User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

ഓരോ മഴയും ഒരു തിരിച്ചു വരവാണ്.
കടലിന്‍റെ മാറില്‍ നിന്നെന്നോ  പറിച്ചു മാറ്റപ്പെട്ട

ഒരു ജലകണത്തിന്‍റെ തിരിച്ചുവരവ്.
അനേകം ജലകണങ്ങളുടെ തിരിച്ചുവരവ്‌..

എന്നോ,
മാരിവില്ല് വിരിയുന്ന വാനം നോക്കി പറന്നു പൊങ്ങി,
സൂര്യതാപമേറ്റു വാടിപ്പോയവരുടെ
ദുഖം കനത്തോരു കാര്‍മേഘമാകുന്നു.
ഇളം തെന്നല്‍ തലോടലിലറിയാതെ വിതുമ്പുന്നു.

Comment

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നതു 
നമുക്കറിയാമെങ്കിലും തിരഞ്ഞു ചെന്നാൽ 
അത് ഇരുട്ടിലേക്ക് തന്നെ മാഞ്ഞു പോകുന്നു .
കണ്ടെന്നു ,
ശബ്ദം കേട്ടെന്നു ,
അങ്ങനെ ഒരു പൂച്ചയെ ഇല്ലെന്നു ,
നമ്മൾ എത്ര വട്ടം ചർച്ച ചെയ്തിരിക്കുന്നു .
എത്ര പെട്ടന്നാണ് പൂച്ചയുണ്ടെങ്കിലെന്താ 
എലിയെ പിടിക്കുമല്ലോ എന്ന തരത്തിലേക്ക് 
വീട് തന്നെ വിഭജിച്ചു പോയത് .

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

സ്കാനിലൂടെ കടത്തി വിട്ട ശേഷം 
സ്വപ്ന വിശാരദൻ നിരീക്ഷിച്ചു.

നീലത്തിരകൾ ഇളകുന്ന ആയിരത്തൊന്നു ജല സ്തംഭങ്ങൾ 
താങ്ങി നിറുത്തുന്ന മേൽക്കൂരയിൽ 
കെട്ടിത്തൂക്കിയിട്ട ഒരു കറുത്ത സൂര്യൻ 
വെളിച്ചം കുടിക്കുന്നു.

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

ഇന്നലെയും നീ പറയാതെ വന്നു 
എന്നും അങ്ങനെതന്നെയാണല്ലോ...
വരുമ്പോളും പോകുമ്പോഴും 
നീ പറയാറില്ലല്ലോ
അതുകൊണ്ട്;
ഇന്നു നമ്മുടെ കുട്ടിയ്ക്ക്
മുറ്റത്തിറങ്ങാതെ വീടിനുള്ളില്‍
തോണി ഇറക്കിക്കളിക്കാനായി!
ഇന്ന് നീ വന്നില്ല.

Comment

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive

വാതിലിന് ഇരുപുറവും വല്ലാത്ത നിശബ്ദ്തയാണ്‌. 
ഒന്നു മരണത്തോടുള്ള ശത്രുതയും
മറ്റൊന്നു ജീവിതത്തോടുള്ള ആർത്തിയും. 
ഒരോ നിമിഷവും വിലപെട്ടതാണ്,
ഒരു ഉപ്പു തുള്ളിയോളം അളവിൽ പിഴച്ചാൽ- 
കടലോളം ശൂന്യതയാണ്‌. 

പുറത്തുള്ളവർ അനുഭവിക്കുന്നത്‌,

Comment

Comment

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive

വാൾ പേപ്പർ ഒട്ടിച്ച ഭിത്തിയിൽ ഒരാണി.
ആണിയിൽ ചരിഞ്ഞു തൂങ്ങി ഒരു ദ്വിമാന ചിത്രം.

Comment

Comment

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive


ശാരികേ,ചോരച്ചുവപ്പിനാൽ തീർത്തു,നാം
മേൽക്കുമേൽ കൂട്ടിവെച്ചോർമ്മകൾ കുന്നുപോൽ        

Comment

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive

(പി. ഭാസ്കരൻ എഴുതിയ "ഓർക്കുക വല്ലപ്പോഴും" എന്ന കവിത അറിഞ്ഞ ശേഷം ഇതു പരിചയപ്പെടുക.)

യാത്രയാക്കി, പണ്ടിരു വാക്കുകൾ മണിക്കാറ്റിൻ
ഗാത്രത്തിലുഴിഞ്ഞു നീ, "ഓർക്കുക വല്ലപ്പോഴും".

Comment

Comment

User Rating: 1 / 5

Star ActiveStar InactiveStar InactiveStar InactiveStar Inactive

ഒടുവിൽ ഒരു പരസ്യം കൊടുത്തു -
"പുറം ജോലികൾക്ക് ആളെ ആവശ്യമുണ്ട്"

തിരിച്ചു ചോദ്യം വന്നു -
"പുരപ്പുറം തൂക്കുന്ന നവോഢകൾക്ക് മുൻ ഗണന ഉണ്ടോ?"

Comment

User Menu