ഇതൊരു ചരിത്രാന്വേഷണമാണ്. ഭൂഖണ്ഡങ്ങളിലൂടെ നമുക്കു പുറകോട്ടൊന്നു യാത്ര പോകാം. അവിടെ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, കാരുണ്യത്തിന്റെയും, അഹിംസയുടെയും, ഏകതയുടെയും, വക്താക്കൾ ദൈവത്തിന്റെ പേരിൽ എന്തൊക്കെ ചെയ്തു കൂട്ടി എന്നൊന്നു പരിശോധിക്കാം. അതിനു ശേഷം നമുക്കു കണ്ണാടിയിൽ നോക്കി പൊട്ടിച്ചിരിക്കാം, ഒരു ചെമ്പരത്തി പൂവ് ചെവിയിൽ വയ്ക്കാം.