അനുഭവം

അനുഭവങ്ങൾ, സ്മരണകൾ | ഓർമ്മ - അതാണ് കാലം. ഓർമ്മകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്.

ഒരു ലോട്ടറിക്കഥ

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

എന്റെ മാത്രം സ്വപ്നം.

ഞാൻ ലോട്ടറി എടുക്കുന്നത് സ്വപ്നങ്ങൾ കാണുവാൻ വേണ്ടി മാത്രമാണ്, കാരണം എന്റെതു മാത്രമാത്രമായ സ്വപ്നങ്ങൾക്ക് ആയിരം ചിറകുകൾ ഉണ്ട്...

പരുന്തിന് പോലും എത്താൻ കഴിയാത്ത അത്ര ഉയരങ്ങളിൽ പറക്കുന്ന സ്വപ്നം........കഥ തുടങ്ങുന്നത് ഒരു ഓണക്കാലത്തിന് മാസങ്ങൾക്ക് മുൻപ്.... 8 കോടിയുടെ 2 ബമ്പർ ട്ടിക്കറ്റുകൾ എടുത്ത് ഞാൻ സ്വപ്നങ്ങൾ തുടങ്ങി.
കാടും, മേടും , മരങ്ങളും, മലകളും, പുക്കളും, പുഴകളും സ്നേഹിക്കുന്ന നഗര ജീവിയായ എനിക്ക് ഒരു മോഹം..... (പട്ടണത്തിൽ) നഗരത്തിൽ ഒരു കാട് വളർത്തുവാനും അതിനുള്ളിൽ ജീവിക്കുവാനും.
കാരണം ഫോട്ടോഗ്രാഫർ ആയ ഞാൻ നഗരത്തേ ആശ്രയിച്ച് മാത്രമാണ് ജീവിക്കുന്നത്.
അങ്ങിനേ ഇരിക്കേ എനിക്ക് 8 കോടിയുടെ ബമ്പർ അടിക്കുന്നു..
ആ കാശിൽ നിന്നും കുറച്ച് പണം ഞാൻ പറയുവാൻ ആഗ്രഹിക്കാത്ത കുറച്ച് ആതുരസേവനങ്ങൾക്ക് മാറ്റി.... ബാക്കി പണം
പട്ടണത്തിനോട് ചേർന്ന് തന്നെ ഒരേക്കർ ഭൂമി വാങ്ങിക്കുന്നു.
ആ ഒരേക്കർ ഭൂമിക്ക് ചുറ്റും ശീമകൊന്ന കൊണ്ട്(മരം) വേലി കെട്ടും, കിഴക്കോട്ട് ദർശനമായി മുളകൊണ്ട് വാതിൽ (ഗേറ്റ് ) പണിയും.
പറമ്പിന്റെ പടിവാതിൽ (ഗേറ്റിൽ) നിന്നും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് മാറി പറമ്പിന്റെ മദ്ധ്യത്തിൽ ആയി മൂന്ന് സെന്റിൽ ഒരു ഓട് ഇട്ട വീട് വയ്യ്ക്കും, ചുറ്റും വരാന്തകൾ ഉള്ള വീട്.... ചുറ്റും നല്ല വളക്കൂറുള്ള പഞ്ചസാര മണ്ണുള്ള വീട്. കുട്ടികൾക്ക് മണ്ണ് മാന്തി കളിക്കാനും, മണ്ണഅപ്പം ചുട്ട് കളിക്കുവാനും.
പറമ്പിന് മുൻവശത്തായി പടിവാതിലി(ഗേറ്റ് )നോട് ചേർന്ന് ഇടതും, വലത്തും വൻ മരങ്ങൾ വച്ചു പിടിപ്പിക്കണം..
ചുവന്ന പൂവാക മരം,
മഞ്ഞ പൂവാക മരം,
ഇലഞ്ഞി മരം,
സപാത്തോടിയ മരം,
നീല ജാക്ക്രാന്ത മരം,
ചെമ്പക മരം,
അങ്ങിനേ അങ്ങിനേ കുറച്ച് പൂമരങ്ങൾ.....
പിന്നെ ഇതിനെല്ലാം പുറകിൽ ആയി വീടിന്റെ പൂമുഖത്തോട് ചേർന്ന്, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഒരു നട വഴി മാത്രം ഇട്ട് വടക്കുവശത്തും , തെക്ക് വശത്തും നിറയയെ മരങ്ങൾ നടണം. ഇതിന്റെ മദ്ധ്യത്തിൽ കിഴക്ക് വടക്ക് വീടിന്റെ പൂമുഖത്തിനു ചേർന്ന് ഒരു കുളവും... ചുറ്റും പഞ്ചസാര മണ്ണുള്ള കുളം, അതിൽ നിറയേ മീനുകളും, നാല് , അഞ്ച്, താറാവുകളും.....
കുളത്തിന് ചുറ്റും മരങ്ങൾ,
ഒരു ഞാവൽ മരം.
ഒരു കുടമ്പുളി മരം.
