക്കാലത്തിൽ നവോത്ഥാനത്തിനും (renaissance) പര്യവേക്ഷണങ്ങളുടെ  (Age of Discovery) കാലഘട്ടത്തിനും വഴി തെളിച്ചു. യൂറോപ്പിന്റെ ജനസംഖ്യ ഏകദേശം പകുതിയായി കുറച്ച പ്ലേഗും, വ്യാപകമായ ക്ഷാമങ്ങളും, ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളായിരുന്നു. നിലവിലുണ്ടായിരുന്ന ക്രിസ്തു മതത്തിന്റെ യഥാസ്ഥിതികമായ നിലപാടുകളെ ചോദ്യം ചെയ്തിരുന്നവരെ ദൈവ നിഷേധികളായി മുദ്രകുത്തുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. 

കുരിശുയുദ്ധങ്ങൾ

യുദ്ധങ്ങൾ എന്തിനു വേണ്ടി ആണെങ്കിലും മനുഷ്യരാശിയുടെ മരണത്തിൽ കലാശിക്കുന്നു. അപ്പൊളതു സൃഷ്ടികർത്താവായി കരുതപ്പെടുന്ന ദൈവത്തിന്റെ പേരിലാണെങ്കിലോ, അതേറ്റവും നീചമായ കാര്യമാണ്. ദൈവ നിഷേധമാണ്. ദൈവ വിശ്വാസികളായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും, തങ്ങളുടെ ഏക ദൈവത്തിനു വേണ്ടി പരസ്പരം കൊന്നൊടുക്കി. എന്താ തമാശ! ഇതിലൊന്നും ദൈവം ഇടപെട്ടില്ല. രണ്ടു മതങ്ങളിലെയും പരമോന്നത പദവിയിലുള്ള പുരോഹിതർ യുദ്ധത്തിനു ആഹ്വാനം നൽകി. അതെ, അവർ കൊല്ലാൻ പറഞ്ഞു. പരമ കാരുണികൻ എന്നും സ്നേഹ സാഗരം എന്നും വിളിക്കപ്പെടുന്ന ദൈവത്തിനു വേണ്ടിയാണെന്ന് ഓർക്കണം.

1096 നും 1291 നും ഇടയ്ക്കു എട്ടു വലിയ കുരിശു യുദ്ധങ്ങൾ നടന്നു.

ഒരു പ്രദേശത്തിന്റെ പ്രാധാന്യം

ക്രിസ്തുവിനും മുൻപുണ്ടായിരുന്ന ഒരു ചെറിയ ഭൂവിഭാഗം ചരിത്രത്തിൽ ഒരുപാടു യുദ്ധങ്ങൾക്കുള്ള കാരണമായിത്തീരുന്നു. ക്രിസ്തുവിനും എത്രയോ മുൻപ് ബൈസാന്തിയും എന്നും ക്രിസ്തുവിനും 330 വർഷങ്ങൾക്കു ശേഷം കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടിരുന്ന ഇന്നത്തെ ഇസ്‌താംബുൾ (തുർക്കിയിലെ) ആണു കഥയിലെ വില്ലൻ. ഏഷ്യയ്കും പശ്ചിമ യൂറോപ്പിനും ഇടയ്ക്കുള്ള കവാടമാണ് ഇസ്‌താംബുൾ. അതേപോലെ തന്നെ മധ്യതരണ്യാഴിയ്ക്കും കരിങ്കടലിനും മധ്യേയുള്ള കവാടവും ആണ്‌ ഇസ്‌താംബുൾ. രണ്ടു ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ആൾ / ചരക്കു ഗതാഗതത്തെ നിയന്ത്രിക്കാൻ ഈ കവാടത്തിന്മേലുള്ള നിയന്ത്രണം അധികാരി വർഗ്ഗത്തിനു ആവശ്യമായിരുന്നു.

User Menu