User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

മയാ അംഗലോവ് (Maya Angelou) ഒരു ബഹു മുഖ പ്രതിഭയായിരുന്നു. കവിയും, എഴുത്തുകാരിയും എന്നതിനൊപ്പം ഗാന രചയിതാവും, ഗായികയും, നടിയും ആയിരുന്നു. Dr മാർട്ടിൻ ലൂതർ കിങിനും (Dr. Martin Luther King Jr), മാൽകോം എക്സിനും (Malcom X )   വേണ്ടി പ്രവർത്തിച്ചിട്ടുള്ള  അംഗലോവ് ഒരു പൗരാവകാശോത്സുകയും ആയിരുന്നു. ആറു ആത്മകഥകൾ എഴുതിയ അംഗലോവിന്റെ ഏറ്റവും പ്രശസ്തമായ കൃതി ആദ്യ ആത്മകഥയായ  I Know Why the Caged Bird Sings ആണ്. അനേകം പുരസ്കാരങ്ങളും യശസ്കര ബിരുദങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. 2014 ൽ എൺപത്തി ആറാമത്തെ വയസ്സിൽ കറുത്ത വംശജയായ ഈ അമേരിക്കൻ പ്രതിഭ അന്തരിച്ചു.