പുറത്തേക്കുള്ള വാതിൽ; അകത്തേക്കും

അന്യഭാഷയിൽ നിന്നുമുള്ള മൊഴിമാറ്റങ്ങൾ, പരിചയപ്പെടുത്തലുകൾ...

പ്രണയലേഖനം എഴുതി Rs.5000 നേടുക

പ്രിയ കാമുക ഹൃദയമെ......നിന്റെ സ്വപ്നത്തിലെ പ്രണയഭാജനത്തിനു നിലാവുകൊണ്ടൊരു പ്രണയ ലേഖനം കുറിക്കു. Rs.5000 സമ്മാനം!... നിങ്ങളുടെ പ്രണയ ലേഖനം 2000 വാക്കുകളിൽ കവിയാത്ത സർഗ്ഗ രചന നിങ്ങൾ തന്നെ എഴുതിയത് ആയിരിക്കണം. മുൻപ് പ്രസിദ്ധം ചെയ്തവ ആയിരിക്കരുത്.  എഴുതുന്ന പ്രമേയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്കു തന്നെ ആയിരിക്കും. രചനകൾ ഡിജിറ്റൽ, അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധം 'ചെയ്യുന്നതിനുള്ള അവകാശം 'മൊഴി' യിൽ നിക്ഷിപ്തമായിരിക്കും. ഒരു വ്യക്തിയുടെ ഒരു പ്രണയ ലേഖനം മാത്രമേ സ്വീകരിക്കുകയുള്ളൂ.  pen@mozhi.org ൽ 2017 നവംബർ  30  നു മുൻപായി ഇമെയിൽ ചെയ്യുക.  (www.mozhi.org ലും https://www.facebook.com/mozhiorg/ ലും   സമർപ്പിക്കാവുന്നതാണ്)

ഒരു കബീർ ഗീതം 

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 


സാന്ധ്യ നിഴലുകൾ സാന്ദ്രമാകുന്നു. 
ഒപ്പം സ്നേഹത്തിന്റെ ഇരുൾ ഉടലിനെയും മനസ്സിനെയും പൊതിയുന്നു.

ജാലകം പടിഞ്ഞാറേക്കു തുറക്കൂ, പിന്നെ സ്നേഹത്തിന്റെ വിഹായസ്സിൽ ഇല്ലാതാകൂ;
ഹൃദയ പത്മ ദലത്തിൽ കിനിയുന്ന മധു നുകരൂ
തിരകളെ നിന്റെ ഉടലിലേക്കു ഉൾക്കൊള്ളു: കടലോരം എത്ര മഹത്തരമാണ്!
കേട്ടാലും! ശംഖൊലികളും കിണ്വനങ്ങളും ഉയരുന്നു.
കബീർ പറയുന്നു: 
"സഹോദരാ, ശ്രദ്ധിക്കു! തമ്പുരാൻ എന്റെ ശരീരമാകുന്ന മൺ കുടത്തിൽ കുടികൊള്ളുന്നു.

The shadows of evening fall thick and deep, and the darkness of
love envelops the body and the mind.
Open the window to the west, and be lost in the sky of love;
Drink the sweet honey that steeps the petals of the lotus of the heart.
Receive the waves in your body: what splendour is in the region of the sea! 
Hark! the sounds of conches and bells are rising.
Kabîr says: "O brother, behold! the Lord is in this vessel of my body." 

(ഞായറാഴ്ച (20.08.2017)  പോളി വർഗീസിന്റെ മോഹന വീണ  performance ഉണ്ട്. അതുമായി ബന്ധപെട്ടുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയും ദാർശനികനും ആയ കബീറിന്റെ കവിതകൾ കുറെ വായിച്ചു. അതിലൊരെണ്ണം ഭാഷാന്തരം ചെയ്യാൻ തുനിഞ്ഞു. കബീർ എഴുതിയിരുന്നത് സാധാരണക്കാരുടെ ഹിന്ദിയിൽ ആയിരുന്നു. മുച്ചേ ഹിന്ദി നഹിം മാലും. അതുകൊണ്ടു ആശ്രയിച്ചത് ഇംഗ്ലീഷ് പരിഭാഷയെ ആണ്. അതുകണ്ടു തന്നെ പരിഭാഷയുടെ പരിഭാഷ ആയ എന്റെ വികൃതിയിൽ മഹാനായ കബീർ ഉദ്ദേശിച്ചതിന്റെ എത്ര ശതമാനം ഉണ്ട് എന്ന് നിശ്ചയമില്ല. പോരാ എങ്കിൽ Receive the waves in your body: what splendour is in the region of the sea!  എന്ന ഭാഗം ഏതു ആശയത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് ശരിക്കും പിടികിട്ടിയിട്ടില്ല. അറിയാവുന്നവർ പറഞ്ഞു തരിക. ഇങ്ങനെ ഒക്കെ അല്ലെ നമ്മൾ പഠിക്കുന്നത്!)

കബീർ ധാരാളം ഈരടികൾ രചിച്ചിട്ടുണ്ട്. അതിലൊരെണ്ണം. 

जैसे तिल में तेल है, ज्यों चकमक में आग
तेरा साईं तुझ में है, तू जाग सके तो जाग

"Jaise Til Mein Tel Hai, Jyon Chakmak Mein Aag
Tera Sayeen Tujh Mein Hai, Tu Jaag Sake To Jaag"

എള്ളിലെ സ്നിഗ്ദ്ധം പോലെ, തീക്കല്ലിലെ അഗ്നിപോലെ 
നിന്നുള്ളിലിരിപ്പൂ നീ തേടുന്ന തമ്പുരാൻ.

2.jpg

എഴുത്തുകാരുടെ ശ്രദ്ധക്ക്

നിങ്ങളുടെ രചന മൊഴിയുടെ ഏതെങ്കിലുമൊരു കാറ്റഗറിയിൽ പെടുന്നവ ആയിരിക്കണം. സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് രചനകൾ സമർപ്പിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവരുടെ എല്ലാ രചനകളും ഒന്നിച്ചു ലിസ്റ്റ് ചെയ്യപ്പെടും. അതു വായനക്കാർക്കു സൗകര്യമാണ്. അതിനാൽ രജിസ്റ്റർ ചെയ്യുക. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. 

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നതായിരിക്കും. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരുടെ ശ്രദ്ധക്ക്

നിലവാരമുള്ള രചനകൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച് വായിക്കുന്ന രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു നിങ്ങളുടെ എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നതായിരിക്കും.

രചനകൾ എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന GOOGLE LINK ഉപയോഗിക്കുക. https://www.google.com/intl/ml/inputtools/try/

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments. 

© 2017 Mozhi. All Rights Reserved.