User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

(വിമോചകൻ    റ്റിഷാനി ദോഷി.   മൊഴിമാറ്റം: അലി)

ഇവിടത്തെ കന്യാസ്ത്രീ എന്റെ  അമ്മയോട് പറഞ്ഞു  അവരെങ്ങനെ കുഞ്ഞുങ്ങളെ സംഭരിക്കുന്നതെന്ന്  അവർ കറുത്തവരോ, അനംഗരോ, പെണ്കുട്ടികളോ  ആയിരിക്കും.   തെരുവിൽ  നഗ്നരായി, ചപ്പിലോ ചവറിലോ  പൊതിഞ്ഞു  പ്ലാസ്റ്റിക്കു ബാഗുകളിൽ തിരുകിക്കേറ്റി  അവരുടെ മഠത്തിന്റെ പടിക്കൽ ഉപേക്ഷിച്ചു    ഒരു  പട്ടി മണ്ണിൽ നിന്നും മാന്തിയെടുത്ത്  ഒരെണ്ണം  മണ്ണിന്നു മുകളിൾ കണ്ട തല എല്ലോ മരക്കഷ്ണമോ എന്ന് നിനച്ചു, വെറുതെ ചവയ്ക്കാൻവേണ്ടി.   ഇതിനെയാണ് എന്റെ അമ്മ കൊണ്ടുവരുന്നത്.   **** മില്വാക്കി വിമാനത്താവളം, യു എസ് എ.   അച്ഛനമ്മമാർ പടിവാതിക്കൽ  കാത്തുനിക്കുന്നു  അവരമേരിക്കകാർ, ചടങ്ങുകളും പാരമ്പര്യങ്ങളും  അറിയാവുന്നവർ.   അവർ അവളെ കാണുകയോ തൊടുകയോ ചെയ്തിട്ടില്ലിതേവരെ. കൈയിലെ രോമങ്ങൾ നുള്ളിപ്പറിക്കുന്ന അവളുടെ ദുസ്വഭാവം  അവർക്കറിയുകയുമില്ലല്ലോ! അല്ലെങ്കിൽ അവളുടെ അമ്മ എങ്ങനെ അവളെ കുഴിച്ചുമൂടാൻ  ശ്രമിച്ചുവെന്നും.   എന്നിട്ടും അവർ കണ്ണീരൊഴുക്കുന്നു.   ഞങ്ങൾക്ക് കണ്ണീരടക്കാൻ കഴിയുന്നില്ല, എന്റെ അമ്മ പറഞ്ഞു, അവളുടെ ഒഴിഞ്ഞ കൈകളെ  ഓർത്തുകൊണ്ട്.   ആ പെണ്കുട്ടി വീഡിയോ റ്റേപ്പുകളിലൂടെ വളർന്നു  ഒരു സ്ത്രീയിൽ നിന്നും മറ്റൊരു സ്ത്രീയിലേക്ക്  കൈമാറുന്നതെങ്ങിനെ എന്നറിഞ്ഞുകൊണ്ട്  അവൾ മങ്ങിയ മൂലകളിലേക്കൊതുങ്ങി.   അവളുടെ പിറവിയിൽ  ഗ്രാമപരിധികൾക്കപ്പുറം   നിരാശ്രയമായ  വീടുകളിൽ   അമ്മമാർ പോകുന്നു  ശരീരത്തിൽ നിന്നും  ജീവനെ പുറം തള്ളാൻ  ശരീരത്തിൽ നിന്നും  മറ്റൊരു ജീവൻ   പുറം തള്ളപ്പെടുന്നത് കാണാൻ    ആണോ പെണ്ണോ എന്ന് തടവിനോക്കിക്കൊണ്ട്  മറ്റുള്ള കുഞ്ഞുങ്ങളുടെ മദ്ധ്യത്തിലേക്കെറിയുന്നു    അവരുടെ പുരുഷന്മാർക്ക് കിടന്നുകൊടുക്കുവാൻ  സ്വന്തം കുടിലുകളിലേക്കു ഇഴഞ്ഞു വലഞ്ഞ് വീണ്ടും.   

---------

വെൽഷ് - ഗുജറാത്തി മാതാപിതാക്കൾക്ക്  ചെന്നൈയിൽ വച്ച് Tishani Doshi പിറന്നു. വിദേശ രാജ്യങ്ങളിൽ പഠനം. ലണ്ടനിലെ ഫാഷൻ മാസികയിൽ ജോലി നോക്കിയ ശേഷം, ഇന്ത്യയിലെ പ്രശസ്ത നർത്തകി ആയ ചന്ദ്രലേഖയോടൊപ്പം നൃത്ത പര്യടനം നടത്തുന്നു. സ്വതന്ത്ര പത്രപ്രവർത്തകയായ  Tishani Doshi  സർഗ്ഗ രചയിതാവായും അറിയപ്പെടുന്നു. പ്രധാന രചനകൾ Countries of the Body (2006) കവിത, Everything Begins Elsewhere (2013) കവിത, The Pleasure Seekers (2010) നോവൽ