ഒരു അത്തി മരം.
ഒരു കാരക്കാ മരം.
പിന്നേ ഒരു മൂവാണ്ടൻ മാവും.
വീടിന് മുൻവശത്ത് ആയി കിഴക്ക് , തെക്ക് വശത്ത്
ഒരു മഞ്ചാടി മരം.
ഒരു കണിക്കൊന്നാ മരം.
ഒരു പേരക്കാ മരം.
ഒരു റംമ്പൂട്ടാൻ മരം.
വീടിന്റെ ഉമ്മറത്തിനോട് ചേർന്ന് കാട്ട് മുല്ലച്ചെടി വളർത്തി പന്തലിപ്പിച്ച് ഒരു വൃന്താവനം ആക്കണം, കൂട്ടിന് മുറ്റം നിറയേ പൂക്കളും, ചെടികളും വച്ചു പിടിപ്പിക്കണം.... വീടിന്റ പൂമുഖ വാതിൽ പടിയോട് ചേർന്ന് ഒരു ക്രിഷ്ണ തുളസ്സിയും വയ്യ്ക്കണം....
വീടിന് പുറക് വശത്തായി തെക്ക് പടിഞ്ഞാറ് ഒരു കൂവളം
ലക്ഷ്മീ തരു
റൂബിക്കാ
നെല്ലിക്കാ
ഇരുമ്പാ പുളി
കറുകപ്പട്ട
മുരിങ്ങാ മരം
അരിനെല്ലിക്കാ
ചെറുനാരങ്ങാ
വെള്ള ചാമ്പക്കാ
ചുവന്ന ചാമ്പക്കാ
ഇതിനോട് എല്ലാം ചേർന്ന് ഒരു ചെറിയ കുളവും,
ഒരു പച്ചക്കറി തോട്ടവും.
ഒരു കോഴിക്കൂടും, കോഴിക്കുഞ്ഞുങ്ങളും.
അടുക്കളപ്പടിയിൽ കൊതിയിട്ട് ഇരിക്കുന്ന ഒരു പൂച്ചക്കുട്ടിയും.
അടുക്കള വശത്തിനോട് ചേർന്ന് വടക്ക് പടിഞ്ഞാറ് മുലയിൽ ഒരു....
പ്ലാവ് ( വരിക്ക ചക്ക ).
ചന്ദ്രക്കാരൻ മാവ്.
കടച്ചക്ക.
വാളം പുളിമരം.
തെങ്ങ് (നാലെണ്ണം).
കുമ്പുളൂസ്സ് നാരങ്ങ.
കൊക്കോ മരം.
കൂടാതെ വടക്ക് പടിഞ്ഞാറ് മൂലയിൽ ഒരു കുഴി ഉണ്ടാക്കും.... ആ കുഴിയിൽ ഭക്ഷണ സാധനങ്ങളും, മറ്റു അവശിഷ്ടങ്ങളും മറ്റും ഇടുന്നതായിരിക്കും....
കാക്കകൾക്കും
മഞ്ഞ ചേരകൾക്കും (പാമ്പുകൾ)
പെരുച്ചാഴികൾക്കും (എലികൾ)
ഉറുമ്പുകൾക്കും.
മരപ്പട്ടികൾക്കും.
വേണ്ടി മാത്രം ആയി....
പറമ്പിന്റെ നാല് മൂലയിലും ഞാവൽ മരങ്ങൾ
വച്ച് പിടിപ്പിക്കണം, കിളികൾക്ക് വേണ്ടി.........
അങ്ങിനേ ആ നഗര മദ്ധ്യത്തിലേ ഭൂമി ഒരു വനം ആക്കി എടുക്കണം, എനിക്ക് അവിടെ ഒരു വനവാസിയായി ജീവിക്കണം...
അങ്ങിനേ അങ്ങിനേ മാസങ്ങളോളം സ്വപ്നം കണ്ട് നടന്നു ഞാൻ, ഒടുക്കം ആ ദിനം വന്നു ചേർന്നു..... കേട്ടു ഞാൻ അത് ഒരു പാവം പാലക്കാട്ട്കാരൻ കൊണ്ടു പോയി എന്ന്...
സ്വപ്നങ്ങൾക്ക് മരണം ഇല്ലാത്തതിനാൽ,
അതേ പഴയ സ്വപ്നങ്ങൾ വീണ്ടു വീണ്ടും കാണുന്നു....അടുത്ത ലോട്ടറി ബമ്പർ നറുക്കെടുപ്പു വരേ...

എഴുത്തുകാരോട്

രജിസ്റ്റർ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കാം. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. കാലം മാറി; ഒരുപാടെഴുതിയാൽ നിങ്ങൾ പോലും അതു വായിക്കില്ല.  

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

5.jpg

എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന LINK ഉപയോഗിക്കുക. http://olam.in/Transliterate

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments.