User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്നു. കന്യാസ്ത്രീകളുടെ വിദ്യാലയം. നല്ല ഘടാഘടിയന്‍ ബ്രെയിന്‍ വാഷിംഗ് മുറയ്ക്ക് നടക്കുന്നു. ഭാഷയെക്കാളും കണക്കിനെക്കാളും പ്രാധാന്യം ദൈവകാര്യങ്ങള്‍ക്കാണ്. എനിക്കാണെങ്കില്‍ ഒന്നുമങ്ങോട്ടു ബോധ്യമാകുന്നുമില്ല.

അങ്ങനെയിരിക്കവെ ഒരു സുപ്രധാന സംഭവം.. അന്നുവരെ ഞാന്‍ കണ്ടിട്ടില്ലാതിരുന്ന ഒരു വന്‍ അത്ഭുതം... ടൂത്ത്‌പേസ്റ്റ്‌. നിത്യവും ഉമിക്കരികൊണ്ടു പല്ലുതേയ്ക്കുന്ന എനിക്ക് ടൂത്ത്‌പേസ്റ്റ്‌ ഒരു സുന്ദര, മനോഹര, അവര്‍ണ്ണനീയമായ സാധനമായിരുന്നു.. അത്ഭുതമായിരുന്നു.

"ഹോ ഇതുകൊണ്ടൊക്കെ പല്ലുതേയ്ക്കാന്‍ ഭാഗ്യമുള്ളവര്‍... എന്താ അവരുടെയൊക്കെ സൌഭാഗ്യം!"

ടൂത്ത്‌പേസ്റ്റിന്റെ മണവും രുചിയും ഭംഗിയും... സ്വര്‍ഗത്തില്‍ എല്ലാവരും ഇതുകൊണ്ടായിരിക്കും പല്ലു തേയ്ക്കുന്നത്..

ട്യുബില്‍ ഞെക്കുമ്പോള്‍ പേസ്റ്റ് എത്ര ഭംഗിയായിയാണ് പുറത്തേയ്ക്ക് വരുന്നത്.. ബാല്യത്തിന്റെ കൌതുകത്തോടെ ഞാന്‍ ചെറിയൊരു അന്വേക്ഷണം നടത്തി..

ഇറങ്ങിവന്ന പേസ്റ്റ് വീണ്ടും തിരിച്ചകത്തു കയറ്റാന്‍ വല്ല മാര്‍ഗവുമുണ്ടോ?

ഉത്തരം വ്യക്തമായിരുന്നു...

"ഇല്ല.. ദൈവം വിചാരിച്ചാല്‍പോലും ഇതിനി തിരിച്ചുകയറുകയില്ല..."

അതെവിടെയൊക്കെയോ ചെന്നുകൊണ്ടു.. ശരിയ്ക്കും. അതവിടെക്കിടന്ന് അസ്വസ്ഥകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

കന്യാസ്ത്രീകള്‍ പറയുന്നത് ദൈവം സര്‍വശക്തന്‍ ആണെന്നാണ്‌..

എന്തൂട്ട് സര്‍വശക്തന്‍? പേസ്റ്റ് അകത്തുകയറ്റാന്‍ പറ്റാത്ത സര്‍വശക്തന്‍..

അതോടെ ഒരു കാര്യം എനിക്ക് ബോധ്യമായി - ഇവളുമാര്‍ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

ഈ സംഭവം എനിക്കൊരു ഇന്‍സുലേഷന്‍ ആയിരുന്നു. അതിനുശേഷം കന്യാസ്ത്രീകളുടെ ബ്രെയിന്‍ വാഷിംഗ് എന്നെ ബാധിച്ചില്ല.

പ്രെയ്സ് ദി ലോര്‍ഡ്‌..