ഈ നൂറ്റാണ്ടിലെ മലയാള ഭാഷയുടെ അതിജീവനത്തിനു മുഖ്യ കാരണം ലോകമെമ്പാടും പടർന്നു കിടക്കുന്ന മലയാളം ബ്ലോഗെഴുത്തുകാരാണ്. സാങ്കേതികതയുടെ സാഭല്യവുമായി പ്രവാസികളുടെ വലിയ ഒരു സംഘം ഇതിനോടൊപ്പം ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉണ്ടായിരുന്നു. ഗൃഹാതുരത്വവുമായി അന്യ ഭാഷയുടെ ചുറ്റുപാടുകളിൽ ജീവിക്കുന്ന ഇവർ കഥകളും, കവിതകളും, അനുഭവങ്ങളും, നിരീക്ഷണങ്ങളുമായി മലയാളത്തെ സമ്പുഷ്ടമാക്കിക്കൊണ്ടിരുന്നു. മുഖ്യധാര പലപ്പോഴും ഇവരെ 'അപക്വരായ എഴുത്തുകാർ' എന്നു വിളിച്ചു. മുഖ്യധാരയുടെ പ്രിയപ്പെട്ട ആസ്ഥാന എഴുത്തുകാരേക്കാൾ മികച്ച രചനകൾ ചില 'അപക്വരായ എഴുത്തുകാർ' മുന്നോട്ടു വച്ചിട്ടുണ്ട്.

പ്രിയപ്പെട്ട ബ്ലോഗെഴുത്തുകാരെ നിങ്ങളെ മൊഴി അംഗീകരിക്കുന്നു. ഭാഷയ്ക്കു നിങ്ങൾ നൽകിയ പങ്കു നിസ്തുലമാണെന്നു മൊഴി മനസ്സിലാക്കുന്നു. നിങ്ങളുടെ ബ്ലോഗുകൾ ഇവിടെ പരിചയപ്പെടുത്തുക. നിങ്ങളുടെ ബ്ലോഗിലെ മികച്ച രചനയും, ബ്ലോഗ് വിലാസവും, [email protected]മൊഴി.org നു അയച്ചു തരിക.

There are no articles in this category. If subcategories display on this page, they may have articles.