അറിഞ്ഞ മിഥ്യയ്ക്കും അറിയാത്ത സത്യത്തിനും ഇടയിലെ വാതായനമാണ് മാർത്താണ്ഡന്റെ നിലക്കണ്ണാടി. അതെങ്ങോട്ടു വേണമെങ്കിലും തുറക്കാം. ഭ്രമാത്മകമായ ഒരു മിഥ്യാലോകത്തിന്റെ ഉന്മാദത്തിലൂടെ ഒരു യാത്രയാണ്‌ ഇനിഉള്ളത്. പദാർഥത്തിനും ആശയത്തിനും ഇടയിലൂടെ, ഇരുളിനും വെളിവിനും ഇടയിലൂടെ, സാധാരണമായ ജീവിത സന്ദർഭങ്ങളെ തൊട്ടുഴിഞ്ഞുള്ള അനന്തമായ ഒഴുക്ക്. 

ആദ്യത്തെ രണ്ടു ഖണ്ഡങ്ങളിൽ അലിഞ്ഞു ചേർന്ന പൊതു ധാരണകളിൽ (general concept) നിന്നും അനല്പമായി വ്യതിചലിക്കാതെ ആർക്കും സ്വയം പൂർത്തിയുള്ള ഖണ്ഡങ്ങൾ ഇതിനോടൊപ്പം എഴുതി ചേർക്കാവുന്നതാണ്. തിരിച്ചറിയപ്പെടാത്ത (unidentified) പ്രഥമപുരുഷൻ (first person) കേന്ദ്ര കഥാപാത്രമായിപ്പോയത് തുടക്കം കുറിച്ച വ്യക്തിയുടെ സൗകര്യം മാത്രമാണ്.

എഴുതിയ ഖണ്ഡത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അതെഴുതിയ ആൾക്കുള്ളതാണ്. എല്ലാ ഖണ്ഡങ്ങളും ആർക്കും സ്വതന്ത്രമായി ഏതു ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യാവുന്നതാണ്. എങ്കിലും അങ്ങിനെ ചെയ്യും മുൻപ്, മൂല രചയിതാവുമായി കൂടി ആലോചിക്കുന്നത് നന്നായിരിക്കും എന്നു ശുപാർശ ചെയ്യുന്നു